എൻ മുഖബിംബമായ്
നിലാവിൽ നീ ചിരിക്കുമ്പോൾ
നീ അറിയാതിരിക്കാൻ
മറച്ചു പിടിച്ചൊരാ
നീറുന്ന മനസ്സുമായ്...— % &-
മഞ്ഞുതുള്ളിയോടിഷ്ടം😘
കാറ്റിനോടിഷ്ടം😘
കടലിനോടിഷ്ടം😘
പൂക്കളോടിഷ്ടം😘
പൂമ്പാറ്റയ... read more
ഞാൻ കാത്തിടാം ...
ഹൃത്തിൽ നിറയുമീ
മധുപാത്രമായ്,
സഖീ...
എൻ കരങ്ങൾ
കൊച്ചു തണലായ് മാറവേ ...
നീ എനിക്കെന്നും
ജീവനാണ് ....
പ്രണയമാണ് ....— % &-
ഒറ്റയ്ക്കാണെന്ന തോന്നൽ,
എന്നെ വല്ലാതെ വേദനിപ്പിച്ചു,
ശ്വാസം നിലച്ചപ്പോഴാണ് ,
പിന്നെയും
ജീവിക്കാനൊരു മോഹം ...
ഞാൻ സ്നേഹിച്ചവരല്ല ,
എന്നെ സ്നേഹിച്ചവരാണ്
ചുറ്റിലും ഉള്ളത് ,
അവരുടെ മനസ്സിലാണ്
തന്നോടുള്ള സ്നേഹം
നിറഞ്ഞിരിക്കുന്നത് ...
എനിക്കും അവരെ,
ഒന്നു സ്നേഹിക്കണം...-
അവളുടെ മിഴികളിലെ
ചിരിയുടെ തിളക്കം
എനിക്ക് അകലെ നിന്നും
കാണാമായിരുന്നു ...
അടുത്തറിഞ്ഞപ്പോഴാണ്,
ആ തിളക്കം പതുക്കെ
അവളുടെ കവിളിൽ
വീണുടയുന്നത് കണ്ടത്....
-
കാപട്യം നിറഞ്ഞ
ഈ ലോകത്ത്,
നേരിനെ തിരിച്ചറിയാൻ
കഴിയണം ...
തന്നിൽത്തന്നെയുള്ള,
ആത്മാർത്ഥതയും
സത്യസന്ധതയും
മറ്റുള്ളവരിലും ഉണ്ടെന്ന്
തെറ്റിദ്ധരിക്കരുത് ....-
സുഖദുഃഖങ്ങൾക്കടിമപ്പെട്ട
നാളുകളായിരുന്നു
ഇതുവരെ .....
ഇന്നലകളെ സ്മരിച്ചുകൊണ്ട്
സത്യത്തിൻ്റെ പാതയിലൂടെ ,
കള്ളവും ചതിയുമില്ലാത്ത ,
സ്നേഹം ആയുധമാക്കുന്ന
ഒരു പൊൻപുലരിയാവട്ടെ
നാളത്തെ സൂര്യോദയം ...-
ഉറങ്ങിക്കിടക്കുന്ന സ്വപ്നങ്ങളെ
ലക്ഷ്യത്തിലേക്കുയർത്താൻ
അനുവദിക്കൂ .....
എല്ലാ കൂട്ടുകാർക്കും
ശുഭദിനം നേരുന്നു ....-
ഉറങ്ങാൻ പോലും
മറന്നു പോവുന്നു ...
ഇരുട്ടിൻ്റെ ആഴങ്ങളിലേക്ക്
ഊളിയിട്ടിറങ്ങിയാൽ ,
മനസ്സിൽ പുകഞ്ഞു കത്തുന്ന
മൂടൽമഞ്ഞിൽ
ഞാൻ പതിയെ സഞ്ചരിക്കും ...
ഈ നിമിഷമത്രയും,
ഏകന്തതയെ ഞാൻ
പ്രണയിക്കും...
ഓർമ്മകൾ വീണ്ടും വീണ്ടും
എന്നെ കുത്തിനോവിപ്പിക്കുന്നു ...
ഒടുക്കം ,
എൻ്റെ കണ്ണുനീർ
മണ്ണിനെ ചുംബിക്കുന്നു ...
-
ഞാൻ ഒരിക്കലും
തനിച്ചായിരുന്നില്ല ,
ഒറ്റയ്ക്കാണെന്ന തോന്നൽ
വേട്ടയാടപ്പെടുമ്പോൾ ,
കുഞ്ഞു താരകമായ് വന്നു
നിലാവെളിച്ചത്തിൽ
പുഞ്ചിരി സമ്മാനിക്കും ...
മനസ്സിനെ തണുപ്പിക്കും ...-