തിരിച്ചറിവ്
വെളുത്തതെല്ലാം പാലല്ല
ആരോ പഠിപ്പിച്ചു ഞാനും പഠിച്ചു
എന്തേ പറഞ്ഞീല
എല്ലാ പാലും
വെളുത്തതല്ല
എല്ലാ ചിരിയും പുഞ്ചിരിയല്ല
എല്ലാ കരച്ചിലും തേങ്ങലുകളല്ല
എല്ലാ മനുഷ്യരും മനുഷ്യരുമല്ല
കൊലക്കയറില്ലാത്ത കൊലയാളിയുണ്ട്
കലപില ചിരിക്കാത്ത ഭ്രാന്തരുണ്ട്
പുറമേ ചിരിച്ചും ഉള്ളിൽ കരഞ്ഞും
നീറി ജീവിക്കുന്ന ഏറെ പേരുണ്ട്
ആരും പറഞ്ഞില്ല ഞാനുമറിഞ്ഞില്ല സ്കൂൾപുസ്തകത്തിലും കണ്ടെത്തിയില്ല
ഇന്നുമോരോ സ്കൂൾ വരാന്തയും പാടുന്നു
പാടിപഠിച്ച ചില പല്ലവികൾ-
തിരിച്ചറിവ്
വെളുത്തതെല്ലാം പാലല്ല
ആരോ പഠിപ്പിച്ചു ഞാനും പഠിച്ചു
എന്തേ പറഞീല
എല്ലാ പാലും വെളുത്തതല്ല
എല്ലാ ചിരിയും പുഞ്ചിരിയല്ല
എല്ലാ കരച്ചിലും തേങ്ങലുകളല്ല
എല്ലാ മനുഷ്യരും മനുഷ്യരുമല്ല
കൊലക്കയറില്ലാത്ത കൊലയാളിയുണ്ട്
കലപില ചിരിക്കാത്ത ഭ്രാന്തന്മാരുണ്ട്
പുറമേ ചിരിച്ചും ഉള്ളിൽ കരഞ്ഞും
നീറി ജീവിക്കുന്ന ഏറെ പേരുണ്ട്
ആരും പറഞ്ഞില്ല ഞാനുമറിഞ്ഞില്ല സ്കൂൾപുസ്തകത്തിലും കണ്ടെത്തിയില്ല
ഇന്നുമോരോ സ്കൂൾ വരാന്തയും പാടുന്നു
പാടിത്തെളിഞ്ഞ ചില പല്ലവികൾ-
ഉണ്ടായിരുന്നോരു ചാമ്പമരച്ചോട്
പണ്ടെപ്പോഴും ചോന്നമണ്ണിൽ പൊതിഞ്ഞിടം
എത്താത്ത കൊമ്പിലെ വീഴാത്ത ചാമ്പയ്ക്ക
എത്രയോ രാത്രിതൻ കനവ് മാത്രം ഉണ്ടായിരുന്നവിടെ ബാല്യകേളീരവം മണ്ടത്തരങ്ങളും പിള്ളത്തരങ്ങളും
ഉപ്പ് കട്ടിട്ട് പിന്നെത്താത്ത കൊമ്പി ലിരിപ്പുറപ്പിച്ചിട്ട് തട്ടിപ്പറിച്ചും എത്തിപ്പിടിച്ചും പങ്കുകൊടുത്തും നുണഞ്ഞ ചാമ്പയ്ക്ക തൻ സ്വാദ് വേറെ
അതിലേറെ സ്വാദുണ്ട് നിറയുന്ന മിഴിയുണ്ട്
അകലെ നിന്നാമരക്കാലമോര്‍ക്കേ
ഒരു വേള കൂടിയൊരു വേരു പൊട്ടി ച്ചെറു
ചാമ്പ മരം പൂത്തുലഞ്ഞുവെങ്കിൽ ആ മരച്ചോട്ടിലെത്തീട്ടോരു ചാമ്പയ്ക്ക
സ്മരണകൾ കൂട്ടി നുണഞ്ഞുവെങ്കിൽ-
ചാമ്പമരച്ചോട്
ഉണ്ടായിരുന്നോരു ചാമ്പമരച്ചോട്
പണ്ടെപ്പോഴും ചോന്ന് മണ്ണിൽ പൊതിഞ്ഞിടം
എത്താത്ത കൊമ്പിലെ വീഴാത്ത ചാമ്പയ്ക്ക
എത്രയോ രാത്രിതൻ കനവ് മാത്രം ഉണ്ടായിരുന്നവിടെ ബാല്യകേളീരവം മണ്ടത്തരങ്ങളും പിള്ളത്തരങ്ങളും
ഉപ്പ് കട്ടിട്ട് പിന്നെത്താത്ത കൊമ്പി ലിരിപ്പുറപ്പിച്ചിട്ട് തട്ടിപ്പറിച്ചും എത്തിപ്പിടിച്ചും പങ്കുകൊടുത്തും നുണഞ്ഞ ചാമ്പയ്ക്ക തൻ സ്വാദ് വേറെ
അതിലേറെ സ്വാദുണ്ട് നിറയുന്ന മിഴിയുണ്ട്
അകലെ നിന്നാ മരക്കാലമോര്‍ക്കേ
ഒരു വേള കൂടിയൊരു വേരു പൊട്ടി
ച്ചെറു
ചാമ്പമരം പൂത്തുലഞ്ഞുവെങ്കിൽ ആമരച്ചോട്ടിലെത്തീട്ടോരുചാമ്പയ്ക്ക
സ്മരണകൾ കൂട്ടി നുണഞ്ഞുവെങ്കിൽ-
ഏതോ നനഞ്ഞ പടവിന്റെ
ഓരത്തിരുന്നോർത്ത
പാതി കവിത തൻ
പൂർത്തീകരണത്തിനായ്
തേടുന്നു ഞാൻ പണ്ടലഞ്ഞ
വഴിത്തെരുവുകളൊക്കെയും,
കൊണ്ട
മഴ ചാറ്റലൊക്കെയും,ഒഴിഞ്ഞ
പുഴയോരമൊക്കെയും-
സത്യങ്ങൾക്ക്
കുത്തി വേദനിപ്പിക്കാൻ
തക്ക മൂർച്ചയുണ്ടെങ്കിൽ
അവ കള്ളങ്ങളാണെന്ന് വിശ്വസിക്കുന്നതാണ്
കൂടുതൽ ആശ്വാസം
-
നിശയിലെവിടെയോ പടരുന്ന -
ദൃശ്യമാം കറുത്ത കിരണങ്ങൾ
ദിശ മറന്നെവിടെയോ
വശ്യ ശോഭയാണീ കടുംരാവിനും
തെല്ലു റാന്തൽ വെളിച്ചമേശാതെയും
കൂരിരുട്ടിൽ പ്രതിധ്വനിക്കും പല
പരിചിത സ്വരങ്ങൾ പതിഞ്ഞാലും
ഏറെ സാന്ത്വനിപ്പിക്കുന്ന ഈണങ്ങൾ
ശ്രവ്യമാണീ രാവിൻ യാമങ്ങളിൽ
തണുത്ത തെന്നൽ തലോടാൻ മറക്കുമ്പോൾ
നനുത്ത സ്പർശമായ് തഴുകാൻ സ്മരിക്കും
ഭൂഷണങ്ങളൊഴിച്ചാലുമെത്രയോ
മൂക ശോഭമാണീയിരുൾ വേളകൾ-
നിശയിലെവിടെയോ പടരുന്ന -
ദൃശ്യമാം കറുത്ത കിരണങ്ങൾ
ദിശ മറന്നെവിടെയോ
വശ്യ ശോഭയാണീ കടുംരാവിനും
തെല്ലു റാന്തൽ വെളിച്ചമേശാതെയും
കൂരിരുട്ടിൽ പ്രതിധ്വനിക്കും പല
പരിചിത സ്വരങ്ങൾ പതിഞ്ഞാലും
ഏറെ സാന്ത്വനിപ്പിക്കുന്ന ഈണങ്ങൾ
ശ്രവ്യമാണീ രാവിൻ യാമങ്ങളിൽ
തണുത്ത തെന്നൽ തലോടാൻ മറക്കുമ്പോൾ
നനുത്ത സ്പർശമായ് തഴുകാൻ സ്മരിക്കും
ഭൂഷണങ്ങളൊഴിച്ചാലുമെത്രയോ
മൂക ശോഭമാണീയിരുൾ വേളകൾ-
തിരികെ
മടങ്ങാനാർക്കാണിഷ്ടം
നഷ്ടത്തിൻ ഭാരം പേറി
ഒടുങ്ങാ വീഥിയിൽ പിഴ-
ച്ചിടറി വീഴാൻ പോകെ
പാതിവഴിയിൽ തരി-
ച്ചാധി പൂണ്ടറിയാതെ
വീഥി പാകാമിനി
പിന്നിലേയ്ക്കൊരു മാത്ര
മടക്കമെപ്പോഴും
നീറ്റലാണുള്ളിലൊരു
സ്വപ്നമെങ്ങാൻ തെല്ലു
ബാക്കിയായീടവേ
എങ്കിലും ചില തിരിഞ്ഞു
നോട്ടത്തിലുണ്ടാങ്കലാപ്പിന്റെ
നീറുന്ന മൗനം
എരിയുന്ന നെഞ്ചിനും
ഇടറുമീ ചുവടിനും
ഇടയിലാണീ തീരുമാനത്തിനുത്തരം
തിരികെ എന്നൊരു
നെടുവീർപ്പിനന്ത്യം
-
Silence
The beautiful language
Possess its unique charm
Different for all
Difficult to realize
Reflects the mind
Displays our emotion
Express the feelings
Suppress the pains
Sometimes overlong
Sometimes momentary
Sometimes sharp
Sometimes blunt
The most powerful
Soothing language to speak
-