18 APR 2019 AT 23:41

മഴ-
പ്രണയം
തന്നെയാണ്.

കടുത്ത വേനൽ പോലെ,
പ്രണയം വറ്റി വരണ്ട
ഹൃദയഭൂമിയുടെ,
വിണ്ടു കീറിയ
ഗർഭാശയത്തോളം
ആഴത്തിലൂറിയ നോവിലേക്ക്;
മിഴിമുനകൊണ്ട്‌
നീയൊരു വേനൽമഴ ചാറ്റുന്നു ...

വേനൽമഴപ്പിറ്റേന്ന്,
ചൂടേറുമെന്നും
വേവൂതുമെന്നും
ഉള്ളറിഞ്ഞിട്ടും;
വരണ്ട നാക്കിലിറ്റും
നിൻ വർഷം
മദജലമായ്
ഉള്ളം കുളിർപ്പിക്കുന്നു....

*ബഹിയ*

- Bahiya