പറ്റിയ തരിമുതൽ ഗിരിവരെ കടമെഴുതും പ്രണയം
അരികിലൊരരിമണി നാണിക്കും കനമില്ലാ സ്നേഹം
നിൻ വാക്കരിവാൾ രണമിതു കരളാല്ലല്ല,
എൻ നെഞ്ചകത്താൽ...
അച്യുതൻ
— % &-
മറക്കില്ല മറവിക്കു മാറ്റേറും മൊഴി
മാറില്ല മനസ്സിൽ മരിക്കുവോളം...
അച്യുതൻ — % &-
ഇമയിലാഴത്തിലാഴ്ത്തുമൊരഴകേറും
ഭൂമിയൊരിക്കലും കണ്ടു മതിവരില്ലിനിയുമെ...
അച്യുതൻ-
നാഴികക്കാണെങ്കിലങ്ങനെ, അല്ലിത്ര
നിമിഷത്തിനാണെങ്കിൽ അങ്ങനെ...
എത്രയായാലുമെൻകൂടെയിരുന്നാൽ മതി,
എന്നോളമില്ലെന്നതല്ല, നിന്നോളമുണ്ടെന്നുമല്ല
പറയാനേറെയുണ്ടാവഴി പോകുവാനായി.
ആരുമുണ്ടായില്ലെൻകഥ കേൾക്കുവാനായ്,
മറുപടി പറയേണ്ടതില്ലയിനി കേട്ടുപോയാൽ
വീണ്ടും മോഹിക്കുമെൻ വിഷാദ ഹൃദയം,
കൂടെ ഇരുന്നാൽ മതി. അത് മാത്രം മതി....!
അച്യുതൻ
-
തിരയുവണിന്നൊരീ രാവിലേറെ
കഥകൾമെനഞ്ഞൊരാ രാവോർക്കവേ
തീരാത്ത മൊഴികളും നനുവാർന്ന ചിരികളും
സ്വന്തമാണെന്നൊരാ പ്രത്യാശയും...
തമ്മിൽ പിരിഞ്ഞിടാൻ സമയമായി
പോകണം മറ്റൊരു രാജ്യത്തിനായെങ്കിലും,
എൻമനോരാജ്യം വാഴുമീ കൊച്ചു രാജ്ഞി...!
അച്യുതൻ-
തകർന്നൊരെൻ ഹൃദയമടുക്കിവെക്കാൻ
ഇവിടെ നിന്നോളമിന്നെനിക്കാരുമില്ല
മാറ്റങ്ങളിൽ എൻ നെഞ്ചുലച്ചിടാതെ
കരുതുമെൻ പ്രാണനാണെന്റെ പ്രേമം.
വേണ്ടെനിക്കായിരം ഉപദേശവാക്കുകളിനിയീ
കൊന്തയും പൂണൂലും ചേർത്തുവെക്കാൻ...-
പ്രേമമെന്തെന്നറിഞ്ഞ നാൾ തൊട്ട് ഞാൻ
കാത്തിരുന്നു നീ വിടരും വസന്തത്തിനായ്.
പൂവേറെയുള്ളൊരീ പൂവനത്തിൽ,
എന്റെ കണ്ണുടക്കിയതീ നല്ല പൂവിൽ മാത്രം.
ആമുഖമില്ലാത്ത ഹൃദയകാവ്യം
എഴുതിവെച്ചിട്ടിന്നേക്കൊരു വത്സരം.
തീരാത്ത നിൻ മോഹമറിയില്ലയെങ്കിലും
കാത്തിരിക്കുന്നരാ പ്രതിവാക്കിനായ്...-
ഇനിയും കാണാത്തൊരെൻ ചുവന്ന പൂവേ,
വറ്റി വരണ്ടുണങ്ങുമെൻ മനമരുഭൂവിലെ
തെളിനീർ പൊയ്കയോ നീ, വെറും മരീചികയോ
ജീവനിൽ അവസാന ശ്വാസം കണക്കെ പരതുന്നു നിൻ സ്നേഹത്തിനായ് പ്രിയേ...
എങ്കിലും ഭയമാണ്, മിന്നലായ് വരുമൊരാ
ചിന്തയും വാക്കും, പിന്നുള്ള പേമാരിയും.
പാടെ മറന്നുകൊൾ ഞാനെന്ന രൂപം ഹൃദയമെന്നാത്മാവിൽ ചേർന്നുകൊള്ളും, പതിയെ പറന്നു മറഞ്ഞുകൊള്ളാം...
-
എന്തിനിന്നും നാം കണ്ണുടക്കി
ഏറെ നേരം നാം ചിരിച്ചു
എന്റേതല്ലെന്നുമറിഞ്ഞിട്ടും എന്തേ
പ്രതീക്ഷയോടെന്നെ നോക്കി.
അറിയാം ഒരിക്കലും എൻ
വഴിത്താരയിൽ തണലേകില്ലെന്നാലും
നീ തന്നെയാണെൻ കൊച്ചു മാലാഖ...
-
എന്തിനേറെ പറയുന്നു എനിക്കീ
മണ്ണിലോർക്കാനിനിയൊന്നുമില്ല,
വേദനയില്ലാതെ പോകാനാവുമെങ്കിൽ
എന്റെ ധൈര്യതിനതങ്ങൊക്കുമെങ്കിൽ,
മടിയില്ല ഈ വേഷമൂരിമാറ്റാൻ!
എങ്കിലും പരതുന്നു ഞാനെൻ
മനമറിഞ്ഞൊരാ തിരിനാളത്തിനായ്...
അച്യുതൻ
-