Aswathy Biju   (The idle writer)
199 Followers · 121 Following

When i have nothing you were there- to a pen by the writer-
Joined 3 October 2017


When i have nothing you were there- to a pen by the writer-
Joined 3 October 2017
8 JUL 2023 AT 2:19

മഴ
പല തുള്ളി പെരുവെള്ളം
നിറ നിറയെ നിറയുന്നു
കറ കറങ്ങി നിരനിരയായി
കുടയാകെ പാറുന്നു
വെളുവെളുത്തങ്ങനെ മലനിരയിൽ
ഹിമകണങ്ങൾ നിറയുന്നു
കുളിരു കോരി മനതാരിൽ
മഴയോർമ്മകൾ നിറയുന്നു
     
                          

-


17 NOV 2021 AT 22:02

അമ്മക്കിളി

നിന്റെ മാറിൽ തലചായ്ച്ചുറങ്ങാൻ
വെമ്പുന്ന കുഞ്ഞികിളിയാണിന്നു ഞാൻ
ഉയരെ പറന്നു പൊങ്ങുമ്പോഴും നിന്റെ -
ചിറകിനടിയിലെ ചൂടാണ് എന്റെ നിശ്വാസം.
സ്വയം പൊരുതി മുന്നേറുമ്പോഴും
നിന്റെ കൈ പിടിയിലാണ് എന്റെ ധൈര്യം
മറ്റൊരു വീട്ടിലെ അമ്മക്കിളിയായിട്ടും
വീണ്ടും നിന്റെ കുഞ്ഞിക്കിളിയാകാനാണെനിക്കിഷ്ടം

-


7 SEP 2021 AT 23:56

എന്റെ സ്വാപ്നങ്ങളോട്..

നിന്നിലേക്കിനിയും ഞാൻ എത്തിയിട്ടില്ല
പകുതി വഴി നടന്ന് മുമ്പോട്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്..
ഒന്നു ഉറങ്ങിയെണിറ്റപ്പോൾ കണ്ടുമുട്ടിയതല്ല നിന്നെ ഞാൻ..
ജീവിതത്തിൽ പലപ്പോഴായി ഞാൻ തന്നെ കുറിച്ചിട്ട എന്റെ ആഗ്രഹങ്ങളുടെ ആകെ തുകയാണ് നീ..
ഒന്നിൽ നിർത്താതെ ഒരുപാട് പ്രതീക്ഷകളുടെ അവസാനമാണ് നീ..
ഒന്നിലേക്കടുക്കുമ്പോൾ മറ്റൊന്നായി എന്റെ- മനസ്സിൽ ചേക്കേറി എന്നെ മുൻപോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു
നുറുങ്ങു വെട്ടമാണ് നീയെനിക്ക്..
ഇനിയും സഞ്ചരിക്കാൻ ഏറെയാണ്..
ഇടയിൽ കാലിടറി വീഴുന്നുണ്ട്..
സങ്കടങ്ങൾ വന്നു മൂടുന്നുണ്ട്.
അനിശ്ചിതത്തിൽ പതറി നിൽപ്പുണ്ട് ഞാൻ..
പക്ഷെ..
ഒടുവിൽ നിന്നിലേക്ക് എത്തുക തന്നെ ചെയ്യും.
അന്ന് നിനക്കായി എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാകും
മിഴികളിൽ അല്പം നനവും..

-


21 JUL 2021 AT 13:00

Every dusk holds a hope and every dawn has a freshness

-


19 JAN 2021 AT 15:16

അവൾ
കാലമേ, യാത്രയാകുന്നു നിൻ -
മടിത്തട്ടിൽ നിന്നൊരു പൈതൽ കൂടി
വർണ്ണാഭമായ അവളുടെ യൗവനത്തിലേക്ക്.
വേദനകളറിയാതെ പാറിനടന്ന ബാല്യം,
അവൾക്കിനി അന്യം.
കൊലുസ്സിട്ട കാലുകൾ ഇനി
സ്വാതന്ത്രത്തിന്റെ ചങ്ങല അണിയും.
അരുതെന്ന് പറഞ്ഞു അവളുടെ -
ആഗ്രഹങ്ങളൊക്കെയും മുടക്കും.
അവൾ ചുവപ്പണിയുമ്പോൾ
തീണ്ടപ്പാടകലെ നിർത്തും.
എന്നോ നിന്നു പോയ ആചാരങ്ങൾ
അവൾക്കായി ഇനി കൂട്ടു പോകും.
മനസ്സ് തുറന്നു ചിരിച്ചാൽ അവൾ
പെൺകുട്ടിയാണെന്ന വാദം ഉയരും.
അവളുടെ ചേലയൊന്നു മാറിയാൽ. സമയമല്പം വൈകിയാൽ
അവൾ അഹങ്കാരിയാകും.
ഒടുവിൽ പൊന്നിന്റെ തൂക്കത്തിൽ,
കടമയുടെ പേരിൽ വിലയിട്ട് വിൽക്കും.
മനസ്സിലെന്താണെന്നോ മനസ്സെന്താണെന്നോ വായിക്കാതെ...
ഒടുവിൽ അവൾ സ്വയം പറയും
ഞാനൊരു സ്ത്രീയാണ്.

-


4 NOV 2020 AT 22:01

കഴിഞ്ഞു പോയ കാലത്തിന്റെ അവശേഷിപ്പുകളാണ്....
ഇടക്കെവിടെയോ മറന്നു വെച്ച സ്വപ്നങ്ങളുടെ, പാതിവഴിയിൽ ഉപേക്ഷിച്ച സൗഹൃദത്തിന്റെ, മറവിക്കിനിയും വിട്ടു നല്കാത്ത വിരഹത്തിന്റെ അവശേഷിപ്പുകൾ..

-


25 OCT 2020 AT 21:34

പ്രിയപെട്ടതൊക്കെയും നഷ്ടമായൊരിടമുണ്ട്
മനസ്സു തുറന്ന് ചിരിച്ചിടത്തു നിന്ന് -
മനസ്സു മറക്കാൻ ചിരിച്ചു തുടങ്ങിയ ഇടം
വിഷമത്തിൽ വാവിട്ടു കരഞ്ഞിടത്തു നിന്ന്
തേങ്ങലടക്കി കരഞ്ഞു തുടങ്ങിയ ഇടം
തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള നഷ്ടങ്ങളിൽ നിന്ന്
നികത്താനാവാത്ത നഷ്ടങ്ങൾ നൽകിയ ഇടം
ഞാനിന്നും തിരയുകയാണ് എനിക്ക് എന്നെ നഷ്ടമായ ഇടമേതെന്ന്...

-


16 OCT 2020 AT 19:14

അടുക്കളയിൽ ഇന്നും അടുപ്പ് പുകഞ്ഞിട്ടില്ല,
ചാരം വാരിയിട്ടില്ല...
അടുപ്പുക്കല്ലുകൾ ആരെയോ പ്രേതീക്ഷിക്കുന്നപോലെ...
മുറ്റത്ത് കരിയിലകൾ കലപില കൂട്ടുന്നുണ്ട്..
എന്നും അവരെ പറമ്പിലേക്ക് ഇടാൻ ചൂലും പിടിച്ചു വരുന്ന കൈകൾ കാണാത്തതുകൊണ്ടാവും
അടുക്കളപുറത്തിരുന്ന് കലങ്ങൾ പിറുപിറുക്കുന്നുണ്ട്
രണ്ടു ദിവസമായി അവരെ അനക്കിയിട്ട് -
അതിന്റെ പരിഭവം ആകും
അലക്കുകല്ലും തുണികളും കോക്രികാണിക്കുന്നുണ്ട്
കല്ലിന്റെ ചുവട്ടിൽ നിന്ന് അഴയിലേക്ക് ഇതുവരെ എത്താത്തതിനാലാവം.
എന്നും കിട്ടുന്ന മീൻ തലക്ക് വേണ്ടി കുറുഞ്ഞി കാത്തിരുപ്പുണ്ട്
പുറത്തേയ്ക്ക് ഇറങ്ങി മെല്ലെ ഉമ്മറത്തേക്ക് നോക്കി
നിശബ്ദമാണ് വീടും തൊടിയും ഉമ്മറവും
എന്നും വീടിനെ ഉണർത്തുന്നവൾ
വേഷങ്ങളും വിഷമങ്ങളും ഇറക്കിവെച്ച്
ആറടി മണ്ണിൽ സുഖമായി ഉറങ്ങുകയല്ലേ?

-


18 APR 2020 AT 22:12

ഒരിറ്റു കണ്ണുനീരിന്റെ അകമ്പടിയില്ലാതെ നിന്നെയോർക്കാൻ സാധിക്കുന്നില്ല.. ഒരിക്കൽ നിന്റെ പേര് കാണുമ്പോൾ തിളങ്ങിയിരുന്നു അതെ മിഴികളാണ് ഇന്ന് നിന്റെ ഓർമ്മകളിൽ ഈറനണിയുന്നത്

-


1 MAR 2020 AT 13:46

നമുക്ക് പിരിയാം എന്ന് പറഞ്ഞു ഓരോ പ്രാവശ്യം വഴക്കിടുമ്പോഴും വഴക്കിനാവസാനം മുമ്പത്തേക്കാൾ സ്നേഹത്തോടെ കൂട്ടുകൂടിയവരാണ് നമ്മൾ

-


Fetching Aswathy Biju Quotes