anupama sebastian   (@^u¶@m@$eb@$t!@^)
48 Followers · 23 Following

Doctorbyprofession #onewholovesstoriesandmusic #
Joined 16 January 2018


Doctorbyprofession #onewholovesstoriesandmusic #
Joined 16 January 2018
11 MAY 2023 AT 0:59


ജൂഡിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം സാറാസാണ്..
ഓം ശാന്തി ഓശാനയും എൻജോയ് ചെയ്തിരുന്ന് കണ്ട പടമാണ്..
അങ്ങനെ നോക്കുമ്പോൾ ഇങ്ങനെ ഒരു പടം പുൾ ഓഫ് ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം പ്രശംസനാർഹമാണ്..
നല്ല വണ്ണം പണിയെടുത്തിട്ടുമുണ്ട്..
എഡിറ്റിംഗ് മികച്ചതായിരുന്നെങ്കിൽ കുറച്ചധികം ക്രിഞ്ച് മോമെൻറ്സ് ഒഴിവാക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം...
കാസ്റ്റിംഗും കൂടി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്നുകൂടി മിനുങ്ങേണ്ട പടമാണ്..
എന്നിരുന്നാലും അന്യായ തീയേറ്റർ എക്സ്പീരിയൻസ് ആണിഷ്ട്ടോ..
ആൾക്കൂട്ടത്തിനിഷ്ടപ്പെടുന്ന ഒരു പക്കാ കമേർഷ്യൽ എന്റെർറ്റൈനർ 😇
സൂപ്പർ ഹിറ്റ് ആയതിൽ അതിശയമില്ല
A bit overated but its okay for the efforts taken
Congrats to the team 👏🏽

-


14 SEP 2021 AT 12:24

"ഇന്ത ഫോട്ടോയിൽ നീങ്കളാ മാഡം?"
"ആമ സർ "
"ഉങ്കൾ മാതിരിയേ ഇല്ലയേ.."



All thanks to ABIN GREENS
രൂപമേ മാറിപ്പോയാച്ച് 😜💪🏼!
Neetpg2021stories #🌚

-


19 AUG 2021 AT 17:07

മലയാള സിനിമക്ക് കിട്ടിയ മുത്താണ് ഇന്ദ്രൻസ് എന്ന കലാകാരൻ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്..
മെൽവിൻ, റസൂൽ എന്നീ കഥാപാത്രങ്ങൾക്ക് ശേഷം ഇപ്പോൾ ചാൾസ് ❣️😇
വികർഷിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലാട്ടോ.. ചെക്കൻ അത്രക്ക് പൊളിയാണ് 🤘🏻😉
മഞ്ജുപിള്ളയുടെ കരിയർ ബെസ്റ്റ് 🥳
ശ്രീനാഥ് ഭാസിയെ പറ്റി പിന്നെ പറയേണ്ട കാര്യമില്ലലോ.. പണ്ടേ പൊളി 🤓
ഏറ്റവും ഒടുവിൽ ഒരു സ്പെഷ്യൽ താങ്ക്സ് പറയുന്നത് സംവിധായകനോടാണ്
ഒന്ന് ഫീൽ ഗുഡ് ജോണറിൽ കൊണ്ട് നിർത്തിയിട്ട് വെറുപ്പിക്കൽ ആക്കാതിരുന്നതിന്..
രണ്ട് പൊതുവെ ഉള്ള ക്ലിഷേ പോലെ സൈക്ക്യാട്രിസ്സ്റ്റുകളേയും സൈകോളജിസ്റ്റുകളേയും ചീഞ്ഞ കോമഡി ആക്കാഞ്ഞതിന് 🙏🏽
ചുരുക്കി പറഞ്ഞാൽ കുടുംബസമേതം കാണാവുന്ന നല്ല പടം 🥰
Go for it ❤️

-


10 JUL 2021 AT 10:54

Yes,Thodupuzha is really a beautiful place
I welcome everyone to my home ❤️
Idukki is really a midumidukki ❤️

-


8 JUN 2021 AT 7:50



ഗുരുതരാവസ്ഥയിലുള്ള എടക്കഴിയൂർ സ്വദേശിയായ രോഗി തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ടത്. പക്ഷാഘാതം, ഹൃദയാഘാതം, വൃക്ക രോഗം, വിളർച്ച, അപസ്മാരം, കാലിൽ പഴുപ്പ്, രക്തത്തിൽ കടുത്ത അണുബാധ മുതലായ ബാധിച്ചു ഗുരുതരവസ്ഥയിലായിരുന്ന രോഗി നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദേശത്തിന് എതിരെ നിർബന്ധിത വിടുതൽ വാങ്ങി മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. തുടർന്ന് നൽകാവുന്ന ചികിത്സകളെല്ലാം നൽകിയിട്ടും രോഗിയെ രക്ഷിക്കാനായില്ല. മരണപെട്ട വിവരം അറിയിച്ചതോടെ കൂടെയുണ്ടായിരുന്ന മകന്റെ നേതൃത്വത്തിൽ ജനലുകളും, വാതിലുകളും, ഫർണ്ണിച്ചറുകളും അടിച്ചു തകർക്കുകയും വനിതാ ജീവനക്കാരെ ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
തുടർന്നും കലി അടങ്ങാതെ എം ആർ ഐ സ്കാൻ കേന്ദ്രവും അടിച്ചു തകർത്തു. പിന്നീട് ബലപ്രയോഗത്തിലൂടെ നടപടിക്രമങ്ങൾ പാലിക്കാതെ മൃദദേഹം കൊണ്ടു പോകാൻ ശ്രമിച്ചത് പൊലീസെത്തിയാണ് തടഞ്ഞത്. ഡോക്ടർമാരുടെയും, മറ്റു ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസടപെടുത്തുകയും, പൊതുമുതൽ നശിപ്പിക്കുകയും, ചെയ്തതിനും അധികൃതർ പൊലീസിന് പരാതി നൽകിക്കഴിഞ്ഞു.

-


4 JUN 2021 AT 7:57

"നീ വല്ലതും കഴിച്ചതാണോ?"
"രാവിലെ തൊട്ട് ഓടുന്നതാ.. പച്ചവെള്ളം കുടിക്കാൻ സമയം കിട്ടിയിട്ടില്ല സർ "
"എങ്കിൽ ആദ്യം പോയി വല്ലതും കഴിക്ക്.."
"ഇല്ല.. സർ കുഴപ്പമില്ല "
"അതേ.. ഭക്ഷണം കഴിച്ചിട്ടുള്ള സേവനമൊക്കെ മതി..
അത് നിനക്ക് പിന്നീട് മനസ്സിലാകും..."


ഇന്റേൺഷിപ്പ്കാലത്തെ ഓർമ്മകളാണ്..
അന്നതിന്റെ അർഥം മനസ്സിലായില്ലെങ്കിലും ഇപ്പോൾ പൂർണമായും മനസ്സിലാകുന്നുണ്ട്..

അവനവന്റെ കാര്യം നോക്കിയില്ലെങ്കിൽ നോക്കാൻ ഒരുത്തനും കാണുകില്ലെന്ന്.
Savedoctor'sfromviolence #😇

-


31 AUG 2020 AT 1:48


പഠിപ്പിക്കാമെന്ന് പറഞ്ഞ് എന്നേക്കാൾ വേഗത്തിൽ പുസ്തകത്തിൽ ചായുന്ന അപ്പ😴 ഉറങ്ങുവായിരുന്നല്ലേന്ന് ചോദിച്ച് ഞാൻ വഴക്കുണ്ടാക്കുമ്പോൾ രാഷ്ട്രീയക്കാരൻ ചമഞ്ഞ് വാക്ക് ഔട്ട്‌ നടത്തുന്ന അപ്പ 🤭
എത്ര ലീവ് എടുത്ത് വേണേലും പാട്ട് മത്സരങ്ങൾക്ക് കൂടെ വരുന്ന അപ്പ !😍
പനി വന്നാൽ " പഠിക്കാതിരിക്കാൻ കാരണമുണ്ടാക്കുകയാണല്ലേ കള്ളീ"ന്ന് കണ്ണിറുക്കിയിട്ട് തലയിൽ തുണി നനച്ചിടുന്ന അപ്പ !🤗
മുന്നിലിരിക്കുന്ന ഗ്ലാസ്സ് എടുക്കാൻ പോലും മുകളിൽ മുറിയിലിരിക്കുന്ന എന്നെ നീട്ടി വിളിക്കുന്ന അപ്പ 🤥
വീട്ടിൽ മറന്നിട്ടിട്ട് പോയ സാധങ്ങളൊക്കെ
എനിക്ക് പിന്നാലെ ഹോസ്റ്റലിലേക്ക് എത്തിക്കുന്ന അപ്പ🥳
സങ്കടപെട്ടിരിക്കുമ്പോൾ രണ്ട് ചളിയൊക്കെ പറഞ്ഞ് എന്നെ ഹാപ്പി ആക്കുന്ന അപ്പ 😆
തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ മോട്ടിവേഷണൽ സ്പീക്കറിനെ പോലെ ധൈര്യം തരുന്ന അപ്പ 🤓
അവധി ദിവസങ്ങളിൽ /അമ്മ വയ്യാതെ കിടക്കുന്ന ദിവസങ്ങളിൽ പാചക/വാചക കസർത്ത് നടത്തുന്ന അപ്പ 😉
എന്നിങ്ങനെ മ്മടെ ഹീറോ പകർന്നാടുന്ന വേഷങ്ങൾ അനവധി 😎
മുഖസാമ്യം കൊണ്ട് അമ്മക്കുട്ടി ആണെങ്കിലും ആൾ ഇൻ ആൾ ഞാനൊരു ഒരച്ഛൻ കുട്ടിയാണെന്ന് പറയാനാണ് പ്രിയം 😁
ഇന്ന് എന്റെയീ ഹീറോയുടെ പിറന്നാളാണ് 😄😍
HAPPIE BIRTHDAY DADDY COOOOOL ❤️😎
ഒരുപാടിഷ്ടത്തോടെ അപ്പേടെ സ്വന്തം അനുക്കുട്ടി 👨‍👧


-


20 JUN 2020 AT 23:46

"ഗുരോ, നാളേക്ക് അലാറം സെറ്റ് ചെയ്തോ? !"
ഗൗരിക്കുട്ടിയുടെ ചോദ്യം വന്നപ്പോഴാ അതോർത്തത്.
രാവിലെ ആറര ആകുമ്പോഴേക്കും
"എടോ ബാ, ഡോ ! മ്മക്ക് റൗണ്ട്സിനു പോകാഡോ..എണീക്കെടോ "
ആ കരുതൽ അലാറം ഇനി എനിക്കായി അടിക്കില്ലല്ലോ 🤥😔

ശ്ശെടാ #എന്ത് കരുതലാർന്നു ആ മൻസൻ 😒 #

#srkdiaries #

-


14 JUN 2020 AT 14:17

"എംബിബിസ് കഴിഞ്ഞില്ലേ ! പിജി ഏതാ നോക്കുന്നേ !"

"ഉയ്യോ!! 24 വയസ്സായിട്ടും കെട്ട് കഴിഞ്ഞില്ലേ? "

"ഇതെന്നാ ! തേപ്പ് വല്ലതും കിട്ടിയോ കൊച്ചേ !കല്യാണമെന്ന്
പറയുമ്പോ ഒരു അനിഷ്ടം "



ഈ വക തുരപ്പൻ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ
ഞാൻ നിങ്ങൾക്കായി സജെസ്റ്റ് ചെയുന്നു

സോഷ്യൽ ഡിസ്റ്റൻസിങ്‌ ആൻഡ് മാസ്ക് 👌

-


12 JUN 2020 AT 20:05

ഇന്നേവരെ ഉണ്ടായിട്ടുള്ള അംഗഭംഗം, മാനഹാനി
ഇവയൊക്കെ പാടെ മറക്കാൻ പറ്റിയത്
ചൂണ്ടലിലെ ഹോസ്പിറ്റലിൽ
കാന്റീനിലേക്ക് കയറി ചെല്ലുന്ന പാടെ അവിടെ കണക്കെഴുതാൻ ഇരിക്കുന്ന ചേട്ടൻ തൊട്ട് അവിടെ ഭക്ഷണം ഉണ്ടാക്കുന്ന ഷാജി ചേട്ടൻ വരെ നീളുന്ന വലിയ ഒരു നിരയുടെ ബഹുമാനവും സ്നേഹവും അനുഭവിച്ചപ്പോഴാണ് ❣️
"ദേ.. ഡോക്ടർ വന്നു ട്ടാ... ചേച്ചി ചോറെടുക്ക്.. "
"ഡോക്ടറേ... ഫിഷ് ഫ്രൈ മതിയോ.. ചിക്കൻ തീർന്നു പോയല്ലോ "
"ഉയ്യോ ഇന്ന് തിരക്കാർന്നോ ഡോക്ടറേ.. എന്തേ വരാൻ വൈകിയത്? ചോറ് തീർന്നു പോയല്ലോ..!! രണ്ട് ദോശ ചുട്ടു തന്നാൽ കഴിക്കാവോ "
"ഡോക്ടറെന്താ ഇങ്ങനെ നുള്ളി പെറുക്കുന്നേ..കറി ഇഷ്ടായില്ലേ "
"പകുതി ചായയേ കുടിച്ചുള്ളല്ലോ.. കടുപ്പം കൂടിപ്പോയോ ഡോക്ടറേ "
എന്നിങ്ങനെ കരുതലിന്റെ നിറഭേദങ്ങൾ 💓
ഇതിനെല്ലാം പുറമെ അടുക്കളയിൽ പണി ഇല്ലെങ്കിൽ "ഞാനും ഡോക്ടറും ഒരു നാട്ടുകാരാ " ന്ന് വലിയ ഗമയിൽ അവിടെ നിൽക്കുന്ന എല്ലാവരോടും വീമ്പു പറഞ്ഞ് എന്റെ അടുക്കെ വന്നിരുന്ന് പഴയ നാട്ടുവിശേഷം പറയുന്ന ഷാജി ചേട്ടൻ 😊
ഇനിയിപ്പോ പകർന്നു തന്ന ചായയിൽ മധുരം തീരെ ഇല്ലെങ്കിൽ പോലും പരാതി പറയാൻ തോന്നാറില്ല..
ഈ സ്നേഹത്തിന്റെ മധുരത്തിന് മുന്നിൽ മറ്റ് കുറവുകൾക്കെല്ലാം എന്ത്‌ പ്രസക്തിയാണ് 🤩!

-


Fetching anupama sebastian Quotes