നീണ്ട മൗനത്തിനൊടുവിൽ
ഞാൻ എന്റെ വരികൾ കൊണ്ട്
നിന്നെ ചേർത്തുപിടിക്കും
നിനക്ക് അന്യമായ ഭാഷയിൽ-
നിന്നു ഞാനെന്റെ ആനന്ദം
വീണ്ടെടുക്കും.....
മടുപ്പൻ മഞ്ഞുകാലത്തെ
നിനക്ക് പങ്കിട്ടു ഞാനെൻ്റെ
ഇലകൾ കൊഴിച്ച് നടക്കും
നിന്നെയും കാത്ത് വലഞ്ഞൊരു
വസന്തത്തെ ,
വേനലിനൊറ്റികൊടുക്കും
നീ എനിക്ക് ഇന്നും അന്യനാണ്...
-
നീയെന്ന ആകാശം ,
എൻ്റെ കൈക്കുംമ്പിളോളം
അടുത്താണ്...
നീയെന്ന നിലാ വെട്ടം
എൻ്റെ കവിളോരം തൊട്ടു
കിടക്കുവാണ്...
നീയെന്ന ഒരു കടൽ
എന്നെ മാത്രം തൊട്ട് പോകുന്നു...
നീയെന്ന ഒരു കാടെന്നെ മാത്രം
കെട്ടിപ്പിടിക്കുന്നു...
അങ്ങനെ നിറയെ
നിറയെ നിന്നെ ചേർത്ത്
ഞാൻ എന്നെ
എഴുതി വയ്ക്കുന്നു...-
ഒരുവന്റെ
വിരലറ്റങ്ങളിൽ
ഉന്മാദിയായ
പൂക്കൾ
ഇടംകണ്ടെത്തി...
ഞാനവയെ
സ്വന്തമാക്കി
മുടിയിഴകളിൽ
ഒളിപ്പിക്കുന്നു...
-
എന്റെ കണ്ണന്
ഒരു കഥയേ
പറയാനുണ്ടാകൂ,
പടച്ചോറ്
മോഹിച്ചവൾക്ക്
പാൽപ്പായസം
കൊടുത്ത കഥ.....
-
ദിവാസ്വപ്നങ്ങളുടെ
കാവൽക്കാരിയായവളെ
അവർ
ഭ്രാന്തിയെന്നു വിളിച്ചു
അവർക്കറിയില്ലലോ
സ്വപ്നങ്ങൾ
അന്യമായവളുടെ
തിരിച്ചുപോക്കാണ്
ഓരോ
പകൽ സ്വപ്നങ്ങളെന്ന്..-
I have forgotten myself
many times,
In that one person alone...
-
എല്ലാം ഒറ്റയ്ക്ക്
ഒന്നേന്ന് തുടങ്ങണം
ആരോ
കൂടെയുണ്ടെന്ന്
വെറുതെ നിനച്ചു
അതാണ്......-