ഒരു സത്യവും
സൃഷ്ടിക്കപ്പെടുന്നില്ല,
സത്യം ഇവിടെയൊക്കെയുണ്ട്.
അത് നാം അന്വേഷിച്ചു
കണ്ടെത്തുകയാണ്.
അത് നമുക്കു മുന്നിൽ
വെളിപ്പെടുകയാണ്
റൂമി-
ഒന്നിന്റെ
നിഴലിലുമുണ്ടതി
ന്നടയാളമെങ്കിലും
യാഥാർഥ്യമതിലത്രേ
ചൈതന്യം
മസ്നവി, റൂമി-
ക്ഷമ കൊണ്ടു
നേടിയതാണു ഞാനീ നിധി,
ക്ഷമയില്ലെങ്കിൽ പിന്നെന്തു
നേടാൻ വിധി.
മസ്നവി, റൂമി-
നിന്റെ മുഖമൊന്നു കണ്ടാൽ
മതിയെനിയ്ക്ക്,
ഒരു മരത്തലപ്പിൽ,
പുറപ്പെട്ടുവരുന്ന സൂര്യനിൽ,
വായുവിൽ.
നിന്റെ പെരുമ്പറയൊന്നു കേട്ടാൽ
മതിയെനിയ്ക്ക്,
അതു കേട്ടു നിന്റെ
പ്രാപ്പിടിയന്മാർ
മടങ്ങിവരുന്നതും
നിന്റെ കൈത്തണ്ടയിൽ
പറന്നിറങ്ങുന്നതും
കണ്ടാൽ മതിയെനിയ്ക്ക്.
റൂമി-
പക്ഷികൾ പാടുന്ന
പോലെ പാടാൻ
ഞാൻ ആഗ്രഹിക്കുന്നു,
ആരൊക്കെ
കേൾക്കുമെന്നും
അവരെന്തു
ചിന്തിക്കുമെന്നും
വ്യാകുലതകളില്ലാതെ..
ജലാലുദ്ധീൻ റൂമി-
ഈ ഇടം ഒരു സ്വപ്നമാണ്.
ഉറങ്ങുന്നവര്‍ മാത്രമാണ്
ഇത് യഥാര്‍ത്ഥമെന്ന് പറയുക.
അങ്ങനെ മരണം
ഒരു പുലരിയെപോലെ
വരുമ്പോളാണ്
അത് വരെ നിങ്ങള്‍ കരുതിയിരുന്ന ദുഖങ്ങളെയെല്ലാമോര്‍ത്ത്
നിങ്ങള്‍ പൊട്ടിച്ചിരിച്ച്
ഉണരുക.
റൂമി 💙💙-
യാതനകളുടെ
ഈ വഴിയിൽ
പ്രണയമാകട്ടെ
നമുക്കു വഴികാട്ടി.
ചോരുന്ന കൂരയിൽ വീഴുന്ന
മഴയാണു നാം.
ഓട്ടകൾ
വിട്ടോവിലൂടൊഴുകുക നാം ❤️
റൂമി-
First decide what you would be.
And then do what you have to do,
because dreams mean work 😊
Paulo Coelho @
By the river Piedra I sat down and wept-