Anuvinda Balan   (അനുവിന്ദ ബാലൻ)
264 Followers · 267 Following

read more
Joined 27 June 2018


read more
Joined 27 June 2018
5 MAY 2024 AT 18:17

ചോപ്പിക്ക!

കണ്ണൂരിലെ 'കുഞ്ഞിക്കണ്ണൻ'
എനിക്കേറെ പ്രിയപ്പെട്ട ഒരിടമാണ്...
പൊന്നിന്റെ മഞ്ഞയുടെ
ആകർഷണത്തിലേക്ക്
വലിച്ചിഴക്കപ്പെടുന്നവരുടെ ഇടയിൽ നിന്ന്
അച്ഛാ മോൾക്ക്‌ ചോപ്പിക്ക തരുമോ
എന്ന് ചോദിച്ച് അച്ഛന്റെ പിറകേ
പോകുന്ന ബാല്യം...
റോസ് നിറത്തിലെ ചോപ്പിക്കയിൽ
പൊതിഞ്ഞ നാലുപവന്റെ
കയറുപിരി മാല മാത്രമാണ്
എനിക്ക് കുഞ്ഞിക്കണ്ണനിൽ നിന്ന്
സ്വന്തമാക്കാൻ സാധിച്ചത്...
അത് ഞാൻ സ്നേഹത്തോടെ
അദേഹത്തിന്റെ കഴുത്തിലിട്ടു കൊടുത്തു
അതിലും മുന്തിയത്, ഭാരമേറിയത്
തിരികെ കഴുത്തിലേക്ക്
വാങ്ങിയെങ്കിലും
ഞാനിന്നും ഒഴിഞ്ഞ കഴുത്തുമായി
ചോപ്പിക്കയുടെ റോസ് നിറത്തിന്റെ
ഓർമയിൽ ജീവിക്കുന്നു...

പ്രതിദിന കവിത -19

-


5 MAY 2024 AT 0:51

തെറ്റും ശെരിയും

ഓരോ തെറ്റിനെയും
നീ ഓരോ കൊറിയർ
കവറിനുള്ളിലാക്കി
അഞ്ചാമത്തെയോ
ആറാമത്തെയോ
നിലകളിൽ നിന്നും
താഴേക്ക്‌ എറിയുക ;
നിന്റെ ശരികൾ അവിടെ
ജനിക്കട്ടെ...
തെറ്റുകൾ താഴെവീണു
മരണമടയട്ടെ...


പ്രതിദിന കവിത -18

-


4 MAY 2024 AT 2:23

നിന്റെ പുഞ്ചിരിയുടെ രഹസ്യം

വിടർന്ന പുഞ്ചിരിച്ചുണ്ടിലും
എന്നെ ഗാഢമായി പുണരുന്ന
നിന്റെ കൈകളിലും
കോറിയിടുന്ന സ്നേഹ ഗാനങ്ങളുടെ അർത്ഥതലങ്ങളെ ;
അനുരാഗ ഗർത്തങ്ങളുടെ ആഴത്തെ,
വ്യാപ്തിയെയൊക്കെയും
തിരഞ്ഞു കുഴങ്ങി നടന്ന
എന്നെ ചേർത്തുപിടിച്ചു തലോടി
നീ കാതിൽ മന്ത്രിച്ചത് ഇത്രമാത്രം
"നിന്റെ സന്തോഷമാണ്
എന്റെ പുഞ്ചിരിക്കാധാരം..."

-


2 MAY 2024 AT 13:45

നീ തന്നെ...

നീ തന്നെ യഥാർത്ഥ ശക്തി!
നിന്റെ മുന്നോട്ടുള്ള യാത്രയിലെ
ഓരോ പടവുകളിലും
മനസിന്റെ ശക്തമായ പിന്തുണ
കൂട്ടായ് പാറി വന്നാൽ ജയിച്ചു കയറാൻ
അസാധ്യമായ പർവത ശിഖരങ്ങളൊന്നും
ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്നില്ല ...

എങ്ങെന്നില്ലാതെ പാഞ്ഞു പോകുന്ന
മനസിന്റെ കടിഞ്ഞാൺ നീ
മുറുകെ പിടിക്കുക...
അലഞ്ഞു നടക്കുന്ന ചിന്തകളുടെ
കാണാക്കയത്തിലേക്ക്‌ അതിനെ
പറഞ്ഞയക്കാതെ നല്ല നാളേക്കായുള്ള
നിന്റെ സന്നാഹങ്ങൾക്ക് മൂർച്ച കൂട്ടാൻ
സേനാനായകനായി തന്നെ
മനസിനെ നിയമിക്കൂ...
നിനക്ക് വിജയം സുനിശ്ചിതം...

-


1 MAY 2024 AT 14:22

പൊൻപ്രഭാതം...

പ്രഭാതങ്ങളോരോന്നും
നമ്മെയുണർത്തുന്നത്
പുതിയ ചിന്തകളിലേക്ക്...
പുതിയ അവസരങ്ങളിലേക്ക്...
പുതിയ കാൽവെപ്പുകളിലേക്ക്...

പുതുജന്മമായ്, ഉയിർപ്പായി
ഓരോ പ്രഭാതവും തീരട്ടെ...
ഓരോ ഉയിർപ്പിലും
പുതിയ വാതിലുകൾ തള്ളിത്തുറന്ന്
സ്വയം വഴികൾ കണ്ടെത്തി
മുന്നേറാൻ സാധിക്കട്ടെ ...

ഓരോ കാൽവയ്പുകളും
ഉറച്ചതും മുന്നോട്ടുള്ള പ്രയാണത്തിന്
ആക്കം കൂട്ടുന്നവയും ആകട്ടെ...

നന്മയുടെ വെളിച്ചത്തിലേക്കുള്ള
ഓരോ യാത്രയുടെയും തുടക്കം കുറിച്ച
പ്രഭാതത്തിനെ മാറോടണച്ചു നന്ദി പറയാം...

കൂടെ നമുക്കായി ഒരുക്കിത്തന്ന
ഓരോ പൊൻ പ്രഭാതങ്ങൾക്കും സർവ്വശക്തനോടും...

-


1 FEB 2023 AT 16:29

And One day, after writing an exam I reached home. I was in an orange dress, removing my watch, washed my face, calling bell was ringing... Then he came, I don't remember his dress colour, but his smile and specs are in my memory... He told He is a EEE ian, I told 'me too..' There I felt our harmony... We talked a lot... Laughed... He walk in to my life... I am lucky to have him as my better half... The ups and downs we saw... We faced it all together... Thank you for the seven years... The moments we spend together... The support you gave me when I fall down... Thank you for being a wonderful Hubby🥰

-


4 NOV 2022 AT 13:14

തനിച്ചാക്കിയവരെയോർത്തു ഞാൻ
എന്നും പിറുപിറുത്തു കൊണ്ടിരുന്നു...
അവരൊക്കെ ഞാൻ മനോനില തെറ്റി നടക്കുന്നുവെന്നു പറഞ്ഞുണ്ടാക്കി.
ഞാൻ എന്റെ സങ്കടങ്ങൾ എന്നോട് തന്നെ പറയുകയായിരുന്നല്ലോ..

അതാരും മനസിലാക്കിയില്ല...
എങ്കിലും കൂടെ നിന്ന ചിലരുണ്ടായിരുന്നു...
ആൽക്കൂട്ടം ചിരിച്ചു പരിഹസിച്ചപ്പോഴും
പുറത്തു തട്ടി ഉയരുമെന്നുറപ്പു തന്നവർ..അവരാണെന്നും ജീവിക്കാൻ പ്രചോദനം...
അവർക്കായി കുറിച്ചിടട്ടെ,
നിങ്ങൾ കൂടെ നിന്നവർ...
കൈവെടിയാഞ്ഞവർ
സിംഹത്തെ കുടുക്കാൻ വേട്ടക്കാരൻ വലയെറിഞ്ഞപ്പോൾ കടിച്ചുമുറിച്ചു രക്ഷിച്ച എലിയെപ്പോലെ ഞാൻ വരും നിങ്ങളെയും രക്ഷപ്പെടുത്താൻ...

-


28 SEP 2022 AT 17:33

മഞ്ഞളോർമ്മകൾ...
അവന്റെ പിഞ്ചു കാലുകൾ
നിർമലമായിരുന്നു...കൈകളും...
ഞാൻ അവൻ പിച്ച വെക്കുന്നത്
കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു...
അവൻ വലുതാകുമ്പോൾ അവന്റെ
കൈകളും കാലുകളും വലുതാകുമല്ലോ...
അങ്ങനെ ചിന്തിച്ച ഞാൻ അതിനെ
പിടിച്ചു വെയ്ക്കാനൊരുങ്ങി...
രണ്ടും മഞ്ഞളിൽ മുക്കി ഒരു വെള്ള ക്യാൻവാസിൽ പകർത്തിയെടുത്തു...
അവന്റെ കാലുകൾ വലുതായി...
അവൻ ദൂരേക്ക് ദൂരേക്ക് നടന്നു തുടങ്ങി...
അമ്മ ഇന്നും മഞ്ഞൾ ക്യാൻവാസും നെഞ്ചിൽ ചേർത്തു പിടിച്ചുറങ്ങിക്കൊണ്ടിരുന്നു.

-


28 SEP 2022 AT 17:13

അവൾ ജനിച്ചത് മുതൽ
പുഞ്ചിരിച്ചു കൊണ്ടിരുന്നു...
എവിടെ നിന്നാണ് വന്നതെന്ന് അറിഞ്ഞു വച്ചതു പോലെ അവളുടെ
നോട്ടവും ഭാവവും...
അങ്ങോട്ടു തന്നെ മടങ്ങുമെന്നുമറിയുന്നത് പോലെ...
അവളെ കരയിപ്പിക്കാൻ
പലരും നോക്കി, പരാജയപ്പെട്ടു...
അവൾ ആരെയും കൂസാതെ
ചിരിച്ചുല്ലസിച്ചു നടന്നു കൊണ്ടിരുന്നു...
കൂടെ കരയുന്നവരോട്
കരയരുതെന്നു പറഞ്ഞു ചിരിച്ചുകൊണ്ട് കണ്ണീരൊപ്പി...
ചിരിക്കുന്ന പെണ്ണിനെ കളിയാക്കി
കുറേപേർ അവൾ പെണ്ണ് തന്നെയാണോ എന്ന് ചോദിച്ചലറി വിളിച്ചു...
അവൾ മന്ദഹസിച്ചു...
കവിളിൽ ഒരു നുണക്കുഴി വിരിഞ്ഞു വന്നു....
പറഞ്ഞവരൊക്കെ പിൻവാങ്ങി...
അവൾ വീണ്ടും വീണ്ടും പുഞ്ചിരി പൊഴിച്ചു കൊണ്ടേയിരുന്നു...
പുഞ്ചിരിപ്പിച്ചുകൊണ്ടേയിരുന്നു....

-


13 SEP 2022 AT 19:38

ആൾക്കൂട്ടത്തിൽ തനിയെ...
ചുറ്റും കുറേ പേരുണ്ടായിരുന്നു...
അവരൊക്കെ ഉച്ചത്തിൽ എന്റെ
പേര് വിളിച്ചുകൊണ്ടിരുന്നു
എന്തിനെന്നറിയാതെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കാതെ അവരുടെ
നടുവിൽ തല കുനിച്ചു നിന്നു...
ഞാൻ എല്ലാം നഷ്ട്ടമായവളായിരുന്നു.
എനിക്കെന്നു പറയാൻ എനിക്കൊന്നുമില്ലായിരുന്നു...
എല്ലാം ഞാൻ മറ്റുള്ളവർക്ക് വീതിച്ചു കൊടുത്തിരുന്നു...
ഒടുവിൽ അവരൊക്കെ നടന്നകന്നു...
ആവശ്യം വരുമ്പോൾ എന്റെ ചുറ്റും കൂടി
ആർത്തു വിളിച്ചു കൊണ്ടിരുന്നു...
ഞാൻ തല ഉയർത്താതെ ഭൂമിദേവിയെ നോക്കികൊണ്ട്‌ പാതാളത്തിലെ കൂട്ടുകാരെ തിരഞ്ഞു...
എനിക്കുള്ളത് ഞാൻ മാറ്റിവെക്കണമായിരുന്നു!

-


Fetching Anuvinda Balan Quotes