Abiya sara cherian   (Abi..)
493 Followers · 165 Following

read more
Joined 24 November 2018


read more
Joined 24 November 2018
24 FEB 2024 AT 19:02

നമ്മിലെ പ്രണയം മുറിവേൽപ്പിച്ച എന്റെ ഹൃദയത്തിൻ വേദന നീയറിഞ്ഞടും നേരം , പിൻവിളികൾക്കൊന്നിലേക്കു കാതോർക്കുക ,
ഇതളർന്നു വീഴാത്ത പനിനീർ മുകുളമായ് ഞാൻ ഈയിടത്തു കാത്തുനിൽക്കുന്നു നിന്നിലെ പൂക്കാലമാകുവാൻ...

-


30 APR 2023 AT 10:01

ഇതളടർന്നു കൊഴിഞ്ഞു
വീഴുമ്പോൾ, ഓർമകളുടെ
പരിഹാസച്ചിരി നിത്യതയിലും
നോവിക്കാതിരിക്കാൻ
ഒന്ന് മാത്രം .........
മോഹിക്കും പോലെ
ആരിലും ഒരു പൂക്കാലം
തീർക്കാതിരിക്കുക .

-


10 APR 2023 AT 12:52

എല്ലാവരുടെയും രസകുമിളങ്ങളെ
ഒരു പോലെ ഭ്രാന്തു പിടിപ്പിച്ചിരുന്നെങ്കിൽ,
ഒട്ടിയ വയറിനു മുന്നിൽ എത്ര ശ്രുതിമീട്ടിയിട്ടും
വരികളൊപ്പിച്ചു പാടാൻ കഴിയാതെ പോയ
വിലാപഗീതമായ് നിത്യത പൂണ്ടേനെ ...

-


8 APR 2023 AT 10:51

കണ്ണുനീർ ഗന്ധം പരക്കുന്ന
കാറ്റിന്റെ ചിറകേറി മൂകമായി,
ഏകാകിയായി ഞാനൊരു
യാത്ര പോകുന്നു ....
വയ്യെനിക്കെന്റെ സ്വപ്നങ്ങളെ
നീ ചിതയിലെരിഞ്ഞൊരു
ചാരമായികാണുവാൻ....
പുണ്യം തേടി ഞാനൊരു
യാത്ര പോകട്ടെ വിട നല്കൂ ......

-


14 APR 2022 AT 11:24

ഒരേ ഭാവമെങ്കിലും
ഉതിർന്നു വീഴുന്നിടത്തിൻ
സ്പന്ദനതാളമേറ്റു പാടുന്നെന്നും
മഴത്തുള്ളികൾ ...
പ്രണയത്തിൻ രാഗതാളമായ്
നിറഞ്ഞു പെയ്യുന്ന നേരത്തും
എവിടെയോ വിരഹവേദനയിൽ
ആർത്തുപെയ്യുന്നു ...
സന്തോഷത്തിമർപ്പിൽ ആറാടിടുമ്പോഴും
നൊമ്പരകണ്ണീരിറ്റു വീഴിക്കുന്നു ..
കൂട്ടംചേരലുകളിൽ കൂട്ടുകൂടുമ്പോഴും
ഒറ്റപെടലിൻ ആഴങ്ങളെ തേടുന്നുവല്ലോ ..
മഴയുടെ താളത്തിൽ എല്ലാഭാവങ്ങളുമുണ്ട് ...
നമ്മിലുള്ളതുപോലെ നാമുള്ളതുപോലെ ...

-


12 MAR 2022 AT 6:29

Hard to find....
It will start in a magical
moment when loving
souls are met together....
That's the magic of beginnings....

True love stories never have
endings If it is real,
it will be there for ever...
Never be over....

-


6 MAR 2022 AT 12:21

അകകാമ്പിലെവിടെയോ
നൊമ്പരമുറഞ്ഞുകൂടുമ്പോൾ
തനിച്ചൊന്നിരുന്നിടാൻ
എത്രയേറെ മോഹിച്ചു....
കൂട്ടം തെറ്റിയലഞ്ഞു
ഭ്രാന്തമായ് പരിഹസിച്ച
ചിന്തനങ്ങൾക്കുമേൽ
കടിഞ്ഞാണിടുവാൻ
നേരമറിഞ്ഞില്ലയോ
തനിച്ചായിടുമ്പോൾ
തളരില്ല എന്നു ..
തനിച്ചായിടുമോ
എന്നൊരു ചിന്ത
തേടിവരികയെന്നാൽ
തനിയെ വിടുകയതിനെ
മെല്ലെ പിച്ചവച്ചു
നടക്കുവാൻ പഠിച്ചിടട്ടെ ..

-


4 MAR 2022 AT 18:39

ഒരേ കവിതയായ്
ഒരേ കടലാസിലൊതുങ്ങുവാൻ
മോഹിച്ചു .....
മോഹമറ്റു വീണിട്ടും
നിന്റെ കവിത
പനിനീർപൂവ്
പോലെ
മനോഹരമായി
ഞാൻ ഭ്രാന്തിയായ
ചെമ്പരത്തി ആയിപോയല്ലോ ....

-


24 FEB 2022 AT 8:23

കാറ്റിന്റെ വിളികേട്ടു
അലയാഴങ്ങളെ വിട്ടുപിരിഞ്ഞു
കരയെ പുൽകിയുണർത്തിയ
മാത്രയിൽ കര
തട്ടിയകറ്റിയല്ലോ ആ തിരയെ ..
തിരതൻ നൊമ്പരം അറിഞ്ഞതിനാലാവണം ഉള്ളുലഞ്ഞു പിന്നെയും ആഴം തിരയെ യാത്രയാക്കുന്നത്‌ ....

-


17 FEB 2022 AT 8:13

......ആള്മാറാട്ടങ്ങൾ.....

എനിക്ക് വേണ്ടി നീ
മറ്റൊരാളായി
നിനക്ക് വേണ്ടി ഞാനും..
പിന്നെയും വീണ്ടുമൊരിക്കൽ
കൂടെ നാം കണ്ടുമുട്ടി
രണ്ട് അപരിചിതർക്കിടയിൽ
എന്നപോലെ ആ അഭിവാദനം
പോലും ശ്വാസംമുട്ടി പിടയുന്നു ..— % &

-


Fetching Abiya sara cherian Quotes