നോട്ടം നമുക്ക് നേരെ തിരിയുമ്പോൾ മുനയൊടിഞ്ഞത് ശ്രദ്ധിക്കാതെ വര തുടരും,
കട്ടിയില്ലാത്ത പേപ്പറിൽ നിന്നും രക്തമോഴുകും വരെയും വരതുടരും ആരെയോ ബോധ്യപ്പെടുത്താണെന്നവണ്ണം..-
ഉറപ്പായും എന്റെ മരണം ആത്മഹത്യ തന്നെ ആയിരിക്കും കാരണം ഞാൻ എന്റെ ആത്മാവിന്റെ കൊലപാതകി ആകാൻ ആഗ്രഹിക്കുന്നു — % &
-
കത്തി തീരാത്ത ചില നീറുന്ന വേദനകൾ ഒപ്പം എന്തിനെന്നറിയാത്ത ഒരുപിടി വിജയ കുറിപ്പുകളും..— % &
-
വികൃതി ഒരുപാട് കാട്ടുമെങ്കിലും നിന്റെ ഒപ്പം കളിക്കാൻ വാശികാണിക്കുന്ന ഒരു കുസൃതി കുരങ്ങായ കളിപ്പാട്ടമായിരുന്നു എന്റെ ബാല്യം
-
ഓർമ്മകൾ മരങ്ങളെ പോലെയാണ് നമ്മൾ മുന്നിലേക്ക് പോകുമ്പോഴും പിന്നിലക്കപ്പെട്ടിട്ടും സ്ഥാനം മാറാതെയും മായാതെയും നിൽക്കുന്ന മരങ്ങൾ..
-
ഓരോരുത്തർക്കും സ്വന്തം അനുഭവങ്ങളുടെ കഥകൾ പറയാൻ ഉണ്ടാവും
പറയുമ്പോൾ തോറ്റ കഥ
ആദ്യം പറയണം എന്നാലേ
ജയിച്ച കഥ കേൾക്കുമ്പോൾ
ഒരു ഹരം തോന്നു..-
ഒളിച്ചു കളിക്കുമ്പോൾ മുതൽ
ഇന്ന് വരെയും നീ എണ്ണുന്ന
മരച്ചുവട്ടിനു പുറകിൽ തന്നെയാണ്
എന്റെ ബാല്യം ഒളിച്ചിരിക്കുന്നത്-
പറയുവാൻ പലവട്ടം പാതിയിൽ നിർത്തുന്ന സത്യങ്ങൾ പലതും പിന്നീട് എതിരെ നിൽക്കും..
-