bilal muhammed   (blaal)
28 Followers · 23 Following

Keralite
Traveler
Comrade
Joined 17 April 2018


Keralite
Traveler
Comrade
Joined 17 April 2018
30 JAN 2019 AT 5:21

തൂലിക പിണങ്ങി പോയി 
എഴുത്ത് അന്യമാകുന്നത്‌ പോലെ..
എന്നാലും എഴുതാൻ ഞാൻ ശ്രമിക്കുന്നു..
എഴുത്തിനെ ഞാൻ പ്രണയിക്കുന്നു..

-


31 OCT 2018 AT 2:07

അൽപം
വേദനയോടെയാണ്‌
എന്നിലെ എന്നെ ഇവൻ
കവർന്നെടുത്തിരിക്കുന്നു
എന്ന സത്യം ഞാൻ
മനസ്സിലാക്കിയത്‌

-


15 SEP 2018 AT 12:43

കൊയ്ത്ത്‌ മാനത്ത്‌ നീ
കൊയ്ത്തി നിറങ്ങിയ
നേരത്താണ്‌ ഭൂമിയിൽ
പ്രളയമുണ്ടായത്‌.
കവിത പെയ്ത മേഘങ്ങൾ
അലറാൻ തുടങ്ങിയത്‌.
ആകാശത്തിന്റെ
നിലവിളി പാതാളത്തോളം
താഴ്ന്നത്‌.
പ്രണയം മാത്രം കൊതിച്ചു
ജീവിച്ച കണ്ണുകളിൽ
ഇരുട്ടു കത്തിയത്‌...
ഒരുതുള്ളി സ്നേഹത്തിനു വേണ്ടി
നാടു മുഴുവൻ
അലഞ്ഞു തിരിഞ്ഞത്‌.
ഒടുവിൽ,
നീ കൊയ്‌തിറങ്ങിയ അന്നാണ്‌
ഭൂമിയിൽ പതിരുണ്ടായത്‌..
കതിര്‌ ചാഞ്ഞ്‌ വീണത്‌. -

'കണ്ണീർ പാടം' എന്ന്
പേര്‌ വീണത്‌.

-


11 SEP 2018 AT 4:41

ചങ്ങലകൾ
___________

മനസ്സിന്റെ താളത്തുടിപ്പിൽ
പാളം തെറ്റിയ തീവണ്ടിപോലെ
ഏതോ വഴിത്തിരിവിൽ
ആരൊക്കെയോ കണ്ടു ഞാൻ
വസന്തം വന്നതറിഞ്ഞില്ല,
വർഷം പോയതറിഞ്ഞില്ല,
ഇരുട്ടിന്റെ മാന്ത്രിക വലയം
എന്നെ മൂടിക്കഴിഞ്ഞു.

-


11 SEP 2018 AT 4:21

ഇര
______

രക്തം ഇറ്റി വീഴുന്ന
നാട്ടുവഴികൾ തുന്നിക്കെട്ടാൻ,
മറന്നു പോയതോടൊപ്പം
കഴിഞ്ഞ,
ഇടവപ്പാതിയിൽ, എന്റെ
ഗ്രാമവും കുത്തിയൊലിച്ചുപോയി.
കിഴുക്കാം തൂക്കായ ചരിവിൽ
നിന്നും പക്ഷിയുടെ മണമില്ലാത്ത,
കുറെ പരുന്തിൻ കുഞ്ഞുങ്ങൾ,
ഒലിച്ചു വന്നിട്ടുണ്ട്‌.
തലയെടുപ്പോടെ നിൽക്കുന്ന
വട വൃക്ഷത്തലപ്പുകളിൽ,
ഞാനവക്ക്‌ അഭയം കൊടുത്തു.
എനിക്ക്‌
അതിരുകളില്ലാത്ത ആകാശങ്ങളിൽ,
വട്ടമിട്ട്‌ പറക്കാനോ
ഞാണിന്മേൽ,
അമ്പ്‌ വലിച്ചു പിടിക്കാനോ,
അറിയാത്തതിനാൽ,
ഞാൻ ഇരയും,
അവർ ഇരപിടിയന്മാരുമായി.

-


8 SEP 2018 AT 14:23

പ്രേമമേ നീ പെട്ടെന്ന്
തീർന്നുപോമൊരു
കവിതയോ???
_____________________

എനിക്കെന്റെയാദ്യത്തെ
പ്രേമം നഷ്ടമായത്‌
ഞാനെഴുതിയ ആദ്യത്തെ കവിത
അവൾക്കു വായിക്കാൻ
കൊടുത്തതിനാലാണെന്ന്,
രണ്ടാമതൊരു കവിതയെഴുതി
രണ്ടാമത്തവളെ വായിച്ചുകേൾപ്പിച്ചപ്പോഴാണ്‌
മനസ്സിലായത്‌.

രണ്ടാമത്തവൾ
പോയ വഴിയിലേക്കു നോക്കിയിരിക്കുമ്പോൾ
അതാ, മൂന്നാമതൊരു കവിത
യെഴുതാൻ മുട്ടലുണ്ടാകുന്നു.

ആ കവിത എന്റെ പട്ടിയെഴുതും!

-


6 SEP 2018 AT 3:27

-


3 SEP 2018 AT 2:37

Thanks for breaking my HEART.
First,
it used to bleed TRAUMA.
But now,
it bleeds more LOVE!

-


21 JUN 2018 AT 2:14

കൂടെ നിന്നവരെ വിജയിപ്പിക്കാൻ
കാട്ടിക്കൂട്ടിയ തിരക്കിനിടയിൽ,
എന്റെ പരാജയം
ഞാൻ പോലും അറിഞ്ഞില്ല!

-


31 MAY 2018 AT 1:09

i never believed in miracles
but you, you made me badly
wish for one.
but miracles just didn't happen
like how i believed.

-


Fetching bilal muhammed Quotes