arya Jeena   (ജാനകി)
411 Followers · 125 Following

read more
Joined 15 January 2019


read more
Joined 15 January 2019
8 NOV 2024 AT 22:18

നീ കൊളുത്തിയ ചിതയിലെരിഞ്ഞമരാതെ
ഞാനിന്നുമാ ചാരത്തിൽ കിടപ്പുണ്ട്...
നിന്റെ വിരലുകളിനിയൊരിക്കലുമെന്നെ
ചികയാതിരിക്കട്ടെ....
ഉള്ളിൽ തിളഞ്ഞുമറിയുന്നവളെത്തട്ടി
നീയെരിഞ്ഞുപോകും...
പ്രണയത്തിന് മേലെന്റെ വെറുപ്പിതാ
വിജയം കൈവരിച്ചിരിക്കുന്നു...

-


5 NOV 2024 AT 21:04

എന്നിലൊരു വേനല് മാത്രമേ ബാക്കിയുള്ളൂ...
വേരടർന്ന വിണ്ടുകീറിയ പാടുകളും
നിണമുണങ്ങിയ മുറിവുകളും...
നിലവിളികളെ പോലും എരിച്ചുകളഞ്ഞെത്ര
നെടുനിശ്വാസങ്ങൾ പെറ്റുവീണെന്നോ...
വ്യാജമായി ചമച്ച ചിരികളെത്ര
കള്ളം പറഞ്ഞെന്നോ...

-


23 OCT 2024 AT 19:35

"ഞാനുണ്ട് കൂടെ...."
രണ്ട് വാക്കുകളിൽ
നമ്മൾ പറഞ്ഞുവയ്കുന്നത്
മനോഹരമായ ഒരു വിശ്വാസമാണ്...
ഒരു കൂട്ട് കൂടലാണ്...
ഒരിടത്തും അവരെ മറന്നുവയ്കില്ലെന്ന
ഓർമ്മപ്പെടുത്തലാണ്...
അത്രമേൽ ആഴങ്ങളിൽ ഇഴ
ചേർന്നവരൊന്നും പിരിയാതിരിക്കട്ടെ...

-


12 OCT 2024 AT 21:05

സ്വയം ഉമിത്തീയിൽ എരിയുന്നവളെ
അറിഞ്ഞിട്ടുണ്ടോ....
കാലുകളിൽ അദൃശ്യമായ ചങ്ങല-
കളവശേഷിപ്പിച്ച വൃണങ്ങളുണ്ടാകും...
നെഞ്ചിൽ അണയാതെ കനലുകൾ
ആളുന്നുണ്ടാവും..
ദഹിപ്പിക്കാനായ് മാത്രമവൾക്കൊരു
ചിതയൊരുക്കരുത്..
നെയ്തുകൂട്ടിയ സ്വപ്നങ്ങളവളെ
ദഹിപ്പിച്ചുകൊള്ളും..
വെണ്ണീറായ ചിതയ്കരികെ ഒരിക്കലും
പോകാതിരിക്കുക...
വായുവിൽ കലർന്ന അവളുടെ
തേങ്ങലിൽ നിന്റെ കർണ്ണപടങ്ങൾ
പൊട്ടിച്ചിതറിപ്പോകും...
                          

-


6 OCT 2024 AT 21:32

അല്ലെങ്കിലും എന്റെ കണ്ണിലെ അയാളുടെ
ഭംഗി മറ്റാർക്കാണുണ്ടാവുക...

-


24 SEP 2024 AT 20:48

തനിച്ചായീന്ന് തോന്നുമ്പോൾ
ഇഷ്ടപ്പെട്ടൊരു പാട്ട് കേൾക്കണം...
അത്രമേൽ പ്രിയപ്പെട്ടൊരാൾ
നമുക്ക് വേണ്ടി മൂളുന്ന പോലെ തോന്നും...
ഉള്ളിൽ കനത്ത നിശബ്ദതയോട്
കലഹിച്ച് ഓർമ്മകൾ നിറയണത് കാണാം...

-


15 SEP 2024 AT 21:12

ഇനുപ്പുന്തിയ ഓർമ്മകൾക്കിന്ന്
നിറയെ എരിവാണെന്ന് തോന്നുന്നു...
എവിടൊക്കെയോ നീറി കണ്ണീരിറ്റുന്നുണ്ട്...

-


9 SEP 2024 AT 21:37

അയാളെന്റെ ഉയിരിലെവിടെയോ
കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ട്...
ഒരിക്കലും അഴിക്കാനാകാത്തൊരു
കുരുക്ക് പോലെ എന്റെ പ്രാണനെ
പുണർന്ന് അങ്ങനെ.....

-


16 AUG 2024 AT 22:21

ചിരിക്കാനെനിക്ക് കഴിഞ്ഞില്ല....
അയാളെന്റെ ചുണ്ടുകൾ
അറുത്തെടുത്തിരുന്നു....

-


3 AUG 2024 AT 20:59

വാക്കുകൾക്കിടയിലൂർന്നു വീഴുന്ന
ഇടർച്ചകളിൽ കുരുങ്ങി എത്രയെത്ര
നിലവിളികളാണ് ആത്മഹത്യ ചെയ്തത്...

-


Fetching arya Jeena Quotes