നാം എടുക്കുന്ന ചില തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നത്; ഒരുപക്ഷേ ഇപ്പോൾ അല്ലെങ്കിൽ പിന്നീട് അത് നമുക്ക് മനസിലാകും
-
നമ്മുടെ ഇഷ്ടങ്ങൾ നമ്മുടേത് മാത്രമാണ്;
മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ
എന്നുള്ളത് വിഷയമല്ല; അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചായാൽ
അത് പിന്നെ നമ്മുടേതല്ല-
പുഞ്ചിരി
ഒരു മരുന്നാണ്,
മുറിവേറ്റവന്റെ
മുറിവുണക്കുന്ന
മരുന്ന്;
കണ്ടുമുട്ടുന്നവരോട്
ചെറുപുഞ്ചിരി
പകരാനായാൽ
നല്ലത്
-
നാം മറ്റുള്ളവരോട് കരുണ കാണിച്ചാൽ അല്ലേ അവരും നമ്മോട് കരുണയോടെ പെരുമാറുകയുള്ളൂ; ഈലോകം ആഗ്രഹിക്കുന്നതും കാരുണ്യം ഒന്നുമാത്രമാണ്
-
മികച്ചത് അന്വേഷിച്ചുള്ള യാത്രയിൽ പലപ്പോഴും നേടുന്നതൊക്കെയും സംതൃപ്തി നൽകണമെന്നില്ല; ഒരുപക്ഷേ കാലം മുന്നോട്ട് പോകുമ്പോഴാകും നാം തിരിച്ചറിയുക നമ്മുടെ കൈയിലുള്ളതായിരുന്നു മികച്ചതെന്ന്; അവയുടെ മൂല്യം തിരിച്ചറിയാൻ ഒന്ന് പരിശ്രമിക്കുക
-
എന്തും മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴാണ് അതിന് മൂല്യമുണ്ടാകുന്നത്; ആർക്കും പങ്കുവെയ്ക്കാതെ പിടിച്ചുവെക്കുന്നതെന്തും ഉപകാരമില്ലാതെ നശിച്ചുപോവുകയേയുണ്ടാകൂ
-
ഭയം മാറിത്തുടങ്ങുന്നിടത്താണ് എന്തും ചെയ്യാനുള്ള ധൈര്യമുണ്ടാവുക; ഒരുപരിധിവരെ നമ്മെ പിന്നിലേക്ക് വലിക്കുന്നത് ഈ ഭയമാണ്; അതിനെ അതിജീവിക്കുക പ്രധാനം
-
വാക്കുകളുടെ നൻമ ബന്ധങ്ങളെ വളർത്തുമ്പോൾ മോശം വാക്കുകൾ ബന്ധങ്ങളെ തളർത്തിക്കളയുന്നു; അതുകൊണ്ട് വാക്കുകൾ എപ്പോഴും സൂക്ഷിച്ച് ഉപയോഗിക്കുക
-
മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനുള്ളതല്ല നമ്മുടെ ജീവിതം; ജീവിതം നമുക്കായി ജീവിക്കാൻ തുടങ്ങുമ്പോഴാണ് അത് കൂടുതൽ മനോഹരമാകുന്നത്
-
സാഹചര്യങ്ങളെ
ഉൾക്കൊള്ളുക;
എങ്കിൽ മാത്രമേ
ഏത് സാഹചര്യത്തിലും
ജീവിക്കാനാകൂ-