അവൻ പോയ ശൂന്യതയിൽ
അവന്റെ മടക്കത്തിൽ ആർത്ത് പെയ്യുന്ന
മഴയുടെ ഇടയിലൂടെ
ആരൊക്കെയോ ചേർന്ന് പറയുന്നത് കേട്ടു
അടുത്ത ജെനിയിൽ അവനെ
വീണ്ടും കണ്ടുമുട്ടുമായിരിക്കാമെന്ന്;
നീറി നീറി ഇല്ലാതെ ആയവനെ
ഒരിക്കൽക്കൂടി കാണാൻ ഇടയവല്ലേ എന്ന്
ജീവൻ നിൽക്കെ ചാമ്പൽ ആയി പോയവനെ
വീണ്ടും എരിക്കാൻ പാടുപെടുന്ന
അവന്റെ ചിതയും !….
_ദേva🌜
-
A... read more
On that day…
On that day ,
There’ll will be no more irritating missed calls
Their’ll be no long texts with the
Smell of his tears ,
And suddenly he becomes a good man ,
Everyone starts portraying
His smile
His goodness
His favourite ones will remember
How he looked after them .
There’ll be no more fake promises .
Now he can rest his soul
Who struggled to find his happiness
Finally he gets the taste of divine peace
Their’ll be no more overthinking
Their’ll be no more heart breaks
Their’ll be no more sleepless nights
After a long his pillow will be dry
Like his heart and lips
ഇതൊന്നും അറിയാതെ
ഉണരാത്ത കണ്ണുകളുമായി അവനും ………
_ദേva🌜-
U were the fairy
My soul showed in my dreams ,
U were the portrait
My soul excited to portray
U were the topic ,
Which made me Fall in again !
U are the story
I don’t want to end writing!-
ഇന്ന് ഞാൻ നാളുകൾക്ക് ശേഷം
മനസ്സ് തുറന്നൊന്ന് കരഞ്ഞു;
പിന്നെ ഞാൻ അവനെ പറ്റി
കുറച്ച് നേരം ഇരുന്നോർത്തു.
അവളെഴുതിയ കത്തുകളിലെ
പ്രിയപ്പെട്ടവനായിരുന്ന ,
ഒടുക്കമെല്ലാ തെറ്റുകളും
തനിയെ ഏറ്റുവാങ്ങി
മാറ്റി നീക്കപ്പെട്ടവനായി
മാറിയ അവനെ പാറ്റി !
അവളെന്ന അവന്റെ പ്രണയത്തിന്റെ
പൂർണ്ണ രൂപം തെളിഞ്ഞു നിന്ന
ആ തിളക്കമുള്ള കണ്ണുകളും
ആ ചിരിയും ഇന്ന് വീണ്ടും
ഞാൻ ഉള്ളുകൊണ്ട് നേരിൽ കണ്ടു !
എല്ലാം ഉള്ളിൽ ഒതുക്കി അവൻ
നടന്നകന്നപ്പോൾ
അവൻ ആകെ ബാക്കി വെച്ച് പോയ
ആ കാൽപാടുകൾക്ക് ,
അവൻ പൊതിഞ്ഞ് പിടിച്ച
അവന്റെ പ്രണയത്തിന്റെ
രക്ത-വർണ നിറമായിരുന്നു!
അവന്റെ ചിരിക്ക് കാരണമായും
അവന്റെ സ്വപ്നങ്ങൾക്ക് മീതയായും
അവൻ ചേർത്ത് പിടിച്ച അവളെന്ന
അവന്റെ പ്രണയത്തിന്റെ നിറം……….-
മടക്കം
ഇന്നു ഞാൻ ദീർഘമായൊരു ഉറക്കത്തിലേക്ക് കടക്കുകയാണ് ;
ഹൃസ്വമായ ജീവിത വഴിലൂടെ
നടന്നു ക്ഷീണിച്ച ഈ ഭ്രാന്തന്
സ്വപ്നങ്ങൾ ഇല്ലാത്തൊരീ നിദ്രയിൽ
ഇനി വിശ്രമം............
-
ഉള്ളടക്കം
തൻ പ്രാണനായ് ചേർത്തൊരുവളെ
വരിക്കാൻ മോഹിച്ചവൻ
മരണത്തെ വരിച്ച് മടങ്ങി ചെന്നപ്പോൾ
ദൈവം അവനോട് ചോദിച്ചു
ഞാൻ നിനക്ക് സ്നേഹിക്കാൻ
ഒരച്ചനേയും അമ്മയേയും നൽകി ഒറ്റക്ക് ആകാതിരിക്കാൻ ഒരു കൂടെ പിറപ്പിനെ നൽകി എന്തിലും കൂടെ നിൽക്കാൻ
സുഹുർത്തുക്കളെ നൽകി ;
എന്നിട്ടും അതിനെല്ലാം മുകളിലായ് നീ അവളിലേക്ക് ഒതുങ്ങിയതെന്തിന് വേണ്ടി ?
അവൻ പറഞ്ഞു ,
നിങ്ങൾ എനിക്ക് സുക-സൗഭാഗ്യങ്ങൾ നൽകി സ്നേഹിക്കാൻ ഒരു കൊച്ചു ലോകത്തെ നൽകി ജീവിതം പഠിക്കാൻ സങ്കടങ്ങൾ നൽകി. എല്ലാ മനുഷ്യരേയും പോലെ ഉത്കണ്ഠ
എന്ന മഹാരോഗത്തേയും നൽകി ;
പിച്ചവെച്ച നാൾ മുതൽ ഞാൻ രുചിച്ചതിൽ എനിക്ക് പ്രിയമേറിയതൊക്കെയും
എൻ്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും ശീലങ്ങളുമായ് മാറി അത് അമ്മയുടെ സ്നേഹമാം മുലപ്പാലിൽ തുടങ്ങി ഞാൻ രുചിച്ച പലഹാരങ്ങളിലും ഞാൻ കണ്ട കാഴ്ചകളിലും എൻ്റെ പ്രിയപ്പെട്ടവരുടെ സ്നേഹത്തിലും പ്രണയത്തിലും വിരഹത്തിലും ഞാൻ വിരലുകളാൽ ആലിംഗനം ചെയ്ത സിഗരറ്റ് കുറ്റികളിലൂടെ അതിന്ന് മരണമെന്ന നിർവികാരതയിൽ എത്തി നിൽക്കുന്നു!...
തുടരും......-
എത്രയും പ്രിയപ്പെട്ട നീ അറിയാൻ .....
ഇരുണ്ട നാളുകളിൽ
നിറമുള്ള ഓർമ്മകളായതിന്
എൻ്റെ എഴുത്തിലെ വാക്കുകൾ അയതിന്
ഒടുക്കം കല്ലിച്ച് കിടക്കാൻ ഒരു മുഖം
ബാക്കി ആക്കാതെ പോയതിന് ;
പകരം തരാൻ - കാട്ടിയതൊക്കയും
പൊയ്മുഖങ്ങളളല്ലെന്ന് നീ അറിയാൻ
എനിക്കീ മഷി ഒഴിഞ്ഞയീ
പേന മാത്രം ബാക്കി,
അത് ഞാൻ ഇവിടെ വെച്ച് പോകുന്നു
ഇനി അത് വീണ്ടും നിറക്കാൻ ഞാനില്ല.
ഒടുക്കം നീ എന്ന നിറമുള്ള
വരിയിൽ അത് എഴുതി നിർത്തട്ടെ !-
കറുത്തിരുണ്ട മുടിയും
കവിൾ തടത്തിൽ
വലിച്ചിടും ചുഴിയും ,
സ്നേഹത്താൽ-ആശയാൽ
എഴുതിയ കണ്ണും
കാമ നോട്ടങ്ങളെ ആട്ടി അകറ്റാൻ
പോന്ന വെള്ളി പല്ലുകളും....
കണ്ണിൽ തെളിയുന്നത് എൻ്റെ ചിരിയാകുമ്പോൾ കണ്ണടച്ചിടാൻ-
തിരികെ നടന്നകലാൻ
നിർവ്വാഹം ഇല്ലെനിക്ക്,
വിളിക്കുന്നത് എനിക്ക് എത്രയും പ്രിയപ്പെട്ടവളാകുമ്പോൾ !-
ഇരുളിൽ താഴ്ന്നു പോയവളും
അവളെ കയ്യെത്തി പിടിച്ചൊരു ഇത്തിരിപ്പൊന്നൻ മിന്നാമിനുങ്ങും;
ആഴങ്ങളിൽ ഈറനടിഞ്ഞവളുടെ
സ്വപ്നങ്ങളിൽ അവൻ
നക്ഷത്രങ്ങളെ സമ്മാനിച്ചു....
അവൾ മനസ്സാൽ ആഗ്രഹിച്ച ,
അവൾ നഷ്ടപ്പെടുത്തിയ നിറങ്ങളാൽ
അവൻ വീണ്ടും അവളുടെ
കണ്ണുകൾ എഴുതി -
വെളിച്ചം ഉണരുമ്പോൾ
താനുണ്ടാകില്ലെന്നറിഞ്ഞിട്ടും !-
എനിക്കായ് തിരികെ നീ
ആ ചിരി ബാക്കി വെക്കുക,
അതു നിന്നെ എന്നും ഓർമ്മപ്പെടുത്തിടും ,
നിൻ്റെ ചിന്തകളെ ഒക്കെയും
മാറ്റി മറിച്ച ഒരു കാറ്റിനെ -
നീ ആഗ്രഹിച്ച നിന്നെ
തൊട്ടറിഞ്ഞ ഒരു കാറ്റിനെ .
കാത്തുവേക്കാം നിനക്ക് അത് ,
പ്രതീക്ഷകൾക്കും അപ്പുറം നിന്നെ മറക്കാതെ ചേർത്ത് പിടിച്ച ഒരുവൻ ഉണ്ടെന്ന ഓർമ്മപ്പെടുത്തലിനായ്....
അവൻ്റെ ഓരോ സ്പർശനവും
നിന്നെ വീണ്ടും ഓർമ്മപെടുത്തീടും
നിൻ ചിരിയോളം ഒന്നും അവൻ
ആഗ്രഹിച്ചിരുന്നീല എന്ന് !!-