-
എഴുതുന്നതിലേറെ ഇഷ്ടം വായിക്കാനാണ്. എഴുതി പഠിക്കാനും കൊതി തീ... read more
പേനയൊന്ന് കടലാസിൽ മുട്ടിച്ചാൽ തുള്ളിതെറിക്കാൻ കാത്തുനിക്കുന്നുണ്ട് അക്ഷരകുട്ട്യോള്.
മിണ്ടാൻ മുട്ടി തൊണ്ടകുഴിയിൽ
ഓടി കളിക്കിണ്ട് വാക്കോള്.
എത്രയാന്നും വെച്ചാണ് ഓരെ അടക്കിയിരുത്താ.
അടങ്ങല്ലേ ഒതുങ്ങല്ലേ മിണ്ടാണ്ടിരിക്കല്ലേ അങ്ങനെ തന്നെ ഇരുന്നുപോവുന്ന് ഓരെന്നെയാണോ ഞാൻ ഓരെയാണോ പഠിപ്പിച്ചതെന്ന് ഓർക്കാൻ നോക്കി.
ഓർമ്മ അപ്പോഴേക്കും ഏതോ
തിരക്കിന്റെ പിന്നാലെ പോയി.
ഞാനും പിന്നെ ന്റെയാ ഞാനും സൊറപറയാറുള്ള വൈകുന്നേരങ്ങളും ഒറ്റക്കിരുത്തങ്ങളും പോക്കുവെയിൽ കൊള്ളാതെ നാളെത്രയായി.
ഇലകളിൽ മഞ്ഞപടർന്നു കയറിയിരിക്കുന്നു.
അവ കൊഴിഞ്ഞു വീഴാറാകുന്നു.
പച്ചകാട് വരണ്ടുതുടങ്ങിയിരിക്കുന്നു.
ഇനിയുമെന്തെല്ലാമോ എഴുതിവെക്കാൻ തോന്നിയിട്ടും
വേണ്ടെന്ന് വെച്ച് ഏതൊക്കെയോ തിരക്കുകളിലേക്ക്...
തീരം കാണാ തിരകളിലേക്ക് ഇതാ വീണ്ടും ഇറങ്ങി നടക്കുന്നു... നടന്ന് നടന്ന്....പെട്ടെന്നതാ അലിഞ്ഞുപോകുന്നു.
ശുഭം.-
ചത്തുപോകുന്ന മനുഷ്യരെ അറിയാമോ?
മരിച്ചുപോകുന്നവരെയല്ല,
'ചത്തു'പോകുന്നവരെ !
അറിയാൻ വഴിയില്ല...അവർ എങ്ങനെ ജീവിച്ചിരുന്നുവെന്ന് അറിയാൻ ശ്രമിക്കാത്തവർ അവരുടെ മരണം എങ്ങനെ അറിയാനാണ് ?
-
പൊള്ളിയടരുന്ന വേനലിലും
പെയ്തൊഴിയാത്ത മഴയിലും
ഞെട്ടറ്റുപോകാവുന്ന ശിശിരത്തിലും
അവർ നിങ്ങളിലെ വസന്തത്തെ തേടും.
നിങ്ങൾ വരാനിരിക്കുന്ന
വസന്തകാലത്തിനായി
വേരാഴ്ത്തികൊണ്ടിരിക്കുക-
യാണെന്ന് ആരറിയുന്നു?
നാളെയവർ നിങ്ങളിൽ
വിരിഞ്ഞ പൂക്കളെ കുറിച്ച്
വാചാലരാകുമ്പോൾ
നിങ്ങൾ ആ വേരുകളിലൂന്നി
ആകാശത്തേക്ക് നോക്കുക.
അത്രമേൽ ആഴത്തിൽ
വേരൂന്നിയതൊന്നും
വീണുപോയിട്ടില്ലെടോ.
-