കത്തികരിഞ്ഞൊരാത്മാവിനുള്ളിൽ..
ചുക്കി ചുളിഞ്ഞൊരു ഹൃദയമുണ്ട്.
ചുക്കി ചുളിഞ്ഞൊരു
ഹൃദയത്തിനുള്ളിൽ
വാടി തളർന്നൊരു പൂതിയുണ്ട്..
എന്നിലെ പൊട്ടി
തകർന്നൊരുപാത്രത്തിൽ
ഒന്നുകിളിർക്കുമോ
ജീവാംശമേ..?
ഒരുകോടി സ്വപ്നത്താൽ
പാറിപറക്കുവാൻ
ഒരു ചിറകായി തളിർക്കുമോ
എൻ പൈതലേ...
(അമീനത്ത് അമി)-
മഴവില്ല് വിരിയാതെ...
ഭൂമി അറിയാതെ ഒരു മഴപ... read more
വീട്ടിലെ പഴയ സാധനം
കൊടുത്താൽപോലും
ഇങ്ങോട്ട് വിലകിട്ടും..
എന്നിട്ടാണോ
നമ്മൾ പൊന്നുപോലെ
വളർത്തിയ നമ്മുടെ പെണ്മക്കളെ
കൊടുക്കുമ്പോൾ അങ്ങോട്ട്
പൊന്നും പണവും
കൊടുക്കുന്നത് ???
എന്താ.. വീട്ടിൽ ഇരിക്കുന്ന
പഴയ സാധനം
എടുക്കാൻ വരികയാണോ
ചെക്കനും കൂട്ടരും??
(അമീനത്ത് അമി)-
രാവും പകലും
രണ്ടായി വേഷമിട്ട്
മടുത്തു തുടങ്ങി...
( അമീനത്ത് അമി )-
ജീവിക്കാൻ മറന്നുപോയവളെ
സ്വാഗതം ചെയ്യുന്ന വിജനമായ വീഥിയിൽ..
അവൾക്കായി ഏകാന്തത ഒരുക്കി കാത്തിരിക്കുന്ന അവളുടെ കാമുകൻ...
ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേക്ക് അവളെ ആനയിക്കാനുള്ള തിടുക്കത്തിൽ അവൾക്കായി മണിമഞ്ചൽ ഒരുക്കി കാത്തിരിക്കുന്നവൻ മാത്രം..
( അമീനത്ത് അമി )-
നാളെ ചിലപ്പോൾ
അവർ അപരിചിതരായേക്കാം.
ഒരുച്ചരടിൽ തീർത്ത
ഓർമകളും കൊണ്ട്
രണ്ടുവഴിക്ക് നടന്നവർ...
( അമീനത്ത് അമി )-
അവസാനായിട്ട്
നീ കുത്തിയത്
ചങ്കിനിട്ടല്ലേ?
ഒറ്റക്കുത്തിൽ
തന്നെ അവൾ
മരിച്ചു.
ഇനി ഇപ്പൊ
സ്നേഹത്തിന്റെ
പേരും പറഞ്ഞു
ശല്യപ്പെടുത്താൻ
അവൾ വരില്ല...
( അമീനത്ത് അമി )-
അർഹിക്കാത്തവരെ നെഞ്ചിൽ കൊണ്ടുനടന്നാൽ കരയാനേനേരം കാണു...
( അമീനത്ത് അമി )-
എന്ത് കണ്ടിട്ടാണ് ഈ അഹങ്കാരം ?
എന്ന ചോദ്യത്തിന്റെ ഒരേ ഒരുത്തരം...
എന്റെ ഉപ്പ
( അമീനത്ത് അമി )-
ഉയരങ്ങളിലേക്ക് പറക്കാൻ കൊതിച്ചവൾക്ക്
മുന്നിൽ ഇന്ന് ആകാശവും ചിറകുകളുമില്ല..
സ്വപ്നങ്ങളുടെ ഭാണ്ഡകെട്ട്
ഇറക്കിവെച്ചവൾക്ക് മുന്നിൽ
എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു...
എല്ലാം അവസാനിച്ചു എന്നറിഞ്ഞിട്ടും
പ്രതീക്ഷയുടെ നേർത്തവെട്ടം ഉള്ളിലെവിടെയോ അണയാതെ എരിയുന്നു ഇന്നും ...
( അമീനത്ത് അമി )
-
ഒരു പെണ്ണായി പിറന്നതുകൊണ്ടു
ഞാൻ നിന്നെ വെറുക്കുന്നു....
നെഞ്ച് തകർന്ന് കരഞ്ഞാലും പറയും..
"നിർത്തിക്കോ നിന്റെ കള്ള കണ്ണുനീരെന്ന് "
ഇനി ഒരിക്കലും കരായില്ലെന്നുറപ്പിച്ചാലും മറ്റുള്ളവർക്കുമുമ്പിൽ
കോമാളിയാക്കിടും നീ എന്നെ...
(അമീനത്ത് അമി )-