കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നൽ ഉണ്ടായെങ്കിൽ മാത്രമേ സാന്നിധ്യം കൊണ്ട് അരികിൽ എത്താൻ തോന്നു.. ആരും ഇല്ലെന്ന തിരിച്ചറിവിൽ ജീവിക്കുമ്പോൾ ഒന്നിലേക്കും വീണ്ടും അടുക്കാതെ ഇരിക്കാനേ ശ്രമിക്കു അനുഭവം പഠിപ്പിച്ചത് അതാണല്ലോ 🙂— % &
-
നാളെകൾ വെറും സങ്കൽപങ്ങളാണ്
ഈ നിമിഷം ആ... read more
ഉപാദികൾ ഇല്ലാത്ത ഒരു സ്നേഹമാവനാണ് ആഗ്രഹിച്ചിരുന്നത് എങ്കിലും മതിലുകൾ ഉണ്ടെന്നു ഹൃദയം തിരച്ചറിഞ്ഞപ്പോഴേക്ക് മനസ്സ് കൊതിച്ചു പോയിരുന്നു പരസ്പരം വേദനിപ്പിക്കാതെ വിട്ടുമാറാൻ ഉപേക്ഷയുടെ പലഘട്ടങ്ങൾ ശ്രമിച്ചിരുന്നു കഴിഞ്ഞില്ല ഓർമകൾ കൂടുതൽ കൂടുതൽ കാത്തിരിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.. വെറുതെയെന്നോണം ഒന്ന് ഓർത്തു പോയതാണ് ഇന്നത്തേയും കൂട്ടി കഴിഞ്ഞു പോകുന്ന 848 ദിവസങ്ങൾ എന്നിൽ ഇത്ര ചെറുതാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലാവുന്നത്,
ഞാൻ എന്നൊരാളിൽ എന്റെ മനസ്സ് മറ്റൊരു മനസ്സിനെ ഇത്രമേൽ ആഴത്തിൽ പ്രണയിക്കുന്നുവെന്ന് അല്ല, സ്നേഹിക്കുന്നുവെന്നു, സ്നേഹിച്ചുകൊണ്ടിരിക്കുന്നുവെന്നു തിരിച്ചറിയാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.. പൂക്കളില്ലാതെ ഇടനാഴികൾ ഇല്ലാതെ കൈകൾ കോർക്കാതെ ചുണ്ടുകൾ ഉരുമ്മാതെ കഥകൾ പറയാതെ ഇനിയും കാത്തിരുന്നേക്കാം ഈ കാലം സാക്ഷി നിൽക്കെ... ഒരിക്കൽ തോന്നിയതും തിരികെ തോന്നിയപ്പോൾ പിന്നീട് തോന്നാതെ പോയതുമായ സ്നേഹം എനിക്ക് ഇനിയും വച്ചുനീട്ടിയാൽ അതെനിക്ക് ഭിക്ഷയാണ്.. അതിലുപരിയായി നിനക്ക് എന്നെ മറക്കാനും വെറുക്കാനും സ്വാതന്ത്ര്യംഉണ്ട്.. അതില്പരം എന്താണ് നിനക്ക് എന്നോട് ചെയ്യാൻ കഴിയുക.. ഒന്നുമാത്രം വീണ്ടും പറയട്ടെ I will never forget you as long I can remember.. ♥️-
നിനക്ക് ശേഷം ഒരാൾ പോലും എന്നെ മുഴുവനായി
കണ്ടിട്ടില്ല..എന്റെ പ്രണയം, ചിരി, കഥകൾ, അടുപ്പം, സങ്കടം എല്ലാത്തിനും ഞാൻ ഇന്ന് അതിരുകൾ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ എന്നോട് ചേർന്ന് നിൽക്കുന്ന മനുഷ്യരെ നിങ്ങളോടാണ്.
ഇതല്ലായിരുന്നു ഞാൻ... 🙂-
നിറയെ ചിരികളുള്ള ഒച്ചപ്പാടുകളുള്ള ഒരു വീട്ടിൽ നിന്ന് പതിയെ പതിയെ അതിലൊരാളുടെ ആഭാവത്തിൽ ഇല്ലാതെയായിപോകുന്ന നമ്മുക്ക് അതുവരെ ലഭിച്ചുകൊണ്ടിരുന്ന സ്നേഹങ്ങളില്ലേ വാക്കുകൾ ഇല്ലേ വിളികൾ ഇല്ലേ ബഹളങ്ങൾ ഇല്ലേ ഓരോന്നോരോന്നായി അങ്ങനെ ഓർത്തെടുക്കുമ്പോൾ തന്നെ കണ്ണു നിറഞ്ഞുപോകുന്ന കൂടെ ഇല്ല എന്ന് തിരിച്ചറിയുന്ന ആ ശൂന്യത ഇല്ലേ ഒക്കെയും ചില നേരങ്ങളിൽ വല്ലതെ വീർപ്പുമുട്ടിക്കാറുണ്ട് കരഞ്ഞു തീർക്കാതെ ഉള്ളിലടക്കിയ സങ്കടങ്ങളുടെ ബാക്കിപത്രമെന്നോണം ആ ഓർമകളിൽ അങ്ങനെ നോവാറുണ്ട് സ്വയം, എങ്കിലും ജീവിതം ഇതാണെന്നു കാട്ടിത്തരുന്ന അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും മറന്നുവക്കുന്ന ചിലത് ഓർമപ്പെടുത്തലിന്റെ പിൻവിളികളായി കാതിൽ അങ്ങനെ മുഴങ്ങാറുണ്ട് ഇടറിയ വാക്കിലും അവൻ എത്തിയില്ലേ എന്ന ചോദ്യത്തിന്റെ കരുതലിന്റെ കണ്ണുചിമ്മാതെയുള്ള നോട്ടങ്ങളുണ്ട് എല്ലാം ഓർമകളാണ് പ്രിയപെട്ടവരുടെ വേർപാടിന്റെ ശൂന്യതയിൽ നഷ്ടമായ പലതും ഈ സമയം എന്നെ കൊത്തി വലിക്കുന്ന ചൂണ്ട കൊളുത്തുകളാണ് ഈ ഓർമകൾക്ക് അത്രമേൽ ഭാരമാണ് എങ്കിലും അവയെ ഞാൻ ഉപേക്ഷിക്കില്ല..
-
ഒന്നോർത്താൽ എന്താണ് പലവട്ടം മോഹിച്ചിട്ടും നടക്കില്ല എന്നറിഞ്ഞിട്ടും നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ആഗ്രഹങ്ങളുടെ വലിപ്പത്തിന് കുറവൊന്നും സംഭവിക്കാതെ അത് കൂടുതൽ കൂടുതൽ ആഗ്രഹിപ്പിച്ചുകൊണ്ടേ ഇരിക്കുന്നത് അതിൽ നിന്ന് ഒരു പിന്മാറ്റം അത്രയേ വേണ്ടിയിരുന്നുള്ളു പക്ഷെ ചിലനേരങ്ങൾ അങ്ങനെയാണ് ഒന്നിനും അനുവദിക്കില്ല ഏതൊരു അവസ്ഥയും അതിന്റെ മൂർദ്ധാന്യാവസ്ഥയിൽ ചെന്നിട്ടെ പിടിഅയക്കു എങ്കിലല്ലേ അതിന്റെ നോവും കൈയിപ്പും ഒക്കെ എന്നിലേക്ക് ആഴ്ന്നിറങ്ങു അത് മാത്രമാണ് ഈ ജീവിതത്തിനും ഈ കാലത്തിനും എന്നോടുള്ള കടപ്പാട്..
എങ്കിലും ശ്രമിച്ചിരുന്നു എന്തിനൊക്കെയോ വേണ്ടി ആർക്കൊക്കെയോ വേണ്ടി ഒടുവിലിവിടെ ഒന്നും വേണ്ടന്നു വക്കാൻ പാകത്തിൽ മനസ്സ് തന്നെ എനിക്ക് കീഴ്പ്പെട്ടിരിക്കുന്നു ഞാൻ എന്നൊരാൾ എന്നിൽ അവസാനിക്കുകയാണ് മറ്റൊരാളിലേക്കും ഒരു വാക്കിന്റെ ഒരു നോട്ടത്തിന്റെ സാമീപ്യത്തിന്റെ കരുതലിന്റെ സ്നേഹത്തിന്റെ വെറുപ്പിന്റെ ഓർമകളുടെ അങ്ങനെ ഒന്നിന്റെയും അടയാളമായി ഇനി ഒരിക്കൽ കൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ല ഒരു മാറ്റത്തിന് വേണ്ടി കാത്തിരിക്കുന്നുമില്ല എല്ലാത്തിനുമൊടുവിലിവിടെ ജീവിച്ചിരിക്കുന്നു എന്നത് തന്നെ എനിക്കിപ്പോൾ വലിയൊരു അത്ഭുതമാണ് ഒരു ഋതുവിലും ഇടം കിട്ടാതെ പോകുന്ന പൂക്കളില്ലേ ആവർത്തന വിരസമായ പകലുകളിൽ കൊഴിഞ്ഞു അടരാൻ വേണ്ടി മാത്രം ഉള്ളവ അങ്ങനെ കരുതിയാൽ മതി..-
ദൂരെ കാണുന്ന ഒരു പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് ഓടിയടുക്കാൻ ശ്രമിക്കുമ്പോഴൊക്കെയും ഒരു ഇരുട്ടു വന്ന് അതിനെ മറച്ചുകളയാറാണ് പതിവ്.. അതിനു ഇന്നും മാറ്റമൊന്നും ഇല്ല..
-
കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകളേ, കറുത്തുപോയ എന്റെ കൺതടങ്ങളേ, നിങ്ങളാണ് എന്റെ പ്രണയത്തിന്റെ ആദ്യ ബലിമൃഗങ്ങൾ.. ശേഷം തകർന്നുപോയ മനസ്സും കീറിപറിഞ്ഞ ഹൃദയത്തിന്റെ പാതിയും വീണ്ടും തുടിക്കുകയാണ്, നിണം ചൊരിയാതെ മുറിവേൽക്കുകയാണ്, അവൾക്കായി അവൾക്കായി അവൾക്കായി മാത്രം. പ്രാണന്റെ അവസാന തുടിപ്പും നിലക്കും വരെ നീ എന്നെ സ്നേഹിക്കാതെ പോകുക, എങ്കിലേ ഈ നോവിന് ഒരു അർഥമുണ്ടാവു, എന്റെ പ്രാണനോളം നീ എന്റെ ആരൊക്കെയോ ആയിരുന്നു എന്ന തിരിച്ചറിവും..
കണ്ണുകൾ തുറന്നു പിടിക്കുക,കറുപ്പ് എന്റെ പ്രിയപ്പെട്ട നിറമായതിനാൽ കണ്ണടക്കുമ്പോഴുള്ള ഇരുട്ടിൽവരെ ഞാൻ നിന്നെ നോക്കി നിൽപ്പുണ്ടെന്ന് നിനക്ക് തോന്നാതെ ഇരിക്കട്ടെ..
-
എന്തിനെന്നറിയാതെ ചേർത്ത് പിടിക്കുകയാണ് ഹൃദയം വിഷമങ്ങളിലേക്ക് അലിഞ്ഞു ചേരാൻ മനസ്സ് ജീവിതത്തെ കൂട്ടുപിടിക്കുകയാണ് തിരികെ കയറാൻ ശ്രമിക്കുമ്പോഴൊക്കെ ആകെയുള്ള പ്രതീക്ഷകൾ അരികിലുള്ളവരും അകലെയുള്ളവരുമായി അങ്ങനെ തട്ടിതൂവി കളയുകയാണ് ശേഷം ബാക്കിവയ്ക്കുന്നതൊക്കെ ദാ ഈ വിഷാദചുവയുള്ള നേരവും ഭ്രാന്ത് മൂക്കുന്ന സമയവും അതിനു അവകാശികൾ ഇല്ലല്ലോ ഒറ്റക്ക് അനുഭവിക്കാൻ ഈ നിമിഷം ഉണ്ടല്ലോ! എങ്കിലും ഒരാളെങ്കിലും നല്ലതെന്നടയാളപ്പെടുത്താതെ ഒരു മനുഷ്യ ജീവിതവും കടന്നു പോകില്ല എന്നല്ലേ..
-
പറഞ്ഞാൽ തീരാത്ത കടപ്പാടുകളാണ് കടന്നു പോകുന്ന കാലത്തോട് ഗതികേടിന്റെ അങ്ങേ തലക്കൽ എത്തിനിന്നനേരങ്ങളിൽ അപ്രതീക്ഷിതമായി കൂടെ നിന്ന മനുഷ്യരോട് വിട്ടുമാറത്ത സൗഹൃദങ്ങളോട് വേനൽകാലത്തോട് മഴയോട് മണ്ണിനോട് പ്രകൃതിയോട് നിറങ്ങളോട് വരകളോട് എഴുത്തിനോട്
മനസ്സിന്റെ ആഗ്രഹങ്ങളെ തച്ചുടച്ചു നാലാക്കി തരുന്ന ജീവിതത്തോട് അനുഭവങ്ങളോട് സങ്കടങ്ങളോട് വിഷമതകളോട് വാശികളോട് സന്തോഷങ്ങളോട്
സ്നേഹിക്കപ്പെടുന്നുവെന്ന തോന്നലുകൾ എങ്കിൽ പോലും എന്റെ സ്വകാര്യ അഹങ്കാരം എന്ന് ഞാൻ അവകാശപ്പെടുന്ന ഏറ്റവും മനോഹരമായ നീ എന്ന എന്റെ പ്രണയത്തോട്, പരിഭവങ്ങളോട് പിണക്കങ്ങളോട് ഇണക്കങ്ങളോട്
ഇടവഴികളോട് മേഘത്തോട് കാറ്റിനോട് AR റഹ്മാനോട് വിദ്യാസാഗറിനോട് കോഴഞ്ചേരിയോട്
എന്നോളം ഇവയെ എല്ലാം ഞാൻ സ്നേഹിക്കുന്നു ഒരുപക്ഷെ എന്നെക്കാളേറെ നാളെ ഇതിലും ഉപരിയായി സ്നേഹിക്കപ്പെടാമെന്നു വിശ്വസിക്കുന്നു 😘-