Asiya Binth Yousaf  
1.3k Followers · 176 Following

read more
Joined 20 February 2018


read more
Joined 20 February 2018
23 AUG 2018 AT 15:39

We know what we are Then why should be we wounded by the words of others

-


19 AUG 2018 AT 15:21

നീ എന്‍െ മനസില്‍ നിത്യേനെ
വിരിഞ്ഞു നില്‍കും വെണ്‍മ
തോരാത്ത വെളുത്ത പുശ്പം
വാടാത്ത സ്വപ്നങ്ങളിലൊക്കെയും
സുഗന്ധം വീശി വിടരുന്ന റാണി
കണ്ണുകള്‍ക് കുളിര്
രാത്രി തന്‍ നിലാവിന്‍െ
ശോഭ തന്നില്‍ ആതൃമനിര്‍വൃതി
തരും നിറമുളള കനവ്

-


16 AUG 2018 AT 16:56

എല്ലാം ഒരു
ഓര്‍മ്മപ്പെടുത്തലാണ്
അഹങ്കാരം മനുഷ്യനെ
കീഴ്പെടുത്തുമ്പോഴും
കീഴ്മേല്‍ മറിക്കാന്‍ ശക്തിയുളളവനെ
മറക്കാതിരിക്കാനുളള
ഒരോര്‍മ്മപ്പെടുത്തല്‍..
ദെെവം നമ്മില്‍ നിന്നകലുന്നത്
അറിയാതെ പോകും മനുഷ്യനി
-ലേക്കുളള ഓര്‍മ്മപ്പെടുത്തല്‍
വേര്‍തിരിവില്ലാത്ത ദെെവം ഒന്നിനു
മീതെ ഒന്നായ് എല്ലാം ചൊരിയാന്‍
ശക്തിയുളളവനവന്‍...

-


11 AUG 2018 AT 20:10



അവളുടെ ക്ഷമ നശിച്ചു,
ദയയുടെ മിഴികള്‍
അവള്‍ അടച്ചിരിപ്പാണ്,
ഉപദ്രവിച്ചവരൊക്കെയും
കെടുതികള്‍ കാണട്ടെയെന്ന്,
ഇനി മുന്നിലായ്
കാണുന്നതൊന്നുമേ..
ശത്രുവേത് മിത്രമേതന്നില്ല,
നാശത്തിന്‍െ വേദന
അറിയണം മനുജനും
എന്ന് കാലവും ചൊല്ലി,
സര്‍വ്വവും ഞെട്ടിച്ച്
മുന്നേറുകയാണവള്‍

-


9 AUG 2018 AT 10:08

ഇഷ്ടപുസ്തകമെന്നത് ഒരുപാടുണ്ട് മനസില്‍ തങ്ങിനില്‍കുന്നവ ആമിയുടെ ജീവിതത്തിന്‍െ ഓരോ കല്‍പടവുകളെയും കൊത്തിവെച്ച പോലെ
നാലാപ്പാട്ടെ ഓരോ മണ്‍തരിയിലും പച്ചയായ ജീവിതം അടുക്കിവച്ച താളുകള്‍ അതായിരുന്നു ''നീര്‍മാതളം പൂത്ത കാലം''
ഒരു ഉപന്യാസ മത്സരത്തിന് ചെറിയ ക്ളാസില്‍ സമ്മാനം കിട്ടിയ ആ പുസ്തകം ഒറ്റയിരുപ്പിന് ഞാന്‍ വായിച്ചു തീര്‍ത പുസ്തകം , മറ്റൊന്ന് ഏറെ മനസിന് ഒരു വെെഭവം തീര്‍ത്ത പുസ്തകം എം.പി വീരേന്ദ്രകുമാറിന്‍െ ''ഹെെമവതഭൂവില്‍'' ഇന്ത്യാരാജ്യത്തെകുറിച്ചൊരു സമ്പൂര്‍ണ്ണ വിവരണം '' അതില്‍ ഹിമാലയതാഴ്വാരങ്ങളിലെ പ്രതിഭാസങ്ങളെകുറിച്ചെഴുതിയ ആ ഭാഗം കൂടുതല്‍ ആ പുസ്തകത്ത് മനോഹരമാക്കുന്നു, മറ്റൊന്ന് ഓരോ വരിയിലും ജീവിതത്തിന്‍െ ഏതു പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും സ്വപ്നങ്ങളെ അണച്ചു കൂട്ടി ജീവിതത്തിലേക്കുളള ഉയര്‍ച്ചയുടെ പടികള്‍ കയറാന്‍ കാണിച്ചു തന്ന '' എ. പി. ജെ അബ്ദുള്‍ കലാമിന്‍െ 'അഗനിച്ചിറകുകള്‍ ' എന്ന ആ പുസ്തകം ജീവിതത്തിന്‍െ ഓരോ ഘട്ടങ്ങളെയും മനോഹരമായ് വിവരിച്ചിരിക്കുന്നു.
ഒരുപാട് ഇഷ്ടപുസ്തകങ്ങളില്‍ ചിലത് മാത്രമാണ് ഇത് എങ്കിലും ഓരോ പുസ്തകങ്ങളും ഓരോ പാഠങ്ങളാണ്
''പഠിച്ചുതീരാത്ത പാഠങ്ങള്‍''

-


4 AUG 2018 AT 22:12

Some pictures are
deeply In mind..
Just like a nice dream

-


2 AUG 2018 AT 16:09

പെയ്തൊഴിയാതെ മഴപോലെയീ
അക്ഷരപ്പുറ്റുകള്‍ മനസില്‍ മരുപ്പച്ചയില്‍
ക്ളാവു പിടിക്കുന്നു
തിരതല്ലും ഹൃദയത്തിന്‍ ജാലകം
പതിയെത്തുറന്നതു കടലാസിന്‍
പരവതാനിയിലൊന്നുല്ലാത്തിയെങ്കില്‍
മഷിയില്‍ മൂടിയ എഴുത്തുകള്‍ പുഴയായ്
തീരത്തോടൊന്നു സല്ലപിച്ചെങ്കില്‍
കനവു മൂടുമീ ഹൃദയത്തിനോരത്തില്‍
കവിത കൊണ്ടൊരു പരിവര്‍ത്തനം
നടത്തുമെങ്കില്‍..
ചിന്തയുടെ കുത്തൊഴുക്കുകള്‍ തീര്‍ത
മുറിപ്പാടിനും മാറ്റമുണ്ടാവുമെങ്കില്‍
ചിത്തഭ്രമത്തിന്‍ അതിരു വീണൊരു
പുതിയ പകലുകള്‍ പിറന്നേനെ

-


1 AUG 2018 AT 19:36

Do not forget the experience,
Fear is not a solution,
Let's wait with good faith,
Because good deeds are successfull.

-


1 AUG 2018 AT 18:20

കൊഴിഞ്ഞ പൂവും
പൊഴിഞ്ഞ ദിനവും
ഒരുപോലെ
നിന്നോര്‍മയുടെ
മറഞ്ഞ കാലം
മനസിനുളളില്‍
മാഞ്ഞുപോയ
മൃതിക്കു തുല്യം

-


31 JUL 2018 AT 14:30

Do not let it-
Fall in your mind
If you dirty -
In your legs

-


Fetching Asiya Binth Yousaf Quotes