വിട്ടുപോകാൻ പറ്റാത്തവണ്ണം
ഒട്ടിപ്പിടിച്ചുപോയ് നിന്നിലായ് ഞാൻ
അതുതന്നെയാണിന്നെന്റെ
അതിയായ ദുഃഖവും സന്തോഷവും.
പിന്നാലെ വന്നു പുലമ്പുന്നതും
പരിഭവമിറ്റിച്ചു ഭ്രാന്ത് പറയുന്നതും
സ്നേഹം നിറഞ്ഞുവന്നൊഴുകിവറ്റി
ഉണങ്ങി മുറിപ്പാട് വീഴുന്നതും
പ്രണയനോവിന്റെ അവശേഷിപ്പ് മാത്രമെന്നു നീയുമറിയണം എന്നെങ്കിലും-
ചില മനുഷ്യർ മറ്റുചിലർക്ക് എന്നുമൊരു ഇടത്താവളമാണ്. തനിച്ചാവുമ്പോൾ മാത്രം കയറിനിൽക്കാൻ സുരക്ഷിതമെന്നു ഉറപ്പുള്ള ഒരു ഇടത്താവളം..
-
എന്റെ സ്നേഹക്കൂടുതൽ അദ്ദേഹത്തിനു വീർപ്പുമുട്ടൽ സൃഷ്ടിക്കുന്നുണ്ടോ എന്നെനിക്ക് തോന്നി.അങ്ങനെ നല്ലപോലെ അലോചിച്ചു തീരുമാനിച്ച ഞാൻ പെട്ടന്നൊരുദിനം നിർവികാരതയുടെ കമ്പളം പുതച്ചു. ശ്വാസമെടുക്കാൻ പാടുപെടുന്നൊരു രോഗിയെപ്പോലെ വാക്കുകളെയും സ്നേഹത്തെയും ആധികളെയും ചിന്തകളെയും ഒക്കെ അടക്കിപിടിച്ചു പുതിയൊരു ആളെപ്പോലെ പെരുമാറി. നിർബന്ധങ്ങളും പരിഭവങ്ങളും വാശികളും വഴക്കുകളും ഒന്നുമില്ലാത്ത ഒരു രാത്രി അങ്ങനെ കഴിഞ്ഞുപോയി. ഞാൻ ഞാനല്ലാതെയായ ആദ്യത്തെ രാത്രി..
-
Losing my breath,
Like a fish out of water
Slowly embrace the death.-
ആരുടെ ശബ്ദം കേൾക്കാൻ കൊതിച്ചുവോ,
ആ നിമിഷം മുതൽ കേൾക്കാൻ കഴിയാത്തവിധം അകലെയായി അയാളും ആ ശബ്ദവും.
ആരെ ഞാൻ കാണാൻ കൊതിച്ചുവോ, അയാൾ
കാഴ്ച്ചയ്ക്കുമപ്പുറം ദൂരത്തിലുമായി.
ഇനി അരികിലായ് വരും,
എന്റെ തുറക്കാത്ത കണ്ണുകൾക്കു മുന്നിൽ അടഞ്ഞ കാതോട് മന്ത്രിക്കാൻ
"ഒരുനിമിഷം നീ എന്നെയോർത്തില്ലല്ലോ" എന്ന്..
-
നമുക്ക് നമ്മളായിരിക്കാൻ
ഇടമില്ലാത്ത ഭൂമിയിൽ
നിനക്ക് നീയായിരിക്കാനുള്ളിടം
ഞാനും
എനിക്ക് ഞാനായിരിക്കാനുള്ളിടം
നീയും..-
ഒരു നുണക്കഥയുടെ
നീളത്തിനിപ്പുറം
പരിചിതമായവരൊക്കെയും
അപരിചിതരായിട്ടുണ്ട്.
ഇന്നിതിൽ ഒടുവിലത്തെയാൾ
നീയും..
-
മരണത്തെക്കാൾ വേദനയാണ് അതിനെ ഉൾക്കൊള്ളലും സാക്ഷിയാകലും
എന്നിലെ ഉയിരിനെ കഷ്ണങ്ങളാക്കി അടർത്തിമാറ്റി
എന്നെ മെല്ലവേ കൊല്ലുന്നപോലെ
കരുണയില്ലായ്മയുടെ കടുംപിടുത്തം
അത്രമേൽ പാപിയോ ഞാനെന്നു ഞാനും.-
Love, like the boundless ocean's dance,
Whispers softly, roars with might.
Emotions swirl in risky chance,
Unfolding tales of day and night.
Through rise and fall, our hearts align,
In depths obscure, our truths unfold.
A waltz of love, a tale divine,
A journey wild, a story untold.-
In your absence, my heart ache so deep
But thoughts of you brings my peace and comfort
Your love, a treasure so bright and clear,
Yet fleeting emptiness draws near.-