ചാത്തൻ   (ചാത്തൻ)
195 Followers · 51 Following

നീ വന്നതല്ലേ ഞാൻ വരുത്തിയതാണ് നിന്നെ...

Follow me on instagram chathanisam
Joined 10 July 2018


നീ വന്നതല്ലേ ഞാൻ വരുത്തിയതാണ് നിന്നെ...

Follow me on instagram chathanisam
Joined 10 July 2018
1 NOV 2020 AT 20:53

ഒറ്റയ്ക്കിരിക്കാൻ
ഓർത്തിരിക്കാൻ...
ഒച്ചയില്ലാതെ കരയാൻ...
ഒരൊറ്റ രാത്രികൂടി കടം തരാമോ?...

-


1 NOV 2020 AT 14:39

നഷ്ടമായി
എന്ന്
പൂർണ്ണമായും
ഉറപ്പുള്ള ഒന്നിനെ
തേടിയിറങ്ങാൻ
ധൈര്യമുണ്ടോ??...
എങ്കിൽ വാ...
നമ്മുക്ക്
വീണ്ടും പ്രണയിക്കാം.

-


10 AUG 2020 AT 20:35


മാസ്ക്കും കണ്ണടെയും
രണ്ടും കൂടി അങ്ങോട്ട്
റെഡി ആവൂല
എന്നാലും ഞമ്മക്കൊരു
കൊയപ്പോല്ല്യ....

-


25 JUL 2020 AT 20:54

സൂക്ഷിക്കണം
നീ,
ഓർമ്മകൾ
വേട്ടക്കിറങ്ങുന്നിടങ്ങളാണ്,
വിശാലമായ
രാത്രികൾ...

-


16 JUL 2020 AT 20:38

നീ എന്ന ഒറ്റവാക്കിൽ
തട്ടി നിൽക്കുന്നു
എന്റെ
പ്രണയത്തിന്റെ
ചില്ലകളത്രയും...

-


16 JUL 2020 AT 18:05

തോറ്റുപോയ
പ്രണയത്തിന്
നേരെയുള്ള
ശബ്‌ദമില്ലാത്ത
സമരമാണ്
അർത്ഥമില്ലാത്ത
അയാളുടെ വരികളത്രയും

-


28 JUN 2020 AT 20:17

ഏറ്റവും പിശുക്കനായ
ഒരാളാണ്
ഞങ്ങൾക്കിടയിലെ
നല്ല നേരങ്ങളെ
ചിട്ടപ്പെടുത്തിയതെന്
തോന്നുന്നു

-


22 JUN 2020 AT 19:18

സ്വന്തമല്ലാത്തവയെ
എങ്ങിനെയാണ്
സ്വന്തം പേരിലെഴുതുക...
അതുകൊണ്ട്
ചാത്തൻ...

-


7 JUN 2020 AT 10:31

നീ സ്വപ്നം പോലും
കാണാത്ത
എത്രയെത്ര
കഥകളിൽ നീ
എന്റെ
നായികയായിരുന്നു
ശ്രീ...

-


5 JUN 2020 AT 21:07

സങ്കടത്തിൽ
പെട്ടുപോയവരുടെ
സൈഡ് ബിസ്സിനസ്സുകളാണ്
പലപ്പോഴും
എഴുത്തുകളാവുന്നത്...

-


Fetching ചാത്തൻ Quotes