It's always nice
To have someone
To dump your emotional baggage
Someone who hears you
Patiently...
Without judgement
Without interfering.. and
Without logical solutions
If you have someone like that
You are really LUCKY !-
While you were playing with my emotions
Making me weep and smile sequentially
And enjoying selfishly
Unknowingly I killed me;
Lost myself in the midst of an ocean
Like a lone fisherman in a stormy night
Yearning for comfort and kindness
I killed me,
And imperceptibly...inadvertently
I've grown to embrace Pistanthrophobia-
ഓരോ തവണയും ,
നിൻ്റെ വിഴുപ്പുഭാണ്ഡം
അലക്കിവെളുപ്പിക്കുന്നതിനിടയിൽ
ജലത്തിൽ പടർന്ന കറ,
മായ്ക്കാനാകത്തവിധം എൻ്റെ കരങ്ങളെ
വിവർണ്ണമാക്കിയിരിക്കുന്നു.
നിൻ്റെയും എൻ്റെയും ബാഷ്പങ്ങൾക്ക്
കഴുകിക്കളയാൻ കഴിയാത്തവണ്ണം ആഴത്തിൽ,
അത് പതിഞ്ഞിരിക്കുന്നു.
-
Have you ever felt strangled by
your own thoughts?
Confused as if you are unable to identify the flow of your thoughts
Couldn't comprehend the means
or meaning
In a completely devastated state
Have you??-
പിൻകഴുത്തിൽ പതിഞ്ഞ നിൻ ചുട് നിശ്വാസം
മാദകമാം വിധം എന്നെ വികാരാധീനയാക്കുമ്പോഴും
മുൻപ് ദംശിച്ച സർപ്പത്തിൻ്റെ വിഷം
എൻ്റെ തലച്ചോറിലേക്ക് പുളിച്ചു തികട്ടിക്കൊണ്ടേയിരുന്നു
-
I love the way my dress smells
Just like you
Absorbing your redolence
After your warm embrace.
-
ഒരുനാൾ വരും
അമൃതമെന്ന് കരുതി സേവിച്ചിരുന്നത്
കാളകൂടമാണെന്ന് അറിയുന്നൊരു നാൾ
ആനന്ദമെന്ന് തെറ്റിദ്ധരിച്ചിരുന്നത്
മരണവെപ്രാളത്തെയാണെന്നറിയുന്ന നാൾ
മുങ്ങിത്താഴുന്നു എന്നു തോന്നിയിരുന്നത്
കയത്തിലല്ല സമതലത്തിലാണെന്ന് അറിയുന്നൊരു നാൾ
പൂമാലയെന്ന് ധരിച്ച് അണിഞ്ഞിരുന്നത്
ചങ്ങലയാണെന്ന് അറിയുന്ന ഒരാൾ
ബാഹ്യ സൗന്ദര്യത്തിനും ലൗകികതയ്ക്കും
അതീതവും തീക്ഷ്ണവമാണ്
ചില ബന്ധങ്ങൾ എന്ന തിരിച്ചറിവ് ഉണ്ടാകുന്ന ഒരു നാൾ
പ്രണയത്തിനും നിണത്തിനും വെവ്വേറെ ഗന്ധങ്ങൾ ആണെന്നറിയുന്നൊരു നാൾ ..
-
എൻ്റെ ഉള്ളിൽ നീ സൃഷ്ടിച്ച വൃണത്തിന്
ഇന്നും കനാലിൻ്റെ ചൂടാണ്
പൊള്ളുന്ന തീയാണ്
മരവിപ്പിൻ്റെ തണുപ്പാണ്
മരണത്തിൻ്റെ തണുപ്പ്
-