QUOTES ON #വെറുപ്പ്

#വെറുപ്പ് quotes

Trending | Latest
31 JAN 2021 AT 0:53

പടർന്നു പന്തലിക്കുന്ന ചില വെറുപ്പുകളുണ്ട്
ഉണങ്ങിക്കരിഞ്ഞാലും വേരുകള്‍ അവശേഷിക്കുന്നവ.

-


3 JAN 2021 AT 23:24

ചിലതിനോടൊക്കെ അത്രമേൽ സ്നേഹം തോന്നുന്നത്, അത്രമേൽ വേദനിച്ചു ഹൃദയം കൊടുത്ത് നേടിയത് കൊണ്ടാകാം....!

ചിലതിനോടൊക്കെ അത്രമേൽ വെറുപ്പ്
തോന്നുന്നത്,അത്രമേൽ സ്നേഹിച്ചിട്ടും
ഹൃദയത്തിനെന്നും വേദനകൾ മാത്രം സമ്മാനിക്കുന്നത് കൊണ്ടാകാം...!

-


19 FEB 2019 AT 15:43

എനിക്ക് പാർട്ടിയില്ല
വോട്ടു ചെയ്യാറുണ്ട്
എന്നാൽ ...
ഹൃദയമുണ്ട്
കണ്ണുനീരുണ്ട്
അമ്മക്കിളിയുടെ
നൊമ്പരമറിയാം
യുവത്വമേ....
കണ്ണു തുറക്കാറായില്ലയോ
കണ്ടു നിൽക്കുവാൻ വയ്യ
ഇനിയും നിങ്ങൾ തൻ
ചോരപ്പാടുകളെ...

-


9 NOV 2020 AT 23:09

ഒരു പക്ഷെ നിൻ്റെ
ചിന്തകളിലേക്ക്
കടന്നു കയറ്റം
നടത്തിയതിനാലാവും
നീയെന്നെ വെറുത്തു
തുടങ്ങിയത്..

-


26 SEP 2020 AT 8:15

ഒരാളെ ഇഷ്ടപെട്ടതിലുമെത്രയോ
പെട്ടെന്ന് ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയാത്തവിധം
അയാളെ വെറുക്കാൻ കഴിയും...
അതിനാൽ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ
ശ്രമിക്കാം...

-


5 OCT 2020 AT 10:20

ഇഷ്ടം വെറുപ്പായി മാറും...
സമയമില്ലാതായി തുടങ്ങും....

-


23 AUG 2020 AT 14:28

ഒരാളെ വെറുക്കുക, എന്നാൽ അത്ര മേൽ നമുക്ക് അസഹനീയമായ എന്തോ ഒന്ന് അവരിൽ ഉണ്ട് എന്നാണർത്ഥം.അതൊരു പക്ഷേ ഒരു വാക്കോ, ഒരു പ്രവൃത്തിയോ ആകാം.

-


24 AUG 2020 AT 14:54

മനസ്സുകൊണ്ട് അങ്ങേയറ്റം വെറുത്തയാളെ കാണുമ്പോൾ മനോഹരമായി പുഞ്ചിരിക്കാൻ തനിക്ക് കഴിയില്ലെന്ന് അധരങ്ങൾ.

-


28 FEB 2021 AT 0:27

എനിക്ക് ചിന്തിക്കാനോ പറയാനോ എഴുതാനോ ഒട്ടും ഇഷ്ടമില്ലാത്ത ഒരു വിഷയമാണ് നീ.

എന്നിട്ടും നിന്നെ കുറിച്ചുള്ള ചിന്തയിൽ, ആധിയിൽ, ആകുലതയിൽ ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ എനിക്ക് സമ്മാനിച്ചത് വിട്ടുമാറാത്ത രോഗങ്ങൾ ആണ് എന്നത് നിന്നോടുള്ള ദേഷ്യത്തിന് ആക്കം കൂട്ടുന്നു

-



പുറമേ ചിരിച്ചു അവസരം കിട്ടിയാൽ കനൽ കോരിയിടുന്ന കുറച്ചു മനുഷ്യരുണ്ട്..
അവരെ എത്ര സ്നേഹിച്ചാലും നമുക്ക്
ദുഃഖമേ സമ്മാനിക്കൂ. അത്തരക്കാരുടെ കൂടെ ചേർന്നാൽ നമ്മുടെ ഉള്ളും അശുദ്ധമാകും അവരുമായി ഒരു അകലം സൂക്ഷിക്കുന്നത് നല്ലതാണ്. അട്ടയെ പിടിച്ചു മെത്തയിൽ കിടത്താതിരിക്കുന്നതാണ് നല്ലത്..

-