വായനയും എഴുത്തും
ഒപ്പം ഞാനും
ചത്തു പോയിരിക്കുന്നു,
ഇടയിൽ
ചത്തു കൊഴിയുന്ന
സൗഹൃദങ്ങൾ പോലെ.
-ബഹിയ-
മ്മളെ പാക്കരേട്ടനെ ഇന്ന് തൊട്ട് ശ്രീരേട്ടനെന്നാ വിളിക്കണേ.
പിന്നെ കുറേ കാലായി ഒന്ന് ബ്യൂട്ടി പാർലറിൽ പോകണംന്ന് വിചാരിക്കണൂ. സ്കൂളൊക്കെ തൊറക്കല്ലേ, നാളെ പോയി ഒരു ഫേസ് ശ്രീം ഒരു ഹെയർ ശ്രീം ട്രൈയാക്കണം.
വരണ വഴിക്ക് പണ്ടത്തെ ഓർമ്മക്ക് ഒരു റോജാശ്രീയോ നിജോംശ്രീയോ കിട്ടാണേൽ നന്നായൊന്നു ചവക്കണം.
ഞാൻ പിന്നെ സിക്സ് ശ്രീക്ക് പകരം ഫാമിലി ശ്രീ ഉള്ള ആളായതോണ്ട് ജിമ്മിൽ ഒന്ന് ചേരേം ചെയ്യണം.

#നൂർ 23
ഇല്ലാത്ത ഒന്നിനെ
ഉണ്ടെന്നു കരുതി
അതിന്റെ ഓർമയിൽ
ജീവിതമർപ്പിക്കുന്നു മൂഢർ;
നിനക്കെന്നോടുള്ള സ്നേഹത്തിൻ്റെ വിശ്വാസത്തിൽ
ഞാനെന്ന പോലെ...
-ബഹിയ-
#നൂർ22
പിരിഞ്ഞുപോയി എന്നത്
തോന്നൽ മാത്രമാണ്,
അലിഞ്ഞുചേർന്നതൊന്നും
പഴയപടി തിരിച്ചുമാറുന്നേയില്ല.
-ബഹിയ-
"പലരാൽ
പലവട്ടം
കൊല്ലപ്പെട്ടതിന് ശേഷമാണ്
ഒരാളാൽ
അയാൾ തന്നെ
കൊല്ലപ്പെടുന്നത്."
-ബഹിയ
-
ഹുബ്ബീ...7
എനിക്കെന്നെ
മടുത്തുപോയതു പോലെ
മറ്റാർക്കുമെന്നെ
മടുത്തിട്ടില്ല.
-ബഹിയ
-
സ്വാതന്ത്ര്യം
സ്നേഹത്താൽ
എന്നിൽ കൊളുത്തപ്പെട്ടവരേ,
മടുത്താൽ
നിങ്ങൾക്കിറങ്ങിപ്പോകാം
വേണമെന്ന് തോന്നിയാൽ
തിരികെയും വരാം;
അത് നിങ്ങളുടെ സ്വാതന്ത്ര്യം.
എന്നാൽ എന്റെയുള്ളിൽ
സ്നേഹത്തിന്റെ സിംഹാസനത്തിൽ
നിങ്ങളെ വാഴിക്കണോ
ഇറക്കിവിടണോയെന്നത്
എൻ്റെ മാത്രം സ്വാതന്ത്ര്യം.
-ബഹിയ-
ഏറെ പ്രിയപ്പെട്ട ഒരാൾ
നമ്മെ വേണ്ടെന്നുവെച്ച് പോവുമ്പോൾ
ഒരിക്കലും നമ്മുക്കതൊരു നഷ്ടമേയല്ല;
കാരണം നമ്മുക്ക് നഷ്ടപ്പെട്ടത്
നമ്മെ സ്നേഹിക്കാത്ത,
നമ്മെ ചതിച്ചിരുന്ന
ഒരു ശത്രുവിനെയാണ്,
എന്നാൽ അവർക്ക് നഷ്ടപ്പെട്ടത്
അവരെ ജീവനോളം സ്നേഹിച്ച,
അവർക്കു വേണ്ടി പ്രാർത്ഥനകളും
പ്രവൃത്തികളും മാറ്റിവെച്ച,
അവരെ ജീവനായി കണ്ട
ഒരു ആത്മാർത്ഥമിത്രത്തെയാണ്.
-ബഹിയ
-
ഹുബ്ബീ...6
കനത്ത കാറുകളെ
വകഞ്ഞുമാറ്റി
ഇളം കിരണങ്ങൾ
പ്രളയജലത്തെ ഒപ്പിയെടുത്തു;
എൻ്റെ കണ്ണുകൾ പെയ്യും
പ്രണയജലത്തെ,
നിന്റെ പേരിട്ട
തലയിണയെന്നപോലെ.
-ബഹിയ-