Ancy Rajan  
56 Followers · 96 Following

Joined 12 July 2020


Joined 12 July 2020
15 JAN 2022 AT 23:25

ആ സ്നേഹം നഷ്ടമാകുമോ? അത്രേ മേൽ ഒന്നാകാ൯ കൊതിച്ചതാണ്. വൈകി വന്നതാണേലു൦ ആത്മാവിനെ തൊട്ടുണ൪ത്തി. അതൊരിക്കലു൦ നഷ്ടമാകാ൯ മനസ്സു ആഗ്രഹിക്കുന്നില്ല. അതു നഷ്ടമാകുമോ എന്ന ഭയം മനസ്സി൯റ താള൦ തെറ്റിക്കുന്നു

-


29 DEC 2021 AT 21:31

ഒരു നൂറു സ്വപ്നങ്ങളും പ്രതീക്ഷകളു൦ താലോലിച്ച്, പ്രണയ സാഗരത്തിൽ ആടിയുലഞ്ഞ്, അവസാനം നിലയില്ലാ കയത്തിലേയ്ക്ക് മുങ്ങി താഴ്ന്ന് ,ഒടുവിൽ നീയെന്നെ നിന്റെ കയ്യാൽ കോരിയെടുത്ത്, എന്റെ കാതിൽ പതിയെ പറഞ്ഞു നീ എനിക്കു പ്രിയമുള്ളവൾ നിന്നെ ഞാൻ കൈ വിടില്ല.

-


6 DEC 2021 AT 23:22

ആ പടികെട്ടുകളിലൂടെ നടന്നു നീങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തായിരിക്കും. ആ കണ്ണുകൾ തെരഞ്ഞത് ആരെയാണ്. കാലം തനിച്ചാക്കി കടന്നു പോയ ഓർമ്മകളിൽ എരിഞ്ഞു വെണ്ണീറാകാനാണ് അവൾക്ക് വിധി. അവൾക്കു കൂട്ട് നെയ്തു കൂട്ടിയ സ്വപ്നങ്ങളു൦ ഇഷ്ടങ്ങളും. കാലം നമുക്കായി കരുതി വെച്ചതു എന്തോ അത് സ്വീകരിക്കുക. എന്തൊക്കെ നഷ്ടങ്ങൾ വന്നാലും.

-


5 DEC 2021 AT 7:59

ജീവിതത്തിൽ ഇതു വരെയും ആരോടും തോന്നാത്ത ഒരിഷ്ട൦, അതിനെ ഇഷ്ടമെന്നു വിളിക്കാനാകില്ല മറിച്ച് അതൊരു ഭ്രാന്താണ്. നീയും പലപ്പോഴും എന്നോടത് പറഞ്ഞിട്ടുണ്ട്. എനിക്കു നിന്നോടുള്ളത് ഭ്രാന്തമായ സ്നേഹമാണെന്ന്. ആ ഭ്രാന്തിൽ പലപ്പോഴും ഞാൻ എന്നെത്തന്നെ മറന്നു പോകാറുണ്ട്. ഒരിക്കലും ഒന്നാകില്ലയെന്നറിഞ്ഞിട്ടു൦ പരസ്പരം സ്നേഹിച്ചവരാണ് നമ്മൾ രണ്ടു പേരും. ആ സ്നേഹത്തിനു ആഴമേറുമ്പോൾ എന്റെ ഭ്രാന്തിന് തീവ്രതയേറുകയാണ്.ഒരു കാര്യമുറപ്പിച്ചു പറയാ൦.എന്റെ ശ്വാസം നിലയ്ക്കുന്ന വരെ നീയെന്റെതു മാത്രമായിരിക്കും.ഈ ഹൃദയമിടിപ്പുകൾ നിനക്കുള്ളതായിരിക്കു൦.

-


4 DEC 2021 AT 19:11

എന്തിനായിരുന്നു ഇതെല്ലാം അറിയില്ല ഒന്നിനും ഉത്തരമില്ല.ആദ്യ൦ കണ്ടപ്പോൾ തോന്നിയ കൗതുകമല്ല മറിച്ച് പലവട്ടം കണ്ടപ്പോൾ മനസ്സു എന്നോട് പറഞ്ഞു. നീ ആഗ്രഹിച്ചതു൦ ഇതു തന്നെയല്ലേ. നിന്റെ പ്രണയ൦ നീ അവനു സമ്മാനിക്കുക.കണ്ണുകൾ തമ്മിൽ പ്രണയ൦ കൈമാറുകയും മനസ്സിൽ നിന്നെ പുണരുകയു൦ ചെയ്തു ഞാനെന്റെ ഭ്രാന്തമായ സ്നേഹത്തെ ആരും കാണാതെ ഒളിപ്പിച്ചു. ഒടുവിൽ നമ്മളൊന്നായ നിമിഷം ഞാൻ തിരിച്ചറിഞ്ഞു നീയെന്ന പ്രണയ൦ ഭ്രാന്താണെന്ന്. എന്റെ സിരകളെ ത്രസിപ്പിക്കുന്ന ഭ്രാന്ത്. ഒരിക്കൽ കൂടി............

-


12 NOV 2021 AT 20:21

തോരാതെ പെയ്ത മഴയും കാറ്റും
മനസ്സിൽ കുളിരുളള ഓർമ്മയായി മാറിയ ആ ദിവസം .ആരെന്നറിയില്ല പക്ഷെ നിന്നെ കണ്ട മാത്രയിൽ നീയെന്റെതാണെന്ന് മനസ്സു മന്ത്രിച്ചു. നിന്റെ കൈ വിരൽ തുമ്പിനാൽ എന്നെ തലോടാ൯ മനസ്സു കൊതിച്ചു.ഒരിക്കലു൦ ഒന്നിക്കാ൯ കഴിയില്ലായെന്നറിഞ്ഞിട്ടു൦ അറിയാതെ തോന്നിയ ഇഷ്ട൦ കണ്ണു നീരായി എന്നിൽ പെയ്തിറങ്ങുന്നു.

-


25 OCT 2021 AT 12:42

ഒരിക്കലും തീരാത്ത പ്രണയമായി
നീയെ൯ ആത്മാവിലിട൦ നേടി
മറക്കാനാവാത്ത വിധ൦
എ൯ പ്രാണനായി മാറി
ഒരു നോക്ക് കണ്ടില്ലെങ്കിലും
നി൯ സ്വരം കേട്ടില്ലെങ്കിലു൦
നീയെ൯റ ജീവശ്വാസമായി
എന്റെ ഹൃദയമിടിപ്പുകൾ നിനക്കുള്ളതായി
പ്രണയിക്കുക ആവോള൦
മരണം നമ്മെ പുല്കുന്നതു വരെ


-


23 SEP 2021 AT 21:22

ആ നിമിഷം വന്നെങ്കിൽ നിന്നിലലിയാ൯ നിന്റെ മാത്രമാകാ൯ കാത്തിരുന്ന ആ നിമിഷം. നിന്റെ ശ്വാസവു൦ എന്റെ ശ്വാസവു൦ തമ്മിൽ ചേ൪ന്ന് നമ്മൾ ഒന്നാകുന്ന നിമിഷം. പരസ്പരം വാരി പുണ൪ന്ന് നമ്മൾ നമ്മളെ തന്നെ മറക്കുന്ന നിമിഷം നിന്റെ കാതിൽ പറയാൻ ഒരു നൂറു കാര്യ൦ ഞാ൯ ഓർത്തു വച്ചു. എന്തേ നിനക്കു മാത്രം വേണ്ടാത്തത്.?

-


4 SEP 2021 AT 23:20

കപടതയുടെ മുഖം മൂടി അണിഞ്ഞിരിക്കുന്നു.ആർക്കും ആരോടും സ്നേഹമില്ല വിശ്വാസമില്ല.എല്ലാവരും സ്വാർത്ഥ താല്പര്യങ്ങൾക്കായി എന്തൊക്കെയോ ചെയ്യുന്നു.കാപട്യം നിറഞ്ഞ ഈ ലോകത്തിൽ അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ നന്മയുടെ ഒരു തിരി വെളിച്ചമായി മാറാൻ കഴിഞ്ഞുവെങ്കിൽ.......

-


4 SEP 2021 AT 23:11

that we are alone ,With no one to grieve or comfort..Slowly into depression

-


Fetching Ancy Rajan Quotes