ബന്ധം ; അതേതായാലും സ്നേഹമില്ല എന്ന് തോന്നിയാൽ വിട്ട് കളയണം. ചേർത്ത് വെച്ച് വീർപ്പുമുട്ടിക്കുന്നതിലും നല്ലതല്ലേ സ്വന്തന്ത്രമായി വിട്ട് നൽകുന്നത് ....
-
ആത്മാവിന് അക്ഷരങ്ങളെ കടം കൊടു... read more
ശൂന്യത
******
നീയില്ലായ്മയിൽ പിറവിയെടുത്ത
തായിരുന്നു എന്നിലെ ശൂന്യത ....
ഉൾക്കടലിലെ ദ്വീപിലകപ്പെട്ട ചിന്തകൾ
നങ്കൂരമിട്ടിരിക്കുന്നു ഇവിടെ ,
നിറം വറ്റിയ കിനാക്കളുടെ ശവകുടീര
മാണിന്നിവിടം,
ഒറ്റുകൊടുത്ത വാക്കുകളുടെ പോർക്കളമാകുന്നിടം,
ഓർമ്മകൾ വിളവെടുക്കുന്ന മുഖങ്ങളുടെ
കൊയ്ത്തു പാടം ,
ഇനിയും മൃതി വരിക്കാത്ത ആത്മാവിനുള്ളിൽ
നേർക്കാഴ്ചയുടെ ഛായാമുഖി ,
ഞാനും നീയുമില്ലാത്ത നമ്മുടേതല്ലാത്ത
മൗനത്തിന്റെ അറവുശാല .....
-
ജീവന്റെ നിറം
***********
ജീവന്റെ നിറമെന്ത്?
പച്ചയെന്ന് ഉറവ വറ്റിയ മണ്ണ്,
നീലയെന്ന് ശ്വാസം മുട്ടി മരിച്ച പരൽമീൻ,
കറുപ്പെന്ന് പുക കൊണ്ട് നീറുന്ന വാനം,
ചുവപ്പെന്ന് ചോര വാർന്നു മരിച്ചവൻ,
ജീവന്റെ നിറം വെളുപ്പെന്ന്
കനൽ തിന്ന പെണ്ണുടൽ .....
നിറഭേദങ്ങളിൽ പ്രാണന്റെ തുടിപ്പ്.
-
कभी तो समय को टहल जाने दो,
कभी तो अपने को बहल जाने दो।
कभी तो यादों के बुनियाद में
टहर जाया करो l
जि़न्दगी तो एक छोटी सी डोर है ,
टूटने से पहले अपने यारों को मिल जाया करो।।-
ഓർമ്മിക്കുവാൻ ഒന്നും നൽകിയില്ലെന്നതിനാൽ
ഞാൻ എന്ന ഓർമ്മകളിന്ന്
നിന്റെ മറവിയുടെ
അകത്തളങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു ...-
Every mother is a warrior
in the battlefield of life...
A Superwoman for her kid,
may or may not be
for others.-
ചില വാശികൾ നല്ലതാണ്.
ആരേയും തോൽപ്പിക്കാനല്ല
ജീവിതത്തിൽ തോറ്റു പോകാതിരിക്കാൻ ..
ആരേയും വേദനിപ്പിക്കാനുമല്ല,
സ്വയം വേദനിച്ചു തീരാതിരിക്കാൻ ....-
Always be happy for what you are and for what you have.
Value yourself rather complaining others for it...
-