ആഷാ   (ആഷ)
61 Followers · 72 Following

Joined 9 August 2018


Joined 9 August 2018
29 JUN 2022 AT 23:08

നെഞ്ചിൽ ആർത്തലച്ചു വന്ന ഇടവപ്പാതി കണ്ണിൽ നിന്നാണോപെയ്തൊഴിഞ്ഞത്?

-


21 JUN 2022 AT 14:11

എത്ര ശക്‌തരായ വ്യക്തിയുടെ ഉള്ളിലും, ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചെങ്കിൽ, ഒന്ന് കരുതലോടെ വിരൽത്തുമ്പു നീട്ടിയെങ്കിൽ എന്ന് ആശിക്കുന്ന ഒരു ശിശു മനസ്സ് ഉറങ്ങി കിടക്കുന്നു.......

-


19 JUN 2022 AT 13:30

വായനയുടെ ലോകത്തിലേക്ക് പിച്ചവെക്കാൻ വിരൽ നീട്ടിയ പ്രിയ കൂട്ടുകാരേ:-ഫാന്റം, ലോദർ, രാജു, രാധ, കുട്ടൂസൻ, ഡാകിനി, ശിക്കാരി ശംഭു,തലമാറട്ടെ ദാമു ,മൊട്ടുമുയൽ, ഡിങ്കൻ
എന്ന് വേണ്ട...എല്ലാ കൂട്ടുകാർക്കും ആശംസകൾ....

-


12 JUN 2022 AT 22:40

പയ്യെ പോണവർ എങ്ങും എത്താതിരുന്നിട്ടില്ല....
ഇത്തിരി വൈകും എന്നേ ഉള്ളൂ.....

-


5 JUN 2022 AT 11:44

വാട്സാപ് സ്റ്റാറ്റസിൽ വാഴ വച്ചതെ ഉള്ളോ....
അതോ ഒരു കടുക് മണിയെങ്കിലും മണ്ണിൽ കളഞ്ഞോ??

-


8 MAY 2022 AT 12:24

മാതൃദിനം ആശംസിക്കാൻ ആളുണ്ട്.....
കഴുകിയ തുണി വിരിച്ചിടാൻ ആളില്ല.....
മടക്കാനും ആരേം കണ്ടില്ല......
സ്ഥിരം വെക്കുന്നിടത്തു അത് കണ്ടില്ലേൽ വിളിക്കും.......

-


7 MAY 2022 AT 23:18

ചില ഓർമ്മകൾ മാത്രം തങ്ങി നിൽപ്പുണ്ട്.....
രാത്രിമഴ പെയ്ത മണ്ണിന്റെ ഗന്ധവും...
വേനലിൽ പൂത്ത വാകയുടെ സൗന്ദര്യവും..
ഓർമയിൽ വസന്തമായി വിടർന്നു നിക്കുന്നുണ്ട്....

-


7 MAY 2022 AT 13:38

മരുന്ന് കഴിക്കുന്നില്ല എന്നേ ഉള്ളൂ,
പല തരത്തിലുള്ള ഭ്രാന്തുള്ളവരാണ് നാമോരുത്തരും....

-


24 JAN 2022 AT 12:39

വേനൽ.... ഒരു മോഹിപ്പിക്കുന്ന വഞ്ചനയാണ്.
ഒരിടത്തു എരിയുന്ന വെയിലും...
മറുവശത്തു നിറങ്ങളാൽ മോഹിപ്പിക്കുന്ന വാകയും,രാജമല്ലിയും
ചെമ്പകവും....

-


23 JAN 2022 AT 20:15

ഓരോ കുഞ്ഞു വാക്കുകളും ഓർമകളുടെ ഒരു മഹാസാഗരത്തെ മനസ്സിൽ ഉണർത്തുന്നു....

-


Fetching ആഷാ Quotes