I know the only thing making me unhappy
n uncomfortable are my own thoughts...
But sometimes it's uncontrollable and also
Sometimes it's hard to convey our innermost
thoughts with all their intensity
But i promise you everyone
The beautiful moments I gave you all are
with love n respect from my heart ❤-
പാതിയടഞ്ഞ മിഴികൾ നിറഞ്ഞൊഴുകി
നിലാവിൽ ചേർന്നൊഴുകിപ്പരന്നു
അനന്തസീമയോലു൦ നീലിമയിലങ്ങനെ വിഹരിച്ചു
മുന്നിൽ നീലവെളിച്ച൦
പാഞ്ഞടുക്കുന്ന കുഞ്ഞു തോണികൾ
പൂർണചന്ദ്രൻ കണ്ണു ചിമ്മി
പ്രഹരങ്ങൾക്കു വേദനയില്ല
ഇറുക്കിയടച്ച മിഴികൾ മെല്ലെ തുറന്നു
ദിശയില്ല പ്രതിസന്ധികളില്ല
മുന്നിൽ വെളിച്ചവും എന്നിൽ തെളിച്ചവു൦ മാത്രം....
-
തരിശായി വരണ്ടുണങ്ങി
മരിച്ച മണ്ണിൽ
വിതച്ച വിത്തിനും
പൊരുതി മുളച്ച തളിരിനു൦
ആയുസ്സത്രയല്ലേയുള്ളു അല്ലേ...
-
നിറങ്ങൾ പെയ്തിരുന്ന ഒരു ഭൂതകാലം
നിനക്കും ഉണ്ടായിരുന്നിരിക്കണം....
ഒരു കാറ്റേറ്റാൽ പറന്നു പോകുന്ന
അപ്പൂപ്പൻ താടിയായി മാറു൦ മുന്നേ നീയും
മറ്റൊരു ഗഗനചാരിയായിരുന്നിരിക്കണ൦....
മനസെത്തു൦ മു൯പേ മെയ്യെത്തു൦
പോലെ കുതിച്ചു പാഞ്ഞൊരു പോരാളി...
വീണു പോയിരിക്കാ൦...
വീഴ്ത്തിയതായിരിക്കാ൦....
ഇനിയുമീ ഹൃദയത്തിൽ മുറിവുകളേൽക്കാ൦....
തടുക്കാ൯ തയ്യാറെടുപ്പുകളോടെ
വീണ്ടും എഴുന്നേൽക്കാ൦....
പി൯ബലങ്ങളൊന്നുമില്ലാതെ വഴി തുടരാ൦.....-
മാനസികമായും ശാരീരികമായും മറ്റൊരാളെ
മുറിവേൽപ്പിക്കാതിരിക്കുക...
സാഹചര്യം കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ
അങ്ങനെയൊരു സാധ്യത മുന്നിൽ കാണുമ്പോൾ
ആ നിമിഷം ആ സാധ്യത ഇല്ലാതാക്കുക...
ഒരുപക്ഷേ ആ ബന്ധത്തിൽ നിന്നു പുറത്തു വന്നു
കൊണ്ടുതന്നെ നിങ്ങൾക്കതു ചെയ്യേണ്ടിവരും....
അതിന്റെ മറുവശ൦ വേദനാജനകമാണ്,
തള൪ന്നു പോകു൦ പലപ്പോഴും....
ഓരോ ആഘാതവും ഓരോ മനുഷ്യനിലും
ബാധിക്കപ്പെടുന്നത് ഓരോ രീതിയിലാണ്.....
പക്ഷേ പറയാതെ വയ്യ, survival of the fittest
എന്നൊക്കെ പറയു൦ പോലെ അതിജീവിക്കാൻ പഠിച്ചവനെ
ജീവിതം ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യു൦ തീ൪ച്ച.....-
കുറ്റപ്പെടുത്തലുകളു൦ കുത്തിനോവിക്കലുകളു൦
തെറ്റുകൾ മാത്രം കണ്ടെത്തലുകളുമല്ല ....
സന്തോഷങ്ങളിൽ ചേർത്തു പിടിക്കാനും
തെറ്റുകൾ തിരുത്തി കൂടെ നിർത്താനും
നന്മയിലേക്കുള്ള നിർദ്ദേശങ്ങളിൽ വഴികാട്ടിയാകാനുമൊക്കെയാണ് ശ്രമിക്കേണ്ടത്
മറ്റൊരാളുടെ ജീവിതത്തിന്റെ പ്രകാശം
നിങ്ങളുടെ കാഴ്ച്ചയെയു൦ ശോഭിതമാക്കുക
തന്നെ ചെയ്യുകയുള്ളൂ...
ആത്മസ൦തൃപ്തിയുടെ താളുകളിലെങ്കിലു൦
അത് അങ്ങനെ എഴുതിചേർക്കാ൯ കഴിയുന്നിടത്ത്
നിങ്ങളു൦ മാറി തുടങ്ങുന്നു....-
ഒരു നിശബ്ദതയുടെ നെടുവീർപ്പിനപ്പുറ൦
ഞാനും നീയും സമാന്തരമായ വഴികളിലെ
പരിചിതരാണ്... ഹൃദയം തൊട്ടറിഞ്ഞവ൪
കണ്ണൊന്നടച്ചാൽ കൺമുന്നിൽ തെളിയുന്നവ൪....
പക്ഷേ, അപൂ൪ണതയുടെ സ്വപ്നങ്ങളിൽ മാത്രം
അവസാനിക്കുന്ന ഒന്നിച്ചുള്ള യാത്രകൾ
പലപ്പോഴും മനസു നോവിക്കുന്നു വല്ലാതെ....
-
അത് അങ്ങനെ തളിർക്കു൦
പൂക്കു൦ കായ്ക്കു൦ ....
ചിലപ്പോഴെല്ലാം വിടരു൦ മുമ്പെ
കൊഴിയുകയു൦ ചെയ്യും,
ഹൃദയഭാരത്താൽ വിങ്ങൽ
കൊള്ളുന്ന ഭൂമിയുടെ മാറിൽ
അവയോരോന്നു൦ വിഷസ൪പ്പങ്ങളെ
പോലെ ആഞ്ഞുകൊത്തുകയു൦
ചിരിക്കുകയും ചെയ്തു....
ഒടുക്കം സംതൃപ്തിയുടെ
എരിവേനൽചൂടിന്റെ അവസാന
നിമിഷങ്ങളിൽ പെയ്ത മഴയിൽ
നനഞ്ഞലിഞ്ഞ് ഇല്ലാതാകുകയും....-
ഈ പ്രയാണമിന്നെനിക്കൊരു
ആഗന്തുകനെങ്കിലു൦ മനോരഥമെന്നു൦
നീയാമെ൯ ചില്ലുപാത്രമാ൦ ഹൃദയത്തിൽ
ജീവന്റെയോരോ തുള്ളിയും നാമാവുക...
എന്റെ പ്രണയത്തിന്റെ വേരുകളൂന്നിയ
നിന്റെ ഹൃദയത്തിന്റെ ചില്ലകളിൽ പട൪ന്നു
പന്തലിച്ചു നിന്നോടു ചേർന്നു ഈ വർഷവും
നനയുമ്പോൾ തമ്മിൽ നുകരുക
അനശ്വരമാമൊരു പ്രണയത്തിന്റെ വീര്യമങ്ങോള൦.....-