മണ്ണിൻ രോദനം
ആധുനിക ലോകത്തിൻ
യന്ത്രവല്കൃതമാം
ഓട്ടത്തിൻ പുറകേ
പാഞ്ഞോടും യുവതലമുറയേ
നോക്കി കണ്ണീർ പൊഴിച്ചൂ
പൊൻ വയലുകൾ...
വിശക്കുന്ന വയറിനുമേൽ
മുണ്ട് മുറുക്കിയെടുത്തു
എരിയുമാ വെയിലിൽ
അധ്വാനിചൊരു തലമുറ
മണ്ണിൽ പൊന്നു വിളയിച്ച
നെൽ വയലുകൾ...
കണ്ണീർ പൊഴിക്കുമാ
വയലിനുമേൽ ഇന്നിൻ
തലമുറ കോണ്ക്രീറ്റ്
മാളികകൾ പണിതൊരു
കല്ലറകളാക്കി ഒരു തലമുറ
നേടിയ സ്വപ്നങ്ങളെ...
നമ്മെ നാമാക്കിയ
മണ്ണിനെ ഇന്ന് ശവപറമ്പുകളാക്കി
അറിവുകൾ തൻ കലവറയാം
മർത്യാ നീയിനിയും ഓടുകയാണോ
മണ്ണിൻ മൃത്യു തേടി...
- AKhilesh balakrishnan
14 FEB 2019 AT 22:23