ചിറകൊടിഞ്ഞതിനാൽ എന്റെ വീട്ടിൽ
സുഖചികിത്സയിലായിരുന്ന തൊപ്പിക്കിളിക്കുഞ്ഞിനോടുള്ള
സ്നേഹകാഠിന്യം മൂലം
അവൾക്കുകൊടുത്ത ബ്രെഡിൽ
അൽപ്പം ജാമ് കൂടുതൽ തേച്ചതിന്റെ ഫലമായി,
കൂടുതലുള്ളതെന്തും ഞങ്ങൾ അപഹരിക്കും
എന്ന കൊച്ചുണ്ണിമാർഗികളായ ഉറുമ്പുകൾ
അറിഞ്ഞോ അറിയാതെയോ? അറിയില്ല.
ജാമ് അപഹരിച്ച് പോയ വഴിയിൽ
ഒരു തൂവൽക്കിരീടം എനിക്ക് സമ്മാനിച്ച്
അവളെയും അരിച്ചു തിന്നിട്ട് കടന്നു പോയി.-
I have never counted the stars,
Your smile is what I count.
Therefore, here I go forever!-
- ഇതെന്റെ സുവിശേഷം -
ഇവിടെ സവിശേഷം എന്നൊന്നില്ല,
എല്ലാം സർവസാധാരണം.-
Your hair didn’t cut my hands
As it had wounded many.
I wish it had cut mine me too.-
കുറ്റം
മറ്റവനെന്നെ പറ്റിച്ചപ്പോൾ
ഉറ്റവരെന്നെ കുറ്റംചൊല്ലി.
മറ്റവനവനെ ചേറ്റിൽതള്ളി
കുറ്റം ഞാനാ പുറ്റതിനുള്ളിൽ,
ഊറ്റിയിറക്കി കുറ്റിയടിച്ചു.
മറ്റവനവന്റെ കറ്റകൾ താണു
ആറ്റിയപറ്റിൽ പാറ്റ ചലിച്ചു.
മറ്റവനവനെ പോറ്റിയപെറ്റവൾ
മുറ്റത്തെത്തി തെറ്റ് പറഞ്ഞു.
ഒറ്റൊരുമകനവൻ കാറ്റുമെടുടുത്തു
വാറ്റുകുടിച്ച് തൂറ്റുന്നോടാ?
ഒറ്റൊരുമകനവൻ ഉറ്റവളവൾതൻ
വൈറ്റിലൊന്നുണ്ട-തിനെയറ്റണമോടാ?
തീറ്റയുമില്ല തൂറ്റലുമില്ല
വറ്റിയതൊണ്ടയും പറ്റിലുമാണേ.
പെറ്റത് ഏന്റെ കുറ്റമാ സത്യം
മറ്റവളെന്ത് തെറ്റത് ചെയ്തു?
പറ്റിപ്പോയൊരു പറ്റാണമ്മേ
നാറ്റിക്കല്ലെ പറ്റ്യത് ചെയ്യാം.
പറ്റ്യത് ചെയ്യാം പറ്റ്യത് ചെയ്യാന്ന്
കാച്ച്യാ പോരാ പറ്റ്യത് ചെയ്യണം.
പറ്റത് തീർക്കണം തീറ്റയൊരുക്കണം
നാറ്റം മാറ്റാൻ ഫ്ലാറ്റും വേണം.
മറ്റവനെന്നെ പറ്റിച്ചപ്പോൾ
മറ്റവനവനെ ചേറ്റിൽതളളി.
കുറ്റം ചൊല്ലാൻ പെറ്റവൾ എത്തി.
പെറ്റവളവളെൻ കുറ്റം വിറ്റ്
ചെറ്റയാമിവനെ പറ്റിച്ചല്ലോ.
കാറ്റിൽപാറി തെറ്റിൻ നാറ്റം
ഉറ്റവരെത്തി കുറ്റം ചൊല്ലാൻ.
ആറ്റും നോറ്റും പാറ്റിയിരുന്നവർ
ചെറ്റയാമിവൻതൻ കുറ്റം ചൊല്ലാൻ.
-