ആ കരങ്ങളിൽ
ഞാൻ സുരക്ഷിതയാണ്
മറ്റേതൊരു ഇടത്തേക്കാളും
-
എഴുത്തിലെ പേര് മനസ്വിനി.
കേരളത്തിന്റെ അക്ഷരനഗരിയിൽ നിന്നും എഴുത്തിന്റെ കൂട്ടിൽ ചേക... read more
കൊടുക്കുവാനുള്ളത്
കൊടുക്കുക.
കൊടുത്ത അത്രയും
തിരികെ കിട്ടണമെന്ന്
വാശി പിടിക്കരുത്
കാരണം
ഞാൻ നീയോ നീ ഞാനോ അല്ല.
ഞാൻ ഞാനും നീ നീയുമാണ്-
ഒരിക്കൽ പുഞ്ചിരിച്ചു
ആ പുഞ്ചിരിയെ ഓർത്ത്
ദുഃഖിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും-
നിനക്ക് മുന്നിൽ ഞാൻ ചില വിഡ്ഢിതരങ്ങൾ പറയാറുമുണ്ട് കാണിക്കാറുമുണ്ട്. അതു കാണുന്ന - കേൾക്കുന്ന നീ എന്നെ വിഡ്ഢിയാക്കി ചിരിക്കുമ്പോൾ നീറുന്ന മനസ്സോടെ ഞാനും ചിലപ്പോൾ ചിന്തിക്കും
ഞാൻ ഒരു വിഡ്ഢി ആണോയെന്ന്.
പക്ഷേ നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്കു എന്റെ ആ വിഡ്ഢിത്തരം ഒരു കാരണമാണെങ്കിൽ നിനക്കായ് ഒരു വിഡ്ഢി ആകുവാൻ എനിക്കൊരു മടിയുമില്ല 😂
-
നമ്മളിൽ ചിലർ നമ്മുടെ പ്രിയപ്പെട്ട ചിലരുടെ ശ്രദ്ധ നമ്മളിലേയ്ക്കു എത്തിക്കുവാനുള്ള ശ്രമത്തിലാണ്.
എന്നാൽ ആ ചിലരാട്ടെ മറ്റാരുടെയോ ശ്രദ്ധയ്ക്കു വേണ്ടിയുള്ള പരിശ്രമത്തിലാണ്.-
എന്റെ സ്വപനങ്ങളുടെ ചിറകുകൾ അടർന്നു തുടങ്ങിയിരിക്കുന്നു തുന്നിചേർക്കുവാൻ കഴിയാത്തവിധത്തിൽ
-
നിന്റേയും എന്റേയും ലക്ഷ്യം ഒന്നാണ് പക്ഷേ ആ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം വ്യത്യസ്തവും
-
വായിൽ തോന്നുന്നതൊക്കെ പറയാനും എഴുതാനും സാധിക്കും പക്ഷേ ജീവിതത്തിലതു പ്രാവർത്തികമാക്കാനാണ് ബുദ്ധിമുട്ട്
-