#ഒറ്റപെടുത്തലുകളും ഒഴിവാക്കലുകളും കൂടിവരുമ്പോൾ ഒറ്റയ്ക്ക് നടക്കണം...
സ്വന്തമെന്നു കരുതിയവരൊക്കെ കുത്തിനോവിച്ചു തുടങ്ങുമ്പോൾ ഒഴിഞ്ഞുമാറി നിന്നേക്കണം...
ഇനിയും സ്നേഹം നടിക്കലിന്റെ കുത്തൊഴുക്കിൽ പെട്ടുപോകാതിരിക്കാൻ സ്വന്തമായിട്ടൊന്നു സ്നേഹിച്ചേക്കണം....-
"മടിപിടിച്ചിരിയ്ക്കാൻ കൊതിച്ചുകൊണ്ടു പകലിലേക്കു തുറന്ന കണ്ണുകൾ ജനലിനപ്പുറം ഒരു മഴ കൊതിച്ചെങ്കിലും നിരാശയായിരുന്നു ഫലം ....
പിന്നെ കണ്ടു തീർത്തൊരാ സ്വപ്നമഴയുടെ തണുപ്പിൽ ഒന്നുടെ പുഞ്ചിരിച്ചു...
നാട് കാണാൻ മനസ്സ് വല്ലാണ്ട് കൊതിക്കുന്നു...
പെയ്യാൻ തുടങ്ങിയ ഓർമ്മകൾ മീതെ തല്ക്കാലം മറവിയുടെ കുട പിടിച്ചു...
വീണ്ടും പച്ചപ്പ് മനസ്സിൽ കണ്ട് അംബരചുംബികൾക്കിടയിലേക്കു".....
-
ഒന്നുകൂടി ചെന്നിരിക്കാൻ കൊതിക്കുന്നിടങ്ങൾ ഉണ്ട്...
അമ്മയുടെ മടിത്തട്ട് തൊട്ട് തുടങ്ങി, മനസ്സിൽ ഓർമ്മകൾ കൊണ്ടൊരു വേലിയേറ്റം നടത്താൻ കഴിയുന്ന അനേകം ഇടങ്ങൾ.....
പിച്ചവെച്ചു പഠിച്ച വീടിനുമ്മറവും, അക്ഷരങ്ങളിലേക്കുള്ള വാതിൽ തുറന്ന വിദ്യാലയങ്ങളും, സൗഹൃദം ലഹരി തീർത്ത കലാലയഇടനാഴികളും,
കുരുത്തക്കേടുകൾക്കു കൂട്ടുനിന്ന ഹോസ്റ്റൽ മുറികളും,
സങ്കടങ്ങൾ ഒഴുകിക്കളഞ്ഞ കടൽകരകളും.....
എന്നെ ഒരു വരുമാനകാരിയാക്കിയ ആദ്യത്തെ ജോലിസ്ഥലവും,
ടെൻഷൻ മാറാൻ ചെന്നിരുന്ന ഉദ്യാനപാതയും...
അങ്ങനെ തുടങ്ങി നീണ്ടുപോകുന്ന പ്രിയപെട്ടിടങ്ങൾ.....-
ഓരോ നഗരസായഹ്നങ്ങൾക്കും കഥകളേറെ പറയാനുണ്ട്....
ഒരു പുഞ്ചിരിക്ക് പുറകിൽ ഒളിപ്പിച്ച കണ്ണുനീരിന്റെ കഥ...
കൂട്ടിയും കുറച്ചും ഇപ്പോഴും എങ്ങുമെത്താത്ത കുറെ ജീവിതങ്ങളുടെ കഥ...
ഓർമ്മകൾ നെഞ്ചിലേറ്റി ഉരുകിത്തീരുന്ന കുറെ മനുഷ്യരുടെ കഥ...
ഒപ്പം ഇന്നും അവസാനിക്കാത്ത കുറേ കാത്തിരിപ്പുകളുടെ കഥ....-
"സൗഹൃദം"
'ആത്മാവിൽ അത്രമേൽ ആഴത്തിൽ വേരിറങ്ങിയ ആത്മബന്ധങ്ങൾ'.......... !!❤-
"നിന്റെ നെഞ്ചോടു ചേർന്നിരുന്നാൽ മാറാത്ത സങ്കടങ്ങളോ...
ആ ഹൃദയതാളത്തിൽ അലിഞ്ഞില്ലാതാകാത്ത ആകുലതകളോ ഇല്ല "...
"ഒരു ചേർത്ത് പിടിക്കലിൽ മാഞ്ഞു പോയ പുഞ്ചിരി തിരികെകൊണ്ടുവന്ന് നീ കാണിക്കുന്ന മായാജാലം ".....-
"എനിക്കും,
നിനക്കും
ഇടയിൽ
എന്തെന്ന
ചോദ്യത്തിന്
നീ തന്ന
ഉത്തരമായിരുന്നു
പിന്നീടുള്ള
ഓരോ
അവഗണനകളും".....-
" മഴവില്ല്
വിരിഞ്ഞു
നിക്കണ
ആകാശം
പോലെയാത്രെ,
ചിരി
തൂകി
നിക്കണ
മുഖവും"....-