.  
16 Followers · 18 Following

Joined 18 October 2020


Joined 18 October 2020
30 JAN 2024 AT 11:51

ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യൻ നശിപ്പിച്ചുകളയും..
(ജിബ്രാന്‍)

-


3 NOV 2021 AT 12:49

മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി അവനവന്റെ തെറ്റുകൾ മറച്ച് വയ്ക്കാം അതാണ് കുറ്റപ്പെടുത്തുന്നവരുടെ മനശാസ്ത്രം

-


16 SEP 2021 AT 19:35

ഒരാളുടെ പരിശ്രമത്തെയും അധ്വാനത്തെയും ഭാഗ്യം എന്ന ഒറ്റവാക്കിനാൽ മനുഷ്യർ ചെറുതാക്കിക്കളയും

-


29 AUG 2021 AT 11:03

ഒരു കരാറിലുമൊപ്പിടാതെ ഏതിന്ദ്രജാലത്താലാണ് നമ്മളിങ്ങനെ ഒറ്റനൂലിൽ കോർത്തെടുത്ത രണ്ടാത്മക്കളായിത്തീർന്നത്

-


18 AUG 2021 AT 18:23

രണ്ടുതവണ അവരെന്നെ
പറിച്ചു നട്ടു
മൂന്നാമതായി ഞാനും
ആവോളം വേരാഴ്ത്താനൊരു മണ്ണിലേക്കും
ചില്ലകളായ് വിരിഞ്ഞു
നിൽക്കാനൊരാ കാശത്തേക്കും

-


25 JUL 2021 AT 12:04

ബന്ധങ്ങൾ എത്രയോ മൂല്യമേറിയവയാണ് പരസ്പരം കാത്ത് സൂക്ഷിക്കുന്നിടത്തോളം

-


12 APR 2021 AT 10:05

ഏകാന്തതയുടെ വീട് പണിതിരിക്കുക എന്നാൽ അങ്ങേയറ്റത്തെ സ്വാർത്ഥതയാണ് അല്ലേ ,
ഈ ഏകാന്തതയാണ് എന്റെ ആനന്ദം, വിരൽ തുമ്പു വരെ നീയായിരിക്കുമ്പോഴും നീയില്ലായ്മയിലും ഞാൻ കണ്ടെത്തുന്ന ആനന്ദം

-


12 APR 2021 AT 10:00

"ഞാൻ നടന്നു തീർന്ന ഒറ്റയടി പ്പാതയിൽ നിന്ന് നിന്നിലേക്കൊരു പ്രണയവഴി വെട്ടിത്തെളിച്ചിട്ടുണ്ട് എന്റെ സങ്കടങ്ങളെ മറന്ന് വയ്ക്കുന്ന വഴി അല്ലെങ്കിലും നിന്റെ മുന്നിൽ ഞാനൊരു മറവി രോഗം ബാധിച്ചവളാണ് കഴിഞ്ഞു പോയ നിമിഷം പോലും മറന്നു പോയവൾ ഈ ആകാശവും ഭൂമിയും നിശ്ചലമായെങ്കിലെന്നാശിക്കുന്നവൾ , നിനക്കവിടെ സങ്കടത്തിന്റെ ഒരു കണിക പോലും കാണാനാവില്ല എന്റെ മുഖത്തുദിച്ച പൂർണ്ണ ചന്ദ്രനെയല്ലാതെ"

-


12 FEB 2021 AT 11:38


മൗനം അത് എത്ര സുന്ദരം
ഒന്നു മിണ്ടാൻ കൊതിക്കുമ്പോഴും എത്രയെത്ര പിൻവാങ്ങലുകൾ. പ്രണയം അഗാധമായ മൗനം കൂടിയാകുന്നു പറഞ്ഞ് തീരാതെ മൗനത്തിലാണ്ട് പോകുന്ന  ഒന്ന്

-


11 JAN 2021 AT 9:56

എന്റെ സൗഹൃദം , എന്റെ പ്രണയം ഒന്നും എന്റെ തിരഞ്ഞെടുപ്പുകളല്ല എല്ലാം എന്നിലേക്ക് വന്ന് ചേർന്നവയാണ് , ആരെയും എനിക്ക് ഉരച്ച് നോക്കേണ്ടി വന്നിട്ടില്ല. ആരേയും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല

സൗഹൃദം എന്നത് സ്വാതന്ത്ര്യം കൂടിയല്ലേ

-


Fetching . Quotes