Akhil Nedumoncave   (അഖിൽ നെടുമൺകാവ്. A&A.)
57 Followers · 60 Following

nedumoncaveakhil@gmail.com
Joined 29 March 2021


nedumoncaveakhil@gmail.com
Joined 29 March 2021
13 JUN 2022 AT 16:27

"നിങ്ങൾക്കെന്നെ തോല്പിക്കാം എന്റെ കണ്ണിലെ അവസാന കണ്ണുനീരും വറ്റും വരെ . പിന്നെയും പ്രതികാരം ബാക്കിയുണ്ടെങ്കിൽ തുടരാം . എന്റെ അവസാന ശ്വാസവും നിലയ്ക്കും വരെ" ...

-


11 JUN 2022 AT 3:42

""പ്രതീക്ഷയോടെ ചില പടവുകൾ
ചവിട്ടാറുണ്ട് ജീവിത യാത്രകളിൽ പലപ്പോഴും ..


അവസാന
പ്രതീക്ഷ
നഷ്ടപ്പെട്ട് ആ പടവുകൾ തിരികെയിറങ്ങുമ്പോൾ
നഷ്ടമാകുന്നത് ഒരുപിടി സ്വപ്നങ്ങളും

യാത്രയ്‌ക്കെടുത്ത
ആയുഷ്കാലവും ...
""വളർച്ചയെത്തും മുൻപേ
കടപുഴകി വീഴുന്ന ചില
മരങ്ങൾപോലെ"" ...

:മഹാ കവി Akku maash

-


7 JUN 2022 AT 14:29

"പുതിയ പല തുടക്കം
കുറിക്കലുകൾക്കും
പ്രതിസന്ധികൾ
പിന്നാലെയുണ്ടാകും ...

പ്രതിസന്ധികൾക്ക്
പിന്നാലെ
പോകാതെ
ലക്ഷ്യത്തിലേക്കു
ആഞ്ഞ് പിടിച്ചങ്ങു
നടന്നേക്കുക"" .......

മഹാകവി

അക്കു മാഷ്..😉

-


27 MAY 2022 AT 2:32

Hunting past.......

-


26 MAY 2022 AT 2:12

ഇഷ്ടപ്പെടാനും, വെറുക്കാനും വ്യാകുലപ്പെടാനും, ഉത്ഖണ്ഠപ്പെടാനും ഭൂതവും, ഭാവിയും, വർത്തമാന ബോധവും, ആവലാതികളും , ആശങ്കകളും മനസിനെ അലോസരപ്പെടുത്താത്ത ; ഈ ജന്മം ഒരിക്കൽപോലും തിരികെ ലഭിക്കാത്ത നിഷ്കളങ്കത്വത്തിന്റെ, നൈർമ്മല്യ ഹൃദയത്തിന്റെ പിന്നിട്ടുപോയ ആ ബാല്യകാലം ...

-


25 MAY 2022 AT 1:48

എഴുതിയും ,പറഞ്ഞും ,പങ്കുവെച്ചും അറിയാൻ ശ്രമിച്ചാൽ അറിയാനാവാത്ത ഒന്നാണ് ജീവിതം ... ജീവിതം ; അത്‌ ജീവിച്ചു തന്നെ അറിയുക ...

-


23 MAY 2022 AT 2:01

ആളൊഴിഞ്ഞ തൊടിയിലെ ചാമ്പ മരത്തിൽ സന്ധ്യക്ക്‌ പതിവ് തെറ്റാതെ ചേക്കേറുന്ന ഒരു പൂങ്കുയിൽ ശബ്ദത്തിനു കാതോർത്തിരിക്കുമായിരുന്നു ഉമ്മറത്തിണ്ണയിൽ ഞാനെന്നും ... സമയമല്പം വൈകിയാൽ അവൻ പാടാൻ മറന്നതാണോ ,ചേക്കേറാൻ വൈകിയതാണോ എന്ന് വ്യാകുലപ്പെട്ടിരുന്നു അന്ന് ഞാൻ . അവധികാലം പിന്നിട്ടു വേദനിക്കുന്ന മനസ്സുമായി വീണ്ടുമൊരു മടക്കയാത്ര സമ്മാനിച്ച ഗൃഹാതുരത്വത്തിന്റെ ഓർമകളിൽ ഇന്നും മായാതെ ഓർമയിൽ പ്രതിധ്വനിച്ചു കേൾക്കാറുണ്ട് ആ പൂങ്കുയിൽ പാട്ട് . പതിവ് മുടങ്ങാത്ത ആ പാട്ടു കേൾക്കാനായി ഇന്നലെയും ഞാൻ വീട്ടിൽ വിളിച്ചു ഫോണിലൂടെയെങ്കിലും .. ഇപ്പോഴും അവൻ പതിവായി പാടിയിറങ്ങാറുള്ളത് ചാമ്പ മരത്തിലത്രെ ....

-


16 MAY 2022 AT 15:39

My family....


Where life begins
and love never ends....

-


9 MAY 2022 AT 20:32

രാവും, പകലും ..
___________

പ്രപഞ്ചത്തിന്റെ രണ്ട് മക്കൾ
രാവും, പകലും ..
വെളിച്ചകൂടുതൽ
പകലിനായതുകൊണ്ടു
പ്രപഞ്ചത്തിനു കൂടുതൽ
വാത്സല്യം പകലിനോടത്രേ !
രാവില്ലെങ്കിൽ പകൽ
വെറുമൊരു സങ്കല്പം
മാത്രമെന്നു പ്രപഞ്ചം
എപ്പോഴോ മറന്നുവോ ആവോ ?

-


6 MAY 2022 AT 8:24

ഓർമകളുടെയും, മറവികളുടെയും , ജനിമൃതികൾ പലപ്പോഴും മനസ്സിൽ
പുനർ ജനിക്കുന്നത് നാം കടന്നുവന്ന വഴികൾ ഓർത്തെടുക്കുമ്പോഴാണ് . മുന്നോട്ട് കടന്നുപോകുന്ന യാത്രകളിലെ ഓരോ തിരിഞ്ഞു നോട്ടവും ഇനിപോകുവാനുള്ള യാത്രകൾക്ക് വേണ്ടിയുള്ള ഊർജവും ഓജസ്സും ....

-


Fetching Akhil Nedumoncave Quotes