എന്റെ എഴുത്തുകൾ വായിച്ചു ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും.. കരഞ്ഞതും ഞാനായിരിക്കും...
കാരണം,
അതൊക്കെ എന്റെ അനുഭവങ്ങളായിരുന്നു...
വൈക്കം മുഹമ്മദ് ബഷീർ-
തിണർത്തു കിടന്ന ചങ്ങലയുടെ വൃണങ്ങളെ അവൾ ചിലങ്കയുടെ പൊട്ടിച്ചിരിയാൽ മറച്ചു വെച്ചു..
പഞ്ചാരമണലുപോൽ പരന്നു കിടന്നൊരാ കൂർത്ത പളുങ്കു കഷ്ണങ്ങൾക്കുമേൽ അമർത്തി ചവിട്ടി രക്‌തചുവപ്പിനാൽ വർണ്ണമേകി..
നീർമിഴിത്തുള്ളികൾ അവൾക്കുമേൽ പതിച്ച അർക്ക കിരങ്ങളേറ്റു പവിഴംപോൽ തിളങ്ങി..
മധുമന്ദഹാസത്തിൽ അവളുടെ വദനം പാൽനിലാവുപോൽ വിളങ്ങി..
നിണമൊഴുകിയ ചുവടുകളെല്ലാം അവളുടെ വ്യക്തിമുദ്രയെന്നു കണ്ടുനിന്നവർ വിളിച്ചോതി
ആട്ടം നിലച്ചു തളർന്നു വീണപ്പോൾ മാത്രം അവൾ വെറുമൊരു ആട്ടക്കാരിയായ് മാറി..
ഒരായിരം ആട്ടക്കാരികളിലൊരുവളായ് മാറി..-
ജീവിതത്തിലെ നിറമുള്ള ഭൂതകാലം ഉണ്ടാക്കുവാനേ നമ്മുടെ ഓരോ "ഇന്നുകൾക്കും" കഴിയു..
ഭൂതകാലം മാത്രമേ, ആർക്കും ആരുടെയും മുന്നിൽ ധൈര്യത്തോടെ അവതരിപ്പിക്കുവാൻ കഴിയു..-
എഴുതി തീരാത്ത നീ വായിക്കാതെ പോയ വരികളിൽ നിനക്കു മാത്രമറിയുന്ന "നീ"യെന്നൊരൊറ്റ വാക്കിൽ നിന്നെ ഞാനൊളിപ്പിച്ചിരുന്നു
തിരിച്ചറിഞ്ഞാലും തിരിച്ചെത്താനാകാതെ ഹൃദയത്തിനുള്ളിലെവിടെയോ നിഴലുപോലെൻ കൂടെയുണ്ടെന്നറിയുന്നു ഞാൻ
നിശബ്ദതയെ ഭഞ്ജിക്കും നിൻ ചിരിയെന്നിലൊരുക്കിയ ചങ്ങലകിലുക്കങ്ങളിൽ ഓർമ്മകളുടെ തേരുതെളിക്കുന്നു വീണ്ടും
നിൻ ചിരികൾ തീർത്ത അലകളിലാണ് ഇന്നുമെൻ പ്രണയം
അതിത്രമേലെനിക്കന്യമാക്കാൻ ഗൗരവത്തിന്റെ മേലങ്കിയണിഞ്ഞെത്ര മനോഹരമാക്കുന്നു നീ
ഇനിയൊരു കണ്ടുമുട്ടലിനു കാലമൊരുങ്ങിയാലെനിക്കായൊരു ചെറുപുഞ്ചിരി കരുതണം...
കത്തുന്ന നോവിന്നു കുളിരു പകരാൻ...-
"ചേട്ടാ.. Wright brothers പറക്കുന്നത് വരെ അത് Impossible ആയിരുന്നു..."
"Edmund Hillary എവറസ്റ്റ് കീഴടക്കുന്നത് വരെ അത് Impossible ആയിരുന്നു.."
'Impossible'...
I'm possible ആകാൻ ഒരു inverted കോമ മതി..'
- Krishna kumar P S-
ഉള്ളു പിടയുമ്പോഴും ഒരു ചിരിയിൽ എല്ലാം ഒളിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ, നമ്മുടെയൊക്കെ ഏറ്റവും വലിയ മോട്ടിവേറ്റർ നമ്മൾ തന്നെയാണ്..!
-
സ്വർഗ്ഗമാണത്രെ.. !
പണ്ടാരോ പാടിപറഞ്ഞു നടന്ന കള്ളകഥകളിലെ സ്വർഗ്ഗം..!
അവിടെ ജാതിയുടെ മതിൽകെട്ടുകളില്ല.. എല്ലാവരും ഒന്നാണത്രെ..
നിത്യവസന്തം.. !
മനുഷ്യരും, മൃഗങ്ങളും എല്ലാം ഒന്ന്..
കൊഴിഞ്ഞുവീണ ഇന്നലെകളിലെ സങ്കടങ്ങളോ,
പുലരാൻ വെമ്പുന്ന നാളെകളിലെ ആവലാതികളോ അവരില്ലില്ല..!
ഭൂമിയുടെ ഏതെങ്കിലുമൊരു കോണിൽ ഇങ്ങനെയൊരു വഴി പ്രതീക്ഷിക്കാത്തവരായ് ആരുണ്ട്... !-