വെയിലുദിക്കും നേരം
വറ്റിപ്പോവുമെന്നറിയാം.
എന്നാലും
നീയെന്നോട് ചേർന്നിരിക്കുമ്പോ
അനുഭവിക്കുന്നൊരു കുളിരുണ്ട്..!
അതു മാത്രം മതി
നിന്റെ ഓർമകളോടൊപ്പം നിനക്കായ്
ഒരിടം ഹൃദയത്തിലെന്നും
കാത്തുവക്കാൻ..!
-
പാതിവഴിയിൽ ഉണർന്നുപോയ
സ്വപ്നങ്ങളുടെ ശേഷിപ്പും തേടി വീണ്ടുമുറങ്ങണം..!
( എവടെ.. അയിനാദ്യം ജോലിയും കൂലിയുമൊക്കെ മറക്കണം...)-
നമുക്കിരുവർക്കും ഭ്രാന്താണ്..!!
പരസ്പരമോർക്കുമ്പോൾ ഉള്ളം നിറയുന്നൊരു ഭ്രാന്ത്..!!
പരസ്പരം ചിന്തകളിൽ നിറയുമ്പോൾ
നാമറിയാതെ പുഞ്ചിരിക്കുന്നൊരു ഭ്രാന്ത്..!
പരസ്പരം ഓർമകളിൽ നിറയുമ്പോൾ
ഒരു നോക്കൊന്ന് കാണാൻ വെമ്പുന്നൊരു ഭ്രാന്ത്..!!
പരസ്പരമുള്ളിൽ നിറയുമ്പോൾ
നിലാവില്ലാതെ നിലാവും പൂക്കളില്ലാതെ
സുഗന്ധവും ആസ്വദിക്കുന്നൊരു ഭ്രാന്ത്..!
തനിയെ നടക്കുമ്പോഴും നാം പരസ്പരം കൂടെയുണ്ടെന്ന് തോന്നുന്നൊരു ഭ്രാന്ത്..!!
സ്നേഹമാഴത്തിൽ പതിഞ്ഞൊരു ഭ്രാന്ത്..!!
എനിക്ക് നീയും നിനക്കും ഞാനും
ഭ്രാന്ത്..!!
-
പുള്ളി എന്റെ മുഖത്തേക്കൊന്ന് നോക്കി.. ഞാൻ പുള്ളീടെ മുഖത്തേക്ക് നോക്കീല..! പറ്റാനുള്ളത് പറ്റി ഇനി നോക്കീട്ടെന്ത്..!!
ബല്ലാത്ത ജാതി !!
ഞാനന്നെ..!
(ക്യാപ്ഷൻ)-
നിമിഷാർദ്ര നേരംകൊണ്ട്
ഹൃദയത്തിനാഴത്തോളം പതിയുന്ന
ചില നോട്ടങ്ങളുണ്ട്..!!
പാതിനിമിഷംകൊണ്ട്
ആയുസ്സോളമോർമ്മിക്കാൻ
നൽകുന്ന ചില നോട്ടങ്ങൾ..!!
കൺകൾക്കിടയിൽ ഹൃദയമൊളിപ്പിച്ച
ചില നോട്ടങ്ങൾ..!
പണ്ടൊരായുസ്സിൽ ഒരുപോലൊരുമിച്ചെന്ന്
തോന്നിപ്പിക്കുന്ന ചില നോട്ടങ്ങൾ..!
മറവിയെടുക്കാത്ത ചില നോട്ടങ്ങൾ..!!
-
"ഓ ഒരു ചിരിയിൽ എന്തിരിക്കുന്നു..?"
ഉണ്ട്..!!
ഒരു ചിരിയിൽ.. ഒരു പുഞ്ചിരിയിൽ
ഒരുപാടുണ്ട്..!
വെറുതെ ചുണ്ടുകളുടെ രണ്ടറ്റം വലിച്ച്
നീട്ടുന്നതല്ലല്ലോ പുഞ്ചിരി..!!
അത് അങ്ങ് ഹൃദയത്തിന്റെ
അടിത്തട്ടിലാണതിന്റെ വേര്..!!
ആ ഒരു പുഞ്ചിരിക്ക് ഹൃദയം
നിറക്കാനുള്ള കഴിവുണ്ട്..!!
അതേറ്റവും പ്രിയപ്പെട്ടവരിൽ
നിന്നാണെങ്കിലോ..ഒരുപക്ഷേ
ആ ദിവസം പോലും സന്തോഷം
നിറഞ്ഞിരിക്കും..!!
മനസ്സ് നിറഞ്ഞ് ഹൃദയത്തിലൂറി
ചുണ്ടിലൂടെ വരുന്ന ഒരു പുഞ്ചിരിക്ക്
തീർച്ചയായും കാണുന്ന മനസ്സുകൾക്കൊരു
സന്തോഷമാണ്..!!
പിന്നെന്തുകൊണ്ടൊന്ന്
പുഞ്ചിരിച്ചുകൂടാ..??
കാണുന്ന കണ്ണുകൾ സന്തോഷിക്കട്ടെ..!
ആ ഒരു പുഞ്ചിരി ഹൃദയങ്ങൾ നിറക്കട്ടെ..!!
☺☺☺😁😁😁
-
എനിക്കാരാണവൾ...?
കാരണമറിയാത്തൊരു ഭാരത്താൽ
ഹൃദയം വീർപ്പുമുട്ടുമ്പോൾ ഇറക്കിവയ്ക്കാനൊരു തോളായ്‌നിൽക്കുന്നവൾ..!!
സന്തോഷവേളകളിലാദ്യം ഓടിച്ചെന്നൊന്ന്
പറയാൻ സ്വാതന്ത്ര്യമുള്ളവൾ..!!
ഓർത്തെടുത്തു ചേർത്തുവക്കുന്ന അക്ഷരങ്ങളാദ്യം വായിച്ചുറപ്പിക്കുന്നവൾ..!!
ഒരുപാടകലത്തിലും ഒരുവിരൽദൂരമരികിലുള്ളവൾ..!
ഞാൻ ചിന്തിക്കുന്നത് പറയുന്നവൾ..!
എന്റെ തനിപ്പകർപ്പായവൾ..!
-
വൈകുന്നേരം വെയിലാറിയ നേരത്ത്
ചുമ്മാ തൊടുവിലെ ചാമ്പമരത്തിന്റെ ചോട്ടിൽ ചെന്ന് കയ്യെത്തും ദൂരത്തുള്ള കൊമ്പിൽ പിടിച്ച് ശക്തിയായൊന്ന് കുലുക്കണം..!
മരമിളകുമ്പോൾ
വീഴാൻ കാത്തുനിന്നിരുന്ന പുളിമാറിത്തുടങ്ങിയ ചാമ്പപ്പഴങ്ങൾ തുരുതുരെ വീഴണം..!
ഓടിച്ചെന്നൊരു തേക്കിനിലയെടുത്ത് ചാമ്പകൾ പെറുക്കി കൂട്ടണം..!
ഒരിച്ചിരി ഉപ്പിനോടൊത്ത് എരിവുള്ള ചീനമുളകും ചേർത്തുടച്ച് ഇലയ്ക്കൊരു മൂലയിൽ വക്കണം..!
ഇളംചുവപ്പുള്ള പതുപതുത്ത ചാമ്പകൾ അതിൽ മുക്കി മെല്ലെകടിക്കണം..!
ചാമ്പയുടെ നേർത്ത പുളിയും പൊടിയുപ്പിന്റെ
രുചിയും ചീനമുളകിന്റെ എരിവും ചേർത്തങ്ങനെ നുണയണം..!!
അത് കണ്ട് കാണുന്നവരുടെ വായിലൂടെ കപ്പലോടണം..!
😍🏃-