ജന്മത്തിൽ ഇത്രയും നാളുമില്ലാത്ത
തരം മടുപ്പും നിരാശയും
എവിടെയൊക്കെയോ ശൂന്യത
പാഠങ്ങൾ പഠിക്കുന്നുണ്ടെങ്കിലും
തോറ്റു പോകുന്ന ജീവിതം..
എന്നിട്ടും.. എന്നിട്ടും പ്രതീക്ഷിക്കുന്നു
ഞാനെന്ന നേരിൽ
ഇതും കടന്നു പോകും-
മനം മയക്കുന്ന വർണ്ണ ശബളിമ
കൊണ്ടെത്ര കണ്ണഞ്ചിപ്പിച്ചാലും
മായക്കാഴ്ചകൾ കൊണ്ടെത്ര
മതിഭ്രമം പൂണ്ടെന്നാകിലും
പച്ച നിറഞ്ഞ ഗ്രാമത്തിലെൻ
ഹൃദയം സ്വച്ഛമായിരിപ്പൂ നഗരമേ
-
മന്ദസ്മിതം
കരയിച്ചീടുകിലും കാലമേകിയ
കനിവിന്റെ തേൻതുള്ളികളിലെത്ര
മധുര മന്ദഹാസം കണ്ടെത്തുന്നു
നീ കാരുണ്യപ്രഭേ!!
ഓർത്തീടാൻ ഒരുപിടി അവലെന്ന
വണ്ണമുള്ളോർമ്മകൾ പേർത്തെത്ര
ജന്മമെങ്കിലുമീ മന്നിൽ ജീവിച്ചീടാ
മെന്ന മട്ടിൽ വ്യഥിതയാകാതെ
കല്ല് കടിക്കും ദുഖങ്ങളുമതിൽ
പതിരാം നെല്ലെന്ന വ്യർത്ഥ മോഹങ്ങ
ളുമുള്ളിലൊതുക്കിയെല്ലാം മധുര
മെന്നോതുന്നു നിൻ സ്മിതം!!-
തോൽവികളിൽ തല തല്ലി പിൻവാങ്ങുമ്പോഴും
അലയടിച്ചുയർന്നു പൊങ്ങാറുണ്ട്
ചില നേരത്ത് വാശികൾ
-
ഒരു ചിരിയിലൂടെ..നോട്ടത്തിലൂടെ
പതിയെ മൊട്ടിട്ട്..
ഹൃദയം തൊടുന്ന സൗരഭ്യത്തോടെ
തഴുകി നമ്മെ മയക്കിയ ശേഷം
പൊഴിഞ്ഞു പോവുകയാണ്..
ഓർമ്മ പോലും ബാക്കിയില്ലാതെ..
-
നിന്നിലെ തെറ്റ്
ചൂണ്ടി കാട്ടിയതു കൊണ്ട്
എന്റെ ഉള്ള്
കൊള്ളില്ലെന്നു നീ പറഞ്ഞാൽ
നീയറിയണം...
എന്റെ ഉള്ള്
നീ തന്നെ ആയിരുന്നെന്നു..
എന്റെ ഉള്ള് തെറ്റാൻ
ഞാൻ സമ്മതിക്കില്ല..-
ആലോചിച്ചുറപ്പിച്ചു നടത്തിയ വിവാഹബന്ധങ്ങളിലെ ദേഷ്യപ്പെടലുകളിൽ ഉണ്ടാകുന്ന വിഷമത്തെക്കാൾ ആഴം
പ്രണയിച്ചു വിവാഹം ചെയ്ത ദാമ്പത്യബന്ധത്തിലെ വിഷമങ്ങൾക്കു ആകും. കാരണം...
അവർ തമ്മിൽ ഒരു സൗഹൃദതലം കൂടിയുണ്ട്... ഉണ്ടായിരുന്നു..-
ആത്മസന്തോഷമാണ് ഏറ്റവും വലിയ സമ്പത്ത്. അതില്ലെങ്കിൽ എത്ര വലിയ സമ്പത്തും പദവിയും ഉണ്ടെന്നു
പറഞ്ഞാലും ജീവിതം വിരസമായിരിക്കും-
കാലം തെറ്റി വന്ന വസന്തത്ത
കണ്ണീരുപ്പാൽ കുഴിച്ചു മൂടിയത്
പൂത്തുലഞ്ഞ പുതു വസന്തത്തെ
പുൽകാൻ ആയിരുന്നെന്ന് അറിയാം
പക്ഷെ . . കുഴിച്ചു മൂടിയതെല്ലാം
ഹൃത്തിനുള്ളിൽ ആയതു കൊണ്ടാകും
ഇടക്കൊക്കെ മറ നീക്കിയെത്തുന്നതും എൻ തൂലികയിൽ അരിച്ചിറങ്ങുന്നതും
നിൻ ഓർമ്മ പുരണ്ട മഷിത്താളുകളുമായി
ഒരിക്കൽ നിൻമുൻപിൽ എത്തണം പക്ഷെ . . . " ആരാണ് ? " എന്ന് നീ -
ചോദിച്ചാൽ ഞാനെന്തുത്തരം തരും . .!!-
കരയിപ്പിച്ച പ്രണയത്തേക്കാൾ എനിക്കിഷ്ട്ടം
ചിരിപ്പിച്ച സൗഹൃദങ്ങളെയാണ്.
സന്തോഷം പകർന്നു നൽകുന്ന
എല്ലാ ചങ്കുകൾക്കും
സൗഹൃദദിന ആശംസകൾ
😍😍😍😍😍😍😍😍
-