എന്റെ വരികൾക്കെന്നും വിരഹത്തിന്റെ ചുവയാണ്.... കണ്ണീരുപ്പ് കലർന്ന വിരഹത്തിന്റെ ചുവ.....
കയ്പ്നീർ കുടിക്കുന്ന എന്റെ ഓരോ പകലിനും ഇരവിനും പറയാനുണ്ടാകും ഒത്തിരി ഒത്തിരി വിരഹത്തിന്റെ കഥകൾ.....
എനിക്കിന്നു പ്രണയം ആ വിരഹത്തിനോട് മാത്രം.........-
പ്രിയപ്പെട്ട ഗുൽമോഹർ.....
നീ പൂത്തുനിന്ന ആ ഇടവഴികൾ ഇന്നെനിക്കന്യമാണ്... ഓർമയുടെ പുസ്തകത്താളുകളിൽ ചേർക്കപ്പെടാൻ മാത്രം അന്യരായോ നമ്മൾ.....
നിന്റെ ഓരോ ഇതളുകളിലും സ്വപ്നം നെയ്തിരുന്ന കാലം ഞാൻ ഇന്നും ഓർക്കുന്നു...... എന്റെ ഉള്ളിൽ പ്രണയത്തിന്റെ നിറമായിരുന്നു നിനക്കന്നു ..സഖാവിനെ കാത്തിരിക്കുന്ന സഖിയുടെ പ്രണയത്തിന്റെ നിറം.....കാലമെത്ര കടന്നുപോയിരിക്കുന്നു...... പഴയ ഇടവഴികൾ എന്നെ മറന്നുതുടങ്ങിയിരിക്കുന്നു....നീയും എന്നെ മറന്നിരിക്കാം..... ഒരിക്കലും ഓർക്കപ്പെടാൻ പോലും കഴിയാതെ മറന്നിരിക്കാം.......... എങ്കിലും ഗുൽമോഹർ.... നീ എനിക്കെന്നും എന്റെ പ്രണയത്തിന്റെ നിറമായി ഉള്ളിലെന്നും വിരിയും..... അവസാനശ്വാസം വരെ.....
-
നീറി നീറി ഉരുകുന്നീ വേനലിൽ
ദേഹവും ദേഹിയും
സൂര്യതാപമെന്നോരോമന പേരിനാൽ
സൂര്യനിങ്ങനെ സ്നേഹിച്ചു കൊല്ലുന്നു...
അശ്വതി അനീഷ്-