സൗഹൃദം തീർത്ത
ഹൃദയബന്ധം
ചരടിൽ
മുത്തുപോൽ കോർത്ത സ്നേഹബന്ധം-
മതിലുകൾ
മതങ്ങൾ
മതിലുകൾ പണിതു
വർണ്ണാഭമായ് അതിരിട്ടു
മനുഷ്യനും
മതിലുകൾ പണിതു
മതങ്ങളിൽ
നിറങ്ങൾ ചേർത്തു
സ്വപ്നങ്ങളിൽ ചിതയിട്ടു
വേഷങ്ങളിൽ
മതം ചേർത്തു
വ്യത്യസ്തരായ്
വേറിട്ടു നിന്നു
-
അന്നമൂട്ടുന്നവർക്കെന്നും കാവലായ്
നന്ദിയും,സ്നേഹവും,കരുതലെന്നും
വാലാട്ടി ചുറ്റുമുണ്ടെപ്പോഴും
ഓമനത്വം ഏറെയുണ്ടെന്നും
അരുമയായ് വാത്സല്യ തഴുകലെന്നും
നൽകിയാൽ നായയേക്കാൾ
സ്നേഹം മറ്റാർക്കുമില്ല.....-
മധുരം മലയാളം
മലയാളമെന്നാൽ അഞ്ചക്ഷരമെന്നാലും
മൂർച്ചയോ ജീവനകലും
മൂർച്ചയേറുന്ന മലയാളമാണെന്നാലും
ശ്രേഷ്ഠ പദവിയാൽ അലങ്കാരം
മലയാളത്തിൽ ആയിരം
വാക്കുകളാണെങ്കിലും
മൂല്യമേറും ഉച്ഛാരണത്തിൽ
തേൻ തുളുമ്പുന്ന
മലയാളമാണെങ്കിലും
ശുദ്ധിയാൽ ശ്രേഷ്ഠം അക്ഷരങ്ങൾ
അക്ഷര ശുദ്ധിയും,
ശ്രേഷ്ഠ പദവിയും,
ലോകത്തിൻ നെറുകയിൽ
പ്രതിഷ്ഠിച്ചിരുത്തി വാഴ്ത്തി
വാണിടുന്നതും മലയാളം— % &-
അടഞ്ഞ പുസ്തകങ്ങൾ
അടുക്കി വെച്ചു
കയറിലെ കുരിക്കിട്ട്
നിവർത്തി വെച്ചു
വായനയെല്ലാം
മാറ്റിവെച്ചു
വരികളിൽ നിന്ന്
വാക്കുകൾ മറന്നു
എഴുത്തകന്നു
ഞാനും വിടപറഞ്ഞു
-
കഥയായ് പിന്നിട്ട ബാല്യം
കവിതയായ് വന്നപ്പോൾ
ചെയ്തു തീർക്കാൻ
കടമകൾ ഏറെയായി-
"മനുഷ്യത്വം പഠിപ്പിച്ചതിന്"
മനസ്സാക്ഷി മരവിച്ച
മതത്തിൻ ഭ്രാന്തുള്ള
അന്ധകാരത്തിൻ ചിന്തയും
തീവ്രവാദത്തിൻ മനസ്സും
കരങ്ങളിൽ വെടിക്കോപ്പും
പ്രവൃത്തിയിൽ അസുരത്വവും
സവർക്കറുടെ അനുയായിയും
വീര്യം നിറച്ച വിഷവുമായി
"നാഥുറാം വിനായക് ഗോഡ്സെ"
കൊന്നുതള്ളിയ ജീവനെ
മഹാത്മാഗാന്ധിയെ
മതേതരത്വം വാഴ്ത്തിയ
സമാധാന സന്ദേശം
ജീവിത പാതയിൽ
ചൊരിഞ്ഞ പ്രിയ ബാപ്പുജി-
പ്രണയം പൂവണിഞ്ഞു
താലിചരടിൽ വിസ്മയം തീർത്തു
നൊമ്പരങ്ങൾ പങ്കിട്ടു
ആനന്ദങ്ങൾ പകുത്തു
ജീവിതത്തിൽ കുതിച്ചു
യാത്രകളിൽ കിതച്ചു
ഓർമ്മകളിൽ തിരഞ്ഞു
സ്വപ്നങ്ങൾ നെയ്തു
വാക്കുകളാൽ തീർത്തു
കവിതകളിൽ നിറഞ്ഞു
ചിന്തകളിൽ പൊഴിഞ്ഞു
ഇരുവരായ് വളർന്നു
ഹൃദയത്തിൽ ചേർന്നു
ഇണകളായ് പറന്നു
വാനിലായ് കഴിഞ്ഞു
കിനാവിലായ് ചിരിച്ചു
നിശബ്ദതയിൽ പതിഞ്ഞു-
നീയില്ലായിരുന്നെങ്കിൽ എന്റെയീ ജന്മം അപൂർണം
വാർത്തിങ്കളായ് പ്രകാശിച്ചതും
മിഴികൾ ഈറനണിയിച്ചതും
ജീവൻ പകുത്തതും
നിലവിളികൾ ആർത്തുലച്ചതും
വേദനയിൽ പുളഞ്ഞതും
പ്രസവത്തിലായ് ജനനമേകിയതും
പുഞ്ചിരിയിൽ സ്നേഹത്താൽ തഴുകിയതും
മാറോട് അണച്ചതും
കണ്മണിയായ് വളർത്തിയതും
നീരുറവ ജീവാംശമായ് നൽകിയതും
ഇന്നുമെന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.....
-
ഓർമ്മകളെ പ്രണയിക്കുക
വിരഹങ്ങളിൽ പൊഴിയാതിരിക്കുക
മോഹങ്ങളിൽ തളിർക്കുക
ചിന്തകളെ വാർത്തെടുക്കുക
വരികളെ സ്നേഹിക്കുക
ഇഷ്ടങ്ങളെ കൂട്ടുപിടിക്കുക
സന്തോഷങ്ങളിൽ പുഞ്ചിരിക്കുക
നിറങ്ങളെ വർണാഭമാക്കുക
പ്രാണനെ സ്നേഹിക്കുക
സ്വപ്നങ്ങളെ സാക്ഷാത്കരിക്കുക
കഴിവുകളെ അംഗീകരിക്കുക
നിർധനരെ സഹായിക്കുക-