ഞാൻ മരിച്ചെന്ന് കേട്ടാൽ... ഓർക്കണം
ഒരു പുസ്തകമായിരുന്നു ഞാൻ എന്ന് !!
ആരോ അടുക്കും ചിട്ടയും ഇല്ലാതെ എഴുതിയ പുസ്തകം !!
എത്ര വായിച്ചിട്ടും മനസ്സിലാവാതെ വീണ്ടും തുറക്കാൻ മടിച്ച് അലമാരത്തട്ടിൽ പൊടിപിടിച്ചു കിടന്ന പുസ്തകം!!
വീണ്ടുമൊരിക്കൽ കൂടി ഹൃദയം കൊണ്ട് ഒന്ന് തുറന്ന് നോക്കാൻ ശ്രമിക്കണം...
വാക്കുകളും വരികളും ഇഴചേർത്ത് വായിച്ചു നോക്കണം ... അതിലെഅ
നിന്നോടുള്ള പ്രണയത്തിനാൽ പാകിയ വിത്തുകളും
നാമ്പുകളും തളിരുകളും കരിഞ്ഞുണങ്ങിയ പൂക്കളും കാണാം.. !!
ഈസ-
യാത്രയുടെ മൂന്നു വഴികളത്രേ ജീവിതം !!
ബീജമായി പിറവിക്കു മുൻപ് ..!!
ജന്മത്തിലൂടെ ആത്മാവ് ചേർന്ന രൂപിയായി !!
മൃതിയിലൂടെ ശരീരമില്ലാതെ ആത്മാവായി ..!!
അസീസ് ഈസ-
ഞാൻ എന്നെ രണ്ടായി
പകുത്തു വെച്ചിരിക്കുന്നു
ഒന്ന് എന്നിലും മറ്റൊന്ന് നിന്നിലും ..!!
അസീസ് ഈസ-
ചിന്തകളുടെ ഉന്മാദ നൃത്തത്തിന് ഒടുവിൽ
ഭ്രാന്തിന്റെ കുമിള രൂപപ്പടുന്നു..!
പരാജയങ്ങളുടെ കൂറ്റൻ പടിയിറക്കകങ്ങൾ
തിരമാല കണക്കെ ആഞ്ഞടിക്കുന്നു!
ഹൃദയം സ്തംഭിച്ച് പോകുന്ന നിമിഷങ്ങളിലൊന്നിൽ
പ്രജ്ഞയിൽ ഒരു വിസ്ഫോടനം സംഭവിക്കുന്നു...
ഒരു കുമിള ഒരായിരം ചെറുകുമികളായി രൂപാന്തരപ്പെടുന്നു...
ഓരോ അണുവിലും അത് സഞ്ചരിക്കുന്നു
അപ്പോൾ മുതൽ ഞാൻ ഭ്രാന്തിന്റെ കിരീടം ചൂടുന്നു...!!
അസീസ് ഈസ-
ശൈഖാ..!
നക്ഷത്രങ്ങൾ പൂക്കുന്ന ആകാശം
പോലെയാണ് ചിലപ്പോൾ നീ..
വർണ്ണശോഭയിൽ എന്റെ ഹൃദയമാകെ
ജ്വലിച്ചു നില്ക്കും..
മറ്റു ചിലപ്പോൾ നിശീതം പോലെയും ..
ഇരുളടഞ്ഞ് നിശബ്ദമായി....!!
@അസീസ് ഈസ-
നീ ചോദിച്ചിട്ടില്ലേ ....
എപ്പോഴെങ്കിലും എന്നെ ഓർക്കുമോ എന്ന്!
ഇടയ്ക്കൊക്കെ ഞാൻ ഓർക്കാറുണ്ട്
അത്രമേൽ ഹൃദയം പൊള്ളുമ്പോൾ
കണ്ണും മനവും ഒരുപോലെ നനയുമ്പോൾ..!!
അല്ല നിന്നയല്ല ഞാൻ ഓർക്കാറുള്ളത്
എന്നെത്തന്നെയാണ് !!
എന്നെ ഞാനെന്നേ മറന്നു പോയിരുന്നല്ലോ!!
നീ ഒരിക്കലും എന്റെ മറവിയിലേക്ക്
പോയിട്ടില്ല ..
ഓർമിക്കാതെ തന്നെ
ഞാനാകെ നിറഞ്ഞു നിൽക്കുന്നുണ്ട് നീ...!!!
@അസീസ്©ഈസ-
പൗലോ കൊയിലോയുടെ ആ വാചകം തന്നെയാണ് ഓർക്കേണ്ടത്
"ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്"
കാറ്റോ വെളിച്ചമോ വരാത്ത ആ വാതിൽ തുറന്നിടുന്നത് കൊണ്ടെന്ത് പ്രയോജനം
ചില ബന്ധങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്..!!
അസീസ് ഈസ ❤️-
ഒറ്റച്ചരടിനാൽ കോർത്ത തസ്ബീഹ്
മാല പോലെ ബന്ധങ്ങളുണ്ടായിരുന്നു..!!
പിന്നീടെപ്പോഴോ
ബന്ധനമാണെന്ന് വിശേഷിപ്പിച്ച്
ചരടറുത്തു കളഞ്ഞ ബന്ധങ്ങള്‍ ...!!
ഇന്നതൊക്കെയും
പൊട്ടിവീണ തസ്ബീഹ് മണികൾ പോലെ
വീണ്ടും കോർത്തെടുക്കാനാവാതെ
ചിതറി വീണു മറഞ്ഞുപോയിരിക്കുന്നു ..!!
❣️@അസീസ്💞ഈസ❣️-
ഞാനും നീയും മരണം പുല്കും
ഭൂമിക്ക് മുകളിൽ രണ്ട് മീസാൻ കല്ലുകൾ മാത്രം
ശേഷിക്കും ..
കാലത്തിന്റെ കുത്തൊഴുക്കിൽ ഒരു ഓർമ്മകളിലും
നമ്മളില്ലാതെയാവും ..
നേടിയതും പിടിച്ചടക്കിയതുമായ എല്ലാ സാമ്രാജ്യവും ഉപേക്ഷിച്ച് ഒന്നുമില്ലാതെ വെറും മണ്ണിൽ ദേഹം വിശ്രമിക്കും ..!!
അസീസ് ഈസ-
ചിലപ്പോഴൊക്കെ ജീവിതം
പാകമാകാത്ത ഉടുപ്പ് പോലെയാണ്...!!
ഒന്നുകിൽ വല്ലാത്ത മുറുക്കം അല്ലെങ്കിൽ
അയഞ്ഞു തൂങ്ങിയങ്ങനെ ...!!!
@അസീസ് ഈസwrites..!!-