നമ്മൾ എപ്പോഴും ഭൂതകാലം
മെച്ചമായിരുന്നു എന്നു ചിന്തിച്ചുകൊണ്ടേയിരിക്കുന്നുവെങ്കിൽ
അതിനർത്ഥം നാം ഇപ്പോൾ നന്നായി
ജീവിക്കുന്നില്ലെന്നാണ്...— % &-
ഭയം അമര്‍ത്തപ്പെടേണ്ട വികാരമല്ല,
അത് അര്‍ത്ഥമില്ലാത്ത ഭാവനാസൃഷ്ടിയാണ്
എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്...— % &-
മാറ്റങ്ങളില്ലാതെ, ആവര്‍ത്തനവിരസങ്ങളായ,
അനുഭവങ്ങള്‍ മാത്രം ജീവിതത്തിൽ
ഉണ്ടാകുമ്പോൾ മുരടിപ്പും മന്ദതയും
മനസ്സിനെ കീഴ്പ്പെടുത്തും, അതിനാല്‍
മാറ്റങ്ങള്‍ സംഭവിക്കുന്നതുകണ്ട് ഭയപ്പെടരുത്...— % &-
സമൂഹത്തിലെ പരസ്യങ്ങളുടെ
സംസ്ക്കാരം എടുത്താല്‍ ജനങ്ങളെ
ആകര്‍ഷിക്കുന്നതെന്തൊണെന്നും,
ജനങ്ങളുടെ മനസ്സിലുള്ള ഏറ്റവും
പ്രധാനമായ കാര്യമെന്താണെന്നും
നമ്മള്‍ക്കു മനസ്സിലാക്കുവാനാകും...— % &-
ഭയംകൊണ്ടോ ആഗ്രഹം കൊണ്ടോ
പ്രാര്‍ത്ഥന നടത്തുന്നത് പ്രാര്‍ത്ഥന അല്ല
അതു വെറും ചടങ്ങു മാത്രമാണ്...— % &-
കണ്ണുകൾ തമ്മിൽ കഥ
പറയും പോൽ വാചാലമായല്ല
അത്രമേൽ ഇഴ ചേർന്ന
മനസ്സുകളുടെ സംവേദനം...— % &-
നമ്മൾ ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും
പ്രതിഫലം പ്രതീക്ഷിച്ചാല്‍ പ്രവൃത്തികള്‍
എല്ലാം ഭാരമായി നമുക്ക് അനുഭവപ്പെടും...— % &-
നമുക്ക് ലാഭമുണ്ട് എന്നു കരുതി
മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍
ആ വേലത്തരങ്ങള്‍ കൊണ്ടു നാം
സ്വയം എരിഞ്ഞുതീരുകയാണ് ചെയ്യുന്നത്...— % &-
നമ്മള്‍ ഏതു തൊഴില്‍ ചെയ്താലും അത്
മറ്റുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുന്നതാവണം
അന്യനോട് നമ്മള്‍ക്കുള്ള താല്പര്യം
അതുവഴി പ്രകടമാവണം,
ഉള്ളിലെ സ്നേഹത്തിന്‍റെ വെളിപാടായി
അതിന്‍റെ രൂപം മാറ്റണം,
അപ്പോള്‍ വിജയത്തോടൊപ്പം സമാധാനവും സന്തോഷവും നമ്മളെ തേടിവരും...— % &-
എന്തുചെയ്താലും എനിക്കെന്ത്
ആദായം കിട്ടും എന്ന് അന്വേഷിച്ചു
നടന്നാല്‍ മനസ്സില്‍ ചെകുത്താനെ
കുടിയിരുത്തിക്കഴിഞ്ഞു എന്നാണ് അര്‍ത്ഥം...— % &-