"ചില മുഖങ്ങൾ ഓർക്കാൻ പോലും
ഇഷ്ടപെടാത്തവയായിരിക്കും.
എന്നാൽ......
വീണുപോകുമ്പോൾ എഴുന്നേല്പിക്കുന്നത്
അവരുടെ കരങ്ങൾ ആയിരിക്കും."-
ഞാൻ കുറച്ച് മഞ്ചാടികുരു സൂക്ഷിച്ചുവെച്ചിട്ടുണ്ട്..... എപ്പോഴെങ്കിലും
കണ്ടുമുട്ടിയാൽ ഒരുമിച്ചിരുന്ന് കളിക്കാൻ.-
"എനിക്കെന്റെ ബാല്യത്തിലേക്ക് തിരിച്ച്
പോണം....വീണ്ടും ആ പുതപ്പിനടിയിൽ
ചുരുണ്ടുകൂടി ചിണുങ്ങിക്കരയണം.
പിന്നെ...ആകാശം കാണിക്കാതെ, മയിൽപ്പീലികളെ പുസ്തകത്താളുകളിൽ
ഒളിപ്പിക്കണം."-
"പഴയ തുണിക്കെട്ടിൽ നിന്ന് ,
പൊടിപിടിച്ച എന്റെ ചിലങ്ക ഞാനിന്ന് വീണ്ടെടുത്തു."-
"ഞാൻ നൽകിയ നാണയത്തുട്ടുകൾ
വിശക്കുന്നവന്റെ കൈയ്യിലിരുന്ന്
എന്നെ നോക്കി പരിഹസിക്കുന്നു"-
"തളർത്തിയവർക്ക് അറിയില്ലല്ലോ
എഴുന്നേൽക്കാൻ ഊർജം തന്നത്
അവർ തന്നെയാണെന്ന്."-
അത് കണ്ണുകളെ ഈറനണിയിക്കുന്നു....
അതെ, വാക്കുകളെക്കാൾ മൂർച്ച
മൗനത്തിനുത്തന്നെ.-
"അനാഥത്വത്തിന്റെ തെരുവുകളിൽ
കാറ്റായി ചെന്ന് കുളിർമയേകണം...
ശൂന്യമായ മുഖങ്ങളിലെ പുഞ്ചിരിയായി
ലയിച്ചുചേരണം....."-
"അണഞ്ഞു പോകാതെ ഊതിക്കത്തിച്ചവനേ, വിജയത്തിന്റെ വെളിച്ചം കണ്ടിട്ടുള്ളൂ."
-