ചില ഇറങ്ങിപ്പോക്കുകൾ ഓർമ്മപ്പെടുത്തൽ ആണ്. എത്ര നാൾ കൂടെ ഉണ്ടായിരുന്നു എന്നതിൽ അല്ല, എന്തിനു കൂടെ ഉണ്ടായിരുന്നു എന്നതിൽ ആണ് കാര്യം.
-
ആരും സ്നേഹിക്കുന്നില്ല എന്ന് തോന്നുമ്പോൾ ഓർക്കുക
നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിരുന്നോ?
ആരും വിശ്വസിക്കുന്നില്ല എന്നുതോന്നുമ്പോൾ ഓർക്കുക നിങ്ങൾ ആരെയെങ്കിലും വിശ്വസിച്ചിരുന്നോ?
എല്ലാപേരും ഒറ്റപ്പെടുത്തുന്നു എന്നുതോന്നുമ്പോൾ... ആരെയെങ്കിലും നിങ്ങൾ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നോ? എന്ന് ചിന്തിക്കുക.
-
ചോദിച്ചു വാങ്ങുന്ന ഉമ്മകളെക്കാൾ മധുരം അറിഞ്ഞു തരുന്ന ചുംബനങ്ങൾക്കാണ്.
-
ശ്വാസം നിലയ്ക്കുന്ന ഉമ്മകളാകണം ഓരോന്നും, എന്നാലേ പിന്നെയും ജീവൻകൊടുക്കുന്ന ഉമ്മവയ്ക്കാൻ കഴിയു.
-
കഥകൾ എത്ര വേണമെങ്കിലും മെനഞ്ഞോളൂ,പക്ഷെ...
ആടുന്നത് എന്റെ നെഞ്ചിൽ ആകരുത്.-
കൊന്ന് തള്ളിയ കണക്ക് നോക്കിയാൽ എന്നെ പണ്ടേ തൂക്കികൊല്ലേണ്ടതാണ്,
കൊന്നത് മുഴുവൻ ആഗ്രഹങ്ങളെ ആണെന്ന് മാത്രം.-
വിപ്ലവം പണ്ടേ തലയിലുണ്ട്,
ആശയങ്ങൾക്കൊണ്ട് നട്ടുനനച്ചു..
പ്രതീക്ഷകൾ കൊണ്ട് വളമിട്ടു,
പക്ഷെ...
പൂത്തുലഞ്ഞത് പ്രണയമാണ്..
പ്രണയത്തിലെന്നും വിപ്ലവമാണ്.-
ഞാനവളെ കാണാൻ സ്വപ്നം കണ്ടു.
സ്വപ്നത്തിൽ അവളുറങ്ങുവായിരിന്നു.
അവളെന്നെക്കാണാൻ സ്വപ്നം കാണുന്നു.
അതുകൊണ്ട് അവൾ എന്നെ കണ്ടില്ല. അവളുടെ സ്വപ്നത്തിൽ ഞാൻ ഉറങ്ങുവാണു.
അതുകൊണ്ട് അവൾ എന്നെ കണ്ടു പക്ഷെ ഞാൻ കണ്ടില്ല.
-