-
മരിച്ചെന്നു മാത്രം പറയരുത്
ഓർമകളുടെ പടി കയറി ചെന്നാൽ
ആദ്യം കാണുന്നത് അവളെയാണ് !-
നാക്കറുത്ത് കൊണ്ടൊരാ രക്താഭിഷേകം
ഭോഗിച്ച് കൊണ്ടൊരാ നെയ്യഭിഷേകം
ഉടൽ കത്തിച്ചൊരഗ്നിശുദ്ധി
ചാരം കൂട്ടിയിട്ട് ഭസ്മാഭിഷേകം
സ്ത്രീയെ ദൈവമായി കണ്ട് പൂജിക്കുന്ന ഭാരതമേ
ഉറക്കെ പറയൂ ....
"സ്ത്രീ ദൈവമാണ് "-
അവൾ മരിച്ചെന്നോ ?
ഇന്നലെ പോലും അവളുടെയൊരു കവിത ഞാൻ വായിച്ചിരുന്നു !-
അറിവിന്റെ അക്ഷരങ്ങൾക്ക് മധുരമുണ്ടെന്ന് തിരിച്ചറിഞ്ഞത് പോലും
തേനിൽ ചാലിച്ചെഴുതിയ വെള്ളചോക്കുമായിട്ടവർ
വന്നപ്പോളായിരുന്നു !
-
"ഓർക്കാറുണ്ടോ?....."
" എന്റെ ദീർഘ നിശ്വാസത്തിന്റെ ഒടുക്കം പോലും നീയായിരിക്കവേ, പിന്നെങ്ങനെ മറക്കുമെന്നാണ് ......!"-
എനിക്കും നിനക്കും മാത്രം
പരിചിതം ആയ ചില മൗനങ്ങളുണ്ട്
ഓർമയില്ലേ ?
നാണം കൊണ്ട് വിരിഞ്ഞ മൗനം
ദേഷ്യം കൊണ്ട് ചുവന്ന മൗനം
നിസ്സഹായത കൊണ്ട് കൊഴിഞ്ഞ മൗനം
അത്രമേൽ നമുക്ക് പരിചിതമായ മൗനം !
-