ഏറ്റവും പ്രിയപ്പെട്ടതും നഷ്ടപ്പെടുത്തി നമ്മൾ പിന്നെയും ജീവിക്കും..പുതിയ സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കും..ചിലപ്പോൾ തോൽക്കും..ഓർമ്മകളെ ജയിക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെ ശ്രമം ഉപേക്ഷിക്കില്ല...
-
അത്രമേൽ ഗാഢമായി പ്രണയം
പകുത്തവളെ, എത്രമേലാഴത്തിലിന്നു
നീയെന്നുള്ളം കവർന്നെടുത്തു!
അടുക്കുന്തോറും നീയെന്ന
വിസ്മയമെന്നെ അത്ഭുതപ്പെടുത്തുന്നു.
നീയെന്ന ചെമ്പരത്തിയെന്നേ ഭ്രാന്തനാക്കുന്നു.-
ചോര കണ്ട് ആക്രാന്തം മൂക്കുന്ന ചെന്നായ്ക്കളാണ് ലോകത്തുലുള്ളത്..
യുദ്ധം അവർക്ക് പ്രതികാരമായിരിക്കാം
അല്ലെങ്കിൽ എന്തെങ്കിലും വെട്ടിപിടിക്കാനുള്ള ആവേശമായിരിക്കാം
പക്ഷെ ഇതിനിടയിൽ ഞെരിഞ്ഞമരുന്ന ചില പാവങ്ങളുണ്ട്, അവരുടെ ചോരക്കറ വീണ ചരിത്രം കൊണ്ട് ആർമ്മാതിക്കാൻ മൽസരിക്കുന്ന പത്രങ്ങളെയും ചാനലുകളെയും ഇനി കാണാം..-
ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്നു.
പ്രണയം നിറയ്ക്കുന്നു..
ഒരു ചുംബനം പോലെ മധുരമാകുന്നു..
ഇത്രേ ഒക്കെ മതി, പ്രിയപ്പെട്ടത് ആകാൻ...
Happy valentine 's day-
സ്നേഹം നിരസിച്ചതിനൊക്കെ കൊല്ലാൻ തുടങ്ങിയിരുന്നെങ്കിൽ ഞാനൊക്കെയൊരു സീരിയൽ കില്ലറായി അറിയപ്പെട്ടെനെ..
പക്ഷേ, ഞാനിന്നും സ്നേഹം കൊടുത്ത് കൊണ്ടേയിരിക്കുന്നു..-
തിരക്കുകൾ കഴിഞ്ഞു തിരിച്ച് വരുമ്പോൾ. നഷ്ടപ്പെട്ടതെന്തൊക്കെയെന്നൊരു കണക്കെടുപ്പ് അനിവാര്യമാണ്..
ആ അനിവാര്യത കൂടിയാണ് ജീവിതം..-
എന്നെയോ എൻ്റെ ചിന്തകളെയോ നിങ്ങൾക്ക് തീറെഴുതി തരാത്ത കാലത്തോളം..
നിങ്ങൾ ഞാനാകുന്നതിൻ്റെ വിയോജിപ്പ് പ്രകടിപ്പിക്കപ്പെടും ..
ആനന്ദൻ കുന്നുങ്ങൽ-
ചില നോവുകളുടെ കാരണം
കണ്ടെത്താൻ പ്രയാസമാണ്.
ചിലപ്പോളതിന് പ്രത്യേകമൊരു
കരണവുമുണ്ടായെന്ന് വരില്ല.
എങ്കിലും എന്നെ വെറുതെ വേദനിച്ചുകൊണ്ടിരിക്കും-
ഞാൻ പുറത്തുപോയി വരുമ്പോൾ
മകൻ പ്രതീക്ഷയോടെ ഒരു ചോദ്യമുണ്ട്
കൊറോണ മാറിയാഛാന്ന്
അവനുള്ള മിഠായി വല്ലതും
എന്റെ കീശയിൽ കാണും
എന്ന പ്രതീക്ഷയിൽ !!
-
അവനു തുല്യനായ മറ്റൊരാൾ
എന്റെ സൗഹൃദങ്ങളിലേക്ക്
വരാൻ പറ്റിയില്ലെങ്കിൽ
അതാണ് അവൻ
കാണിച്ച ഏറ്റവും
വലിയ വിപ്ലവം-