ഓർക്കാൻ ആരുമില്ലാത്തൊരു
പുലരിയായിരുന്നു അത്
എങ്ങോട്ടെന്നില്ലാതെ ഒരു
യാത്രയായിരുന്നു...
ഓർമ്മകൾ സമ്മാനിച്ചൊരു
ഭൂതകാലത്തിനുമപ്പുറം
വറ്റാതെ തളരാതെ
ഒഴുകുന്ന പുഴയായിരുന്നവൾ...
പ്രണയം വിരിയാൻ
കാത്തുനിന്ന വഴികളും,
ഹൃദയം നിറയാൻ
തോരാതെ പെയ്ത മഴയും,
ഒരു കുന്നിൻ ചെരുവിനറ്റത്തിരുന്നു
കഥകൾ പറഞ്ഞൊരാ സാഹാഹ്നവും,
ഇനിയും ദിനകളെത്ര ബാക്കി
മാനത്തു നൂറു താരങ്ങൾ സാക്ഷി...
അവൾ പോലുമറിയാതെ
അവൻ അന്ന് ഒളിപ്പിച്ചു വച്ചു
സ്നേഹത്തിൽ കുതിർന്ന
ഒരായിരം ആലിംഗങ്ങൾ...
-
ഇന്നലെ രാത്രിയും സംസാരിച്ചിരുന്നു
നഷ്ടപ്പെടലുകളെക്കുറിച്ച്,
നീന്തിയടുക്കാൻ സാധിക്കാത്ത
കരയെക്കുറിച്ച്,
സ്വപ്നത്തിനും മേലെ നിൽക്കുന്ന
സത്യത്തെക്കുറിച്ച്,
ഇരുളായിരുന്നു ചുറ്റും,
ആരോടെന്നില്ലാതെ സംസാരിച്ചു...
സംസാരിക്കുന്തോറും
ഇരുളിലേക്ക് കൂടുതൽ വലിച്ചെറിയപ്പെടുന്നു,
വാക്കുകൾക്ക് മുറിവേൽക്കപ്പെടുന്നു,
പതിയെ ഒരു നിശ്വാസമായണയുന്നു...
ഇന്ന് രാത്രി നിശ്ശബ്ദമായിരുന്നു,
ആരോ ഇരുളിനെ പ്രണയിച്ചു തുടങ്ങിയെന്ന്...
-
When excitement at it's peak
And you have nothing to do
You just have to wait for it
Wait for that moment
You don't have to worry about
Your past , future
And including that moment
Let it come to you
Let it flourish you
Let it be you.....-
In between our kutti kutti fights
We held our hands tight
In our chutti chutti days
We had our twenty four hour chats
When I looked into your cutie cutie face
I saw love in full of grace
You are the chubby girl that I love
Wish we fly through the sky above
-
ഓടി തുടങ്ങിയപ്പൊ ഊര്‍ജ്ജം തന്നതും
കാലിടറുമ്പോ താങ്ങായി നിന്നതും
തളർന്നിരുന്നപ്പോ ജീവൻ പകർന്നതും
നീ തന്നെ സൃഹുത്തേ...
ഇനി ഞാൻ
ഏതു വിജയത്തിന്റെ നെറുകയിലാണേലും
അത് എത്ര ചെറുതാണേലും നമ്മൾ ഒരുമിച്ചു നിൽക്കും....
ഒരുമിച്ച് ആഘോഷിക്കും....
-Love you all Art Lovers
-
Before everything happens
We were strangers
Two incomplete souls...
Me - having a past, carrying memories
You - living in present, searching stories
Two missing pieces...
One day,
Everything rounded up for us
Our diaries filled up with fine moments
One soul... One tale of Love...
-
തിരയോടുങ്ങാത്ത കടലായവർ
ആരും തിരഞ്ഞെത്താത്ത തീരത്തന്നു
ആദ്യ പ്രണയത്തിൻ ആഴം തേടിയതും...
പ്രകൃതി മഴപോൽ പുൽകുമവനിലൂടെ
പ്രണയം കാറ്റായ് തഴുകുമവൾക്കായി
പുതിയൊരു ജന്മം പോലെ ഒരു ദിനം...
വിരലുകൾ കവിതകളെഴുതിയ രാവും
മൗനം പ്രണയം പകർന്ന നനവും
ഇടറാതൊഴുകാൻ കൊതിക്കുമിനിയും...
കാത്തിരിപ്പുകൾ കഥകളായ് മാറി
ആരുമറിയാത്ത പ്രണയ നൊമ്പരമായ്
ഏതോ ജന്മം കഴിഞ്ഞപോൽ വീണ്ടും....
"അവനു മാത്രം മനസ്സിലാകുന്ന കവിത അവളെഴുതി...
അവളെഴുതിയതിനു മറുപടിയെഴുതാൻ അവനായില്ല...
അവളുടെ പ്രണയം അത്രയും തീക്ഷ്ണമായിരുന്നു
അവളുടെ വാക്കുകളും... "-
Waves came endlessly
But we didn't had time to spend
I was sinking into your eyes helplessly
We prayed for that day to extend
While filling the gap between your fingers
Everything stopped for a while
It was us...
Shining at the shore...
Sinking with the Sun........-
She sacrificed a lot for him
She doesn't had reasons to love
She doesn't had reasons to stay
Her reason was Him..
Her choice was Him...
He loved her more and more
He had a million reasons to love
He had marvelous things to say
He waited for Her....
Only for Her.....-
Let me take you to the moon
Burn me with your magic wand
When life goes beyond our control
Thirty two kisses and more
Journey to infinity and beyond
-