ഒറ്റ വരിയുള്ള
ഒറ്റപെടൽ ആണത്രേ
ഓരോ കവിതയും-
ഒറ്റപെട്ടവന്
ആകാശവും
ഒരു ചീറ് വെളിച്ചവും
ശത്രുവാണത്രെ,
വഴികളിൽ വിരിയുന്ന
കവിതയും
പിന്നെ
വിശപ്പിന്റെ ചൂടും ചൂരും
പണ്ടെങ്ങോ
ചത്തു മലർന്നൊരാ
ചീഞ്ഞു നാറിയൊരാ
പുഞ്ചിരിയുടെ ശവവും,
ഒറ്റപ്പെട്ടവന് ഏറെയിഷ്ടം
ഇരുട്ടാണത്രെ
ഇരുളിന്റെ കനിവിൽ
ഊളിയിട്ടുറങ്ങുന്നവന്
ആ ഗർഭപാത്രത്തിൽ
ഒരു തരി വെളിച്ചം
വന്നിടാതത്രയും നാൾ
ഇരുളും അവനും
ലയിച്ചങ്ങനെ ...........-
എന്റെ ഹൃദയത്തിൽ നീ മാത്രം എന്ന്
അവൾ വർഷങ്ങൾക്ക് മുൻപേ
പറഞ്ഞു വച്ചിരുന്നു......
കുറേ വർഷങ്ങൾക്ക് ശേഷം
ഇന്ന് നിർഭാഗ്യവശാൽ
അവളുടെ ഹൃദയം കീറി മുറിച്ചപ്പോൾ
ഒരായിരം കൂട്ടിച്ചേർക്കലും
വെട്ടിത്തിരുത്തലും
കണ്ടത്രെ....-
വരൂ നമുക്ക് പുഞ്ചിരിയെ പറ്റി സംസാരിക്കാം.
അവിടെ,അപ്പോൾ ഒരായിരം
സന്തോഷങ്ങൾ വിരിയുന്നത്
കാണാം...
എന്തിനു വരണ്ടു ഉണങ്ങിയ ഹൃദയത്തെ പറ്റി ആശങ്കപെടണം..?
കാലങ്ങൾക്കു ശേഷം വരുന്ന
വസന്തത്തെ സ്വപ്നം കാണാം......
നമുക്ക് സ്നേഹം നടാം
പകരം സന്തോഷത്തെ
വിളവ് എടുക്കാം........
നാവുകൾ
നന്മകൾ പറയട്ടെ....
വിരലുകൾ പുതിയ
പ്രഭാതത്തിന്റെ വെളിച്ചത്തെ
കോരി എടുക്കട്ടെ....
അടർന്നു വീഴുന്ന ഓരോ
ചിന്തകളിലും,
മാറ്റത്തിന്റെ ചിന്തേർ കൊണ്ട്
മൂർച്ചകൂട്ടി കൊണ്ടേയിരിക്കട്ടെ.....
-
അനുരാഗി കളുടെ ഹൃദയത്തിൽ
സ്നേഹത്തിന്റെ സൌരഭ്യം പരത്തി
റബീ ഉൽ അവ്വൽ വന്നത്തി......
ഇനി അങ്ങോട്ട് ഓരോ ദിനവും മദ്ഹ് കൊണ്ടും ഹൃദയം കൊണ്ടും അനുരാഗിയൊടോപ്പം......❤️❤️❤️-
അന്ന്,
നീ ചോദിച്ചില്ലേ
സ്വർഗ്ഗം എവിടെ ആണെന്ന്......??
ഒരു പുഞ്ചിരിയിൽ, മറുപടി ഞാൻ ഒതുക്കിയില്ലെ....,
ഇന്ന് നീയില്ലായ്മയിൽ
'പറയട്ടെ മറുപടി'
''നമ്മൾ ഒന്നിച്ച ഇടമെല്ലാം സ്വർഗം ആയിരുന്നു...,''-
ഞാൻ ഒരു പുഴ
നീ ഒരു കടൽ നിന്നിലേക്ക്
ഒഴുകി അലിയാൻ അഗ്രഹിചപ്പൊഴും
ഞാൻ അറിഞ്ഞില്ല
നിന്നിലലിയുന്ന ഒരു പാട് പുഴ കളിൽ ഒന്ന്
മാത്രം ആണെന്ന് ഞാൻ....-
ഒരു നേർത്ത തൊലിപുറം കൊണ്ട്
അണക്കെട്ട്,
കെട്ടിയവരാണ് നാമൊക്കെ
ഒരു കുഞ്ഞു പേന കത്തി കൊണ്ട്
പോലും ജീവൻ പോകാൻ മാത്രം
നിസ്സഹയവനായവൻ-
മരിച്ച് കഴിഞ്ഞാപ്പിന്നെ
മതമില്ലത്രെ;
പിന്നെ എല്ലാവർക്കും
വെറും
'ശവങ്ങൾ'
മാത്രം......!-
സ്വയം നിന്നുരുകിയിട്ടും
മറ്റുള്ളവരുടെ
ആധിയും വ്യാധിയും
മാറ്റിയെടുത്തവർക്ക്
ഹൃദയാഞ്ജലി ....❤️-