I smiled at the memory of someone memorizing me with a smile and I memorized the one who filled my memories with smile.
-
ഓടി മാറുന്നവരെ നനയിക്കുകയും നിൽക്കുന്നവരെ ആസ്വദിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസം.-
If u love someone don't say it, just express, express and express. It returns to the deserved.
-
വർണങ്ങൾ വേണ്ടെനിക്, ഇവിടെ ഈ ഭൂമിയിൽ ഇഷ്ട്ടം എപ്പോഴും ഈ കൂടെ ഉള്ള ഇരുട്ടിനെ.വേണ്ടപ്പോളൊക്കെയും കണ്ണ് അടച്ച് നോക്കി ഞാൻ വേരറ്റു പോകിലും വേർപെട്ടുനിക്കിലും കൂടെ ഉണ്ട് വർണമല്ല വഴിപിഴച്ച ഓർമ അല്ല ആരാരും കട്ടെടുത്തു കൊണ്ട് പോകാൻ കഴിയുകില്ല.
അത്രമേൽ ഭദ്രമായി കാത്തുവച്ച നിന്നെ ഞാൻ ആരാരും തേടി വന്ന് ഭാഗമാക്കാൻ ഭാഗ്യം ഇല്ല .ഭൂതമല്ല , പ്രേതമല്ല സ്വപ്നമല്ല,മിഥ്യയല്ല,മദ്യമല്ല, മരുന്നല്ല മായ്ക്കുവാൻ കഴിയുകയില്ല.
കാലം കലി തുള്ളി ഇനിയും എന്റെ കാഴ്ചകൾ തിമിര ബാധ ആകുകിൽ ഭാരിച്ച കണ്ണുകൾ അടച്ചു പൂട്ടി നിക്കുകിൽ, അവിടെ ഉണ്ട് ഇവിടെ ഉണ്ട്. സർവലോകവ്യാപിയായി ഒന്നിനും തളരുകില്ല വീഴുകില്ല.
വേട്ടയാടി വേർപിരിക്കാൻ നോക്കുന്ന കോമരങ്ങൾ വേഷം കെട്ടിനിക്കിലും മാർഗമില്ല മരണമില്ല മാറ്റുവാൻ കഴിയുകയില്ല.
ഇത്രമേൽ ഇരുട്ടിനെ വ്യഭിചരിച്ച ഓർമ്മകൾ ഇനിയുമെന്റെ ഇരുട്ടിനെ കാത്തു കാത്തു നിക്കിലും നൽകില്ല ഒന്നിനും ഇനിയൊരു അവസരം ഞാൻ തന്നെ ഇരുട്ടായി ഓർമ്മകൾ നിശബ്ദമായി.-
എത്ര സുന്ദരമീ കാകന്റെ കണ്ണുകൾ ഇര തേടി അലയുന്ന നേരങ്ങളിൽ,
ഓരോ വിളിയിലും ആർക്കോ നൽകുവാൻ ആയിരം സന്ദേശ മർമ്മരങ്ങൾ.
വല പോലെ പരിഭവം കെട്ടുന്ന കാലത്ത് തൃപ്തരായുള്ളവർ ഈ കൂട്ടുകാർ.
സൂര്യ കിരണങ്ങൾ ചിതറി തെറിക്കുമ്പോൾ കാണാൻ കഴിയുന്ന വർണ്ണരാജി,
കറുപ്പാണ് കാകന്റെ നിറമെന്ന് കരുതിയോർ കൗതുക ചുഴിയിൽ പൂണ്ടു പോയി.
ചവറ്റു കൂനകൾ ചുമരിലേറ്റി പറന്നുയർന്നവർ ഈ തോട്ടികൾ.
കുയിലിന്റെ മുട്ടയ്ക്കും ചൂട് നൽകി വിരിയിച്ചെടുത്തവർ ഈ പക്ഷികൾ..-
ആർദ്രമാം ജലകണമേ ഇന്നു നീ എന്റെ മുഖത്തിനുമപ്പുറം ഓർമ്മകളേയും കുളിരണിയിച്ചു.നന്ദി, എന്നിലെ സുന്ദരമാം ഓർമ്മകളെങ്കിലും മരിക്കാതിരിക്കട്ടെ...
-
there are no perfect things, demand creates perfect.
# love the demand-