ചില കണ്ണുകൾ വെള്ളത്തിലെ ചുഴികൾ പോലെയാണ്................
അറിയാതൊന്നു കൊരുത്തു പോയാൽ പിന്നീട് ഒരിക്കലും തിരികെ വരാനാവാത്ത വിധം
സ്വയം മറന്ന് നമ്മൾ അതിന്റെ ആഴങ്ങളിലേക്ക് വീണുപോകും.........
അടിയൊഴുക്കുകളിൽ തട്ടിയും, തടഞ്ഞും ഒരു ചെറു മീനിനെ പോലെ എങ്ങോട്ടെന്നില്ലാതെ നീന്തിയലയും.........
-
നിലാവ... read more
ഈ ലോകത്ത് നിങ്ങളാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നതൊക്കെ വെറുതെയാണ്....
ഒരു പക്ഷേ, നിങ്ങളുടെ ഒരു നല്ല അഭിപ്രായം കാരണം ഒരാൾ അയാളെ തന്നെ കുറച്ചു കൂടി ഇഷ്ടപ്പെടുന്നുണ്ടാവാം....
നിങ്ങൾ പറഞ്ഞ ഒരു പുസ്തകം വായിച്ച് ഒരാൾ അതിലെ അക്ഷരങ്ങളിൽ സ്വയം അലയുന്നുണ്ടാവാം....
നിങ്ങൾ പറഞ്ഞ തമാശകൾ ഓർത്ത് ഒരാൾ തനിച്ചിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവാം....
നിങ്ങൾ വളരെ നല്ലതാണെന്ന് പറഞ്ഞ ഒരു വസ്ത്രം ഒരാളെ കൂടുതൽ മനാഹരമായതായി തോന്നിപ്പിക്കുന്നുണ്ടാവാം...
നിങ്ങൾ പറഞ്ഞ പാട്ട് കേട്ട് ഒരാൾ അതിൽ അലിഞ്ഞില്ലാതാവുന്നുണ്ടാവാം...
കടലിലെ തിരമാലകൾ പോലെ കാലമെത്ര കടന്നു പോയാലും ഒരിക്കലും നിങ്ങൾ അവശേഷിപ്പിച്ച വിരലടയാളങ്ങൾ ഈ ലോകത്ത് നിന്ന് മായ്ച്ച് കളയാനാകില്ല....-
Brother (n)
ഉള്ളിലൊരു കടലോളം സ്നേഹം ഒളിപ്പിച്ച് വച്ചിട്ട് സ്നേഹിക്കാൻ ഇത്ര പിശുക്ക് കാണിക്കുന്നവർ.....♥️-
ചിലപ്പോഴൊക്കെ തോന്നാറില്ലേ... ചുറ്റുമൊരുപാട് ആൾക്കാർ ഉണ്ടായിട്ടും തനിച്ചായിപ്പോയ പോലെ ഒരു തോന്നൽ.......
-
ചിലപ്പോഴൊക്കെ ഞാനൊരു നിലക്കണ്ണാടിയാണെന്ന് തോന്നാറുണ്ട്...
നിങ്ങൾ എന്ത് കാണിക്കുന്നോ അത് തന്നെ ഞാൻ തിരിച്ചും കാണിക്കും.....
ചിരിച്ചാൽ കൂടെ ചിരിക്കും, കരയുമ്പോൾ കൂടെ കരയും, സംസാരിച്ചാൽ തിരിച്ചും സംസാരിക്കും......
എന്ന് വച്ച് നിങ്ങൾ എന്നെ വേദനിപ്പിച്ചാൽ തിരികെ ഞാൻ വേദനിപ്പിക്കില്ല....
ചോദ്യം ചെയ്യലുകളോ, പരാതിയോ, പരിഭവമോ, പ്രതികാരമോ ഉണ്ടാവില്ല.....
മഴയ്ക്ക് ശേഷം വരുന്ന മഴവില്ല് പോലെ പതിയെ അവിടെ നിന്ന് മാഞ്ഞ് പോവുകയേയുള്ളൂ.....
-
കാരണമേതുമില്ലാതെ സങ്കടമിരച്ചു വരുമ്പോൾ,
മനസ്സ് അൽപ്പം ഡൗണാകുമ്പോൾ, വല്ലാതെ അങ്ങ് ഒറ്റപ്പെട്ട് പോകുമ്പോൾ,
പറയാതെ തന്നെ നമ്മളെ മനസിലാക്കാൻ....
വാക്കുകൾ കൊണ്ട് ചേർത്ത് പിടിക്കാൻ.....
ഞാനുണ്ട് കൂടെ എന്ന് പറയാൻ....
ഒരു ഫോൺ വിളിപ്പാടകലെ കുറച്ച് ഫ്രണ്ട്സ് ഉള്ളത് വലിയ കാര്യമാണ്.....-
ഒരു കൊതുക് കുത്തിയാൽ അത് പോലും അത്ര പ്രിയപ്പെട്ട സുഹൃത്തുക്കളോട് പറയാറുണ്ട്.....
എന്ന് വച്ച് അവർ തിരിച്ച് നമ്മളോടും എല്ലാം പറയണമെന്ന് വാശി പിടിക്കരുത്.....
ഒരു പക്ഷേ, നമുക്ക് അവർ പ്രിയപ്പെട്ടത് പോലെ, അവർക്ക് നമ്മൾ പ്രിയപ്പെട്ടത് ആവണമെന്നില്ലല്ലോ!!!
-
ഈ ലോകത്ത് നമ്മളെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുന്നതും.... കളിയാക്കുന്നതും....
വേദനിപ്പിക്കുന്നതും....
സ്നേഹിക്കുന്നതും.....
ഒരാൾ തന്നെയായിരിക്കും.........
അത് തീർച്ചയായും നമ്മുടെ സഹോദരങ്ങൾ തന്നെ ആയിരിക്കും....-
അത്രമേൽ മഴയെ പ്രണയിക്കുന്ന.......
പെയ്തിറങ്ങുന്ന ഓരോ മഴയിലും മതിമറന്ന് നനഞ്ഞലിയുന്ന......
മഴ പെയ്ത് തോർന്ന് മരം പെയ്യുന്ന ക്യാമ്പസ് വഴികളിലൂടെ തനിച്ച് നടക്കാനിഷ്ടപ്പെടുന്ന........
പുസ്തകങ്ങളെ കൂട്ടുപിടിച്ച് തന്റേതായ ലോകത്ത് ഇടയ്ക്കിടെ യാത്ര പോയി വരുന്ന.......
കണ്ണുകളിൽ ഒരൽപ്പം കുറുമ്പൊളിപ്പിച്ചും,
ചുണ്ടിൽ എപ്പോഴും ഊറുന്ന പുഞ്ചിരിയുമായി,
വാതോരാതെ കഥകൾ പറയുന്ന.......
കാക്കയോടും പൂച്ചയോടും ഇഷ്ടം കൂടുന്ന......
കോഴിക്കോടൻ ചിക്കൻ ബിരിയാണിയെ തന്റെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന....
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.......
-
പരിചയപ്പെട്ട ഉടനെ കഥകൾ ഒക്കെ അങ്ങ് പറയുക എന്ന് വച്ചാൽ അതിത്തിരി ക്വാളിറ്റി ഉള്ളവർക്ക് പറ്റില്ല....
മനുഷ്യനായാൽ ഒരുള്ളുണ്ടാവണം...
അതിനുള്ളിലൊരകമുണ്ടാവണം...
-സൺഡേ ഹോളിഡേ --