അവൾ വായിക്കാനായി എഴുതിയ അപൂർവം ചില വരികൾ മാത്രമായിരുന്നു എന്റെ എഴുത്തുകൾ.....!
-
ഇരുമലകൾ നിർവീര്യമാക്കി താണ്ഡവമാടി വരുന്ന നീ എന്ന "കന്യകയിൽ" തൊട്ടുനോക്കി "ചോര" പൊടിക്കുവാൻ കാത്ത് നിൽക്കുകയാണിന്നി നാട്
, måyãvî-
അവൾ ചുവന്ന് തുടുക്കുന്ന ചില ദിനരാവുകൾ ഉണ്ട്..... അന്ന് ഞാൻ ആചാരങ്ങളെ പറ്റിച്ച് മനസ്സ് കൊണ്ട് അവളെ മാറോട് ചേർത്ത് ഉറക്കാറുമിണ്ട്
MaYaVi...-
കുത്തി കീറി എടുക്കാനോ തട്ടിപ്പറിക്കാനോ നിക്കേണ്ട നീ........ അത് അവളുടെ ഹൃദയം ആണ് അവളുടെ മാത്രം..!
Mayavi.-
കണ്ട് നിന്ന എല്ലാവരും ചോദിച്ചു..
"നിങ്ങൾ തമ്മിൽ പ്രണയമാണോ"..
ഒരിക്കൽ അവളും....
😇
*Mayavi*...
(അദ്ധ്യായം.! )-
കാക്കയ്ക്കും പറയാനുണ്ടത്രേ.....
അപരന്റെ മുട്ടകൾ അടയിരുന്നു
വിരിയിച്ചിട്ടും......
കൊമ്പിലിരുന്ന് വിരുന്നുകാരെ..
വിളിച്ചിട്ടും......
കോഴിയെ പോലെ നീ നട്ടുനനച്ചതൊക്കെ
വേരറക്കാതിരിന്നിട്ടും...
കഴുകനെ പോലെ കൊത്തിപ്പറിക്കാൻ
വരാതിരിന്നിട്ടും...
തത്തയെ പോലെ കതിർമണികൾ
അടർത്താതിരിന്നിട്ടും.....
മൃത്യു ചുംബനത്തിന് ശേഷം...
നിന്നരികിലെ ഒരുരുള ചോറിനായി...
ഇരിക്കുമെന്നറിഞ്ഞിട്ടും...
എന്നിലെ കറുപ്പ് നിനക്ക്
അയിത്തം ആയിരുന്നു
കാക്കയ്ക്കും പറയാനുണ്ടത്രേ.....
Mayavi..-
എന്നിലെ വരികൾക്ക് വിട.......
നീ എന്ന കാവ്യം ഇല്ലാതെ....
അക്ഷരങ്ങൾ പടരില്ലത്രെ.......-
മൗനം മനോഹരമാണ്........
കണ്ടില്ലേ രാവിന് നിലാവൊരുക്കി ചന്ദ്രൻ മൗനം പാലിക്കുന്നത്
Mayavi..-
ഓർമകൾക്ക് രാത്രിയോടാണെന്ന് തോന്നുന്നു പ്രണയം.....
പകല് മുഴുവൻ വെറുതെ ഇരുന്നാലും...
രാത്രിയിലെ ഉറക്കം കളയാൻ...
വലിഞ്ഞു കേറി വരാറുണ്ട്-
ഭൂമിയ്ക്കടിയിൽ ഒളുപ്പിച്ച നഗമാണിയ്ക്കം പോലെയാണ് മനസ്സിലുറങ്ങുന്ന അവൾ........ഓർമ്മകൾ കൊണ്ട് ചികഞ്ഞെത്ര പോയാലും... വിഷം തീണ്ടാറാണ് പതിവ്..
Mayavi...-